കുറച്ച് XP സ്ക്രീൻഷോട്ടുകൾ,

Browser: ക്രോം (ഫയർഫോക്സിൽ പ്രശ്നമില്ല, IEയിൽ [8] നോക്കിയില്ല)

എനിക്കു് ആദ്യമായി ഒരു കമ്പ്യൂട്ടര്‍ കയ്യില്‍ കിട്ടുന്നു. യൂണിക്കോഡിനെക്കുറിച്ചോ മലയാളം എങ്ങനെ ടൈപ്പ് ചെയ്യാം എന്നതിനെക്കുറിച്ചോ എനിക്കു് യാതൊരു ധാരണയുമില്ല. അങ്ങനെയുള്ള ഞാന്‍ അബദ്ധവശാല്‍ മലയാളം വിക്കിപ്പീഡിയയില്‍ എത്തിപ്പെട്ടു. എനിക്കു് ലേഖനം വൃത്തിയായി കാണാനാവണോ വേണ്ടയോ? അതില്‍ തെറ്റുകണ്ടാല്‍ തിരുത്താനുള്ള ലിങ്ക് കണ്ടാല്‍ ഞാന്‍ ക്ലിക്‍ ചെയ്തുകഴിയുമ്പോള്‍ എങ്ങനെ ടൈപ്പ് ചെയ്യും? മംഗ്ലീഷില്‍ ടൈപ്പ് ചെയ്താല്‍ മലയാളത്തില്‍ വരുന്ന സംവിധാനത്തെ കുറിച്ചു് ഞാന്‍ കേട്ടിട്ടുണ്ടു്. അതിനു് എന്തുചെയ്യണമെന്നൊന്നും എനിക്കറിയില്ല. അത്തരമൊരു സംവിധാനം ഉണ്ടാകുന്നതു് നല്ലതല്ലേ?

[ScreenShot_Chrome_Default.JPG]

ബട്ടൺ ടെക്സ്റ്റ് എന്താണെന്ന് വായിക്കുവാൻ ബുദ്ധിമുട്ടുണ്ടെന്നല്ല, പറ്റില്ല (പ്രദർശനം സെക്ഷനിൽ, അഞ്ജലി സെലക്റ്റ് ചെയ്താൽ മാത്രമേ അവിടുത്തെ ബട്ടണിൽ അക്ഷരം വരൂ, എന്നാൽ ഇൻപുട്ടിൽ വരില്ല!)!
[ScreenShot_Chrome_Settings_Display_Meera.JPG]
[ScreenShot_Chrome_Settings_Input_Meera.JPG]
[ScreenShot_Chrome_Settings_Display_Anjali.JPG]
[ScreenShot_Chrome_Settings_Input_Anjali.JPG]


പിന്നെ, വെബ്‌ഫോണ്ടുണ്ടല്ലോ എന്ന ധൈര്യത്തിൽ എഡിറ്റ് ചെയ്യാൻ പോകുന്ന ഒരാൾ, അവിടെ ടൈപ്പിങ് ടൂൾ തപ്പികണ്ടുപിടിക്കുന്നു. എങ്ങനെ മലയാളം ടൈപ്പിങ് ടൂൾ എനേബിൾ ചെയ്യും (അഥവാ, ഇംഗ്ലീഷ് ആക്കി വീണ്ടും മലയാളം ആക്കും?)
[ScreenShot_Chrome_Editor.JPG]

അറിയാതെ ടൈപ്പിങ് ടൂൾ ഡിസേബിൾ ചെയ്താൽ "ഡിസേബിൽ ചെയ്തെന്ന് മെസേജ് വരും. ഇനി ഈ "പൽചക്രം" സംഗതി കാണാത്ത/അറിയാത്ത ആളാണ് എങ്കിൽ സംഗതി എനേബിൾ ചെയ്യാൻ/കണ്ടെത്താൻ ബുദ്ധിമുട്ടിയതുതന്നെ.

ആഹാ, പൽചക്രം കിട്ടി... ഇനി എങ്ങനെ (മലയാളം) ടൈപ്പിങ് ടൂൾ എനേബിൾ ചെയ്യും? കുടുങ്ങി... ബട്ടണിൽ ടെക്സ്റ്റില്ല... ചതുരക്കട്ടകൾ മാത്രം!
[ScreenShot_Chrome_Editor_How_To_Enable_Typing_Tool.JPG]




2013/6/27 സുനിൽ (Sunil) <vssun9@gmail.com>
കഫേകളിലും മറ്റു പബ്ലിക് കമ്പ്യൂട്ടറുകളിലും ബഹുഭൂരിപക്ഷം പേർക്കും മലയാളം ചതുരക്കട്ടയായി കാണുന്നു. ഇവർക്ക് മലയാളം നേരാംവണ്ണം കാണാനാണ് വെബ്ഫോണ്ട്സ് മലയാളം വിക്കികളിൽ ഇടുന്നതെന്നാണ് വെബ്ഫോണ്ട്സ് സ്വാഭാവികമായി എനേബിൾ ചെയ്യണം എന്ന വാദത്തിന് പിന്തുണക്കുന്നവർ പലരും ഈ മെയിലിങ് ലിസ്റ്റിൽ പറഞ്ഞു കാണുന്നത്. ഇതുതന്നെയാണ് ഡെവലപ്പർമാരുടെയും അഭിപ്രായം.

എന്നാൽ ഈ പ്രശ്നം ഉള്ളത് വിൻഡോസ് എക്സ്.പി. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ മാത്രമാണ്. അതിന്റെ പ്രശ്നമാകട്ടെ ഫോണ്ടില്ലാത്തതല്ല. മറിച്ച് ഇന്ത്യൻ ഭാഷാപിന്തുണയില്ലായ്മയാണ്. ഇന്ത്യൻ ഭാഷാപിന്തുണയില്ലാത്ത, മുൻപ് ചരുരക്കട്ടകൾ കാണിച്ചിരുന്ന എക്സ്.പിയിൽ വെബ്ഫോണ്ട് കൊണ്ടുവന്നാൽ മലയാളം നേരെ ചൊവ്വേ കാണാനാകുമോ?

എക്സ്.പിയിൽ ഇന്ത്യൻ ഭാഷാപിന്തുണ എനേബിൾ ചെയ്യുമ്പോൾ തനിയേ മലയാളം ഫോണ്ടും (കാർത്തികയും) ഇൻസ്റ്റാളാകുന്നു. ഇത് ചെയ്തിട്ടുള്ള ഉപയോക്താവിന് വെബ്ഫോണ്ടില്ലാതെയും മലയാളം കാണാനാകും. ഇയാൾക്ക് വേണമെങ്കിൽ വേണ്ട ഫോണ്ട് സെലക്റ്റ് ചെയ്യാൻ വെബ്ഫോണ്ട് കൊടുത്തോളൂ. പക്ഷേ അതിനുവേണ്ടി എല്ലാവരെയും ആ ഭാരം വഹിപ്പിക്കുന്നത് അനാവശ്യമാണ്.



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Best Regards

Vaishak Kallore