Ramesh N G wrote:
ഒരു ചെറിയ സംശയം..

പഴയ 5..0 വച്ച് ഇനി എഴുതിയാല്‍/മെയിന്‍ നെംസ്പേസില്‍ തലക്കെട്ടുകള്‍
സൃഷ്ടിച്ചാല്‍ അത്  എങ്ങിനെ 5. 1 ആകും?
ഉദ: കീമാന്‍  ഉപയോഗിച്ച് എഴുതുമ്പോള്‍..


  
സേവ് ചെയ്യുമ്പോൾ പുതിയ ചില്ലാകും.  ഡേറ്റാബേസിൽ  ചെല്ലുന്നതിനു മുമ്പ്  പഴയ എൻകോഡിങ് പുതിയ എൻകോഡിങിലേയ്ക്ക് മാറും. അതിനുള്ള സ്ക്രിപ്റ്റാണ് മീഡിയവിക്കിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉദാഹരണത്തിന് [[ഉപയോക്താവ്:Praveenp/എൻഉൾകുളിർപെൺകനൽ]] എന്ന താൾ പഴയ ചില്ലുപയോഗിച്ച് ഉണ്ടാക്കിയതാണ്.
2010/4/11 Praveen Prakash <me.praveen@gmail.com>:
  
വിക്കിമീഡിയ മലയാളം സംരംഭങ്ങളിൽ  യൂണീകോഡ് 5.1 രീതിയിലുള്ള ചില്ലക്ഷരങ്ങളും 5.0
രീതിയിലുള്ള ചില്ലക്ഷരങ്ങളും ഇടകലർന്ന് കിടക്കുകയായിരുന്നതിനാൽ സേർച്ചിങും ലിങ്കിങും ആകെ
ബുദ്ധിമുട്ടിലായിരുന്നുവെന്നത് എല്ലാവർക്കുമറിയാവുന്നതാണല്ലോ. ഇരട്ട എൻകോഡിങ് പിന്തുടരുന്നതു
കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ഏപ്രിൽ 9-നു നടന്ന മീഡിയവിക്കി ഡിപ്ലോയ്മെന്റിൽ
(http://www.gossamer-threads.com/lists/wiki/wikitech/193388) സെർവർ
അഡ്മിനിസ്ട്രേറ്ററും മീഡിയവിക്കി ഡെവലപ്പറുമായ ടിം സ്റ്റാർലിങ് മലയാളത്തിനായി എഴുതിയിരുന്ന
സ്ക്രിപ്റ്റ് പ്രവർത്തന സജ്ജമായി. 5.0 രീതിയിലുള്ള ചില്ലക്ഷരങ്ങൾ ഡേറ്റാബേസിൽ എത്തുന്നതിനു
മുമ്പ് (സേർച്ചു ചെയ്യുമ്പോഴും, എഴുതി സേവ് ചെയ്യുമ്പോഴും) 5.1 രീതിയിലേയ്ക്ക് മാറ്റുകയാണ് ആ
സ്ക്രിപ്റ്റ് ചെയ്യുക. ഡേറ്റാബേസിലെ വിവരങ്ങൾ പഴയ എൻകോഡിങ് പ്രകാരമാണെങ്കിൽ അത് താളിൽ
അടുത്ത തിരുത്തൽ നടക്കുന്നതോടെ പുതിയ രീതിയിലാകുന്നതാണ്. വിവരങ്ങൾ പൂർണ്ണമായും പുതിയ
എൻകോഡിങ്ങിലേയ്ക്ക് മാറുന്നതു വരെ ചില്ലറ പ്രശ്നങ്ങൾ കാണപ്പെടും. താളുകൾ തിരുത്തി സേവ്
ചെയ്യുന്നതിനായി മലയാളി ബോട്ടുകൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ
എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

വിക്കിമീഡിയ മലയാളം സംരംഭങ്ങളിൽ പഴയ ചില്ലുപയോഗിച്ച് സേർച്ച് ചെയ്താലും ലിങ്ക് ചെയ്താലും
ഡേറ്റാബേസിനെ സമീപിക്കുന്നതിനു മുമ്പ് പുതിയ ചില്ലായി സ്വയം മാറുമെന്നതിനാൽ സേർച്ചിങിനും
എഴുതുന്നതിനും ഏത് ചില്ലുപയോഗിച്ചാലും പ്രശ്നമുണ്ടാകില്ല. എന്നാൽ ഗൂഗിൾ പോലെ പുറത്തുനിന്നും
വിക്കിപീഡിയ സേർച്ച് ചെയ്യാനുള്ള സൗകര്യങ്ങളിൽ പഴയ ചിൽ ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന ലേഖനം
കിട്ടണമെന്നില്ല. പരക്കെ പുതിയ ടൂൾ ഉപയോഗിക്കപ്പെടുന്നതുകൊണ്ട്, ഇത് അനിവാര്യമായ ബലികൊടുക്കൽ
ആയി കരുതാം.

പുതിയ യൂണീകോഡ് അനുസരിച്ചുള്ള ന്റ (nta), റ്റ (tta) എന്നിവ ഈ ഇമ്പ്ലിമെന്റേഷനിൽ
ഉൾപ്പെടുത്തിയിട്ടില്ല. ചില്ലുകൾ അപേക്ഷിച്ച് അവയ്ക്കാവശ്യമായ പിന്തുണ ഇതുവരെ ലഭ്യമായിട്ടില്ല
എന്നതാണ് അതിനു കാരണം.  പിന്തുണ ലഭ്യമാകുന്ന മുറയ്ക്ക് അവയും അപ്‌‌ഡേറ്റ് ചെയ്യുന്നതാണ്.

ആശംസകൾ, നന്ദി
--
praveenp


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

    
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l