2013/11/9 Adv. T.K Sujith <tksujith@gmail.com>
ഇവിടെ ശ്രദ്ധേയമായ സംഗതി കുഴൂര്‍ വിത്സണ്‍ എന്ന കവിയുടെ ലേഖനം നീക്കിയതു സംബന്ധമായി രോഷം പൂണ്ട് സെബിന്‍ എബ്രഹാം എഴുതിയ പോസ്റ്റിന് യാതൊരു അടിസ്ഥാനവുമില്ലായിരുന്നു എന്നതാണ്.

കുഴൂരിന്റെ ലേഖനം നീക്കം ചെയ്തതിനോടല്ല എന്റെ രോഷം. കുഴൂരിനെ പോലെ ഒരു കവിക്കു് ഇടംകിട്ടാത്ത തരത്തിലുള്ള absurd എന്നു ഞാന്‍ വിശ്വസിക്കുന്ന നോട്ടബിളിറ്റി ക്രൈറ്റീരിയയോടാണു് എന്റെ രോഷം. 
 

അത്തരമൊരു പോസ്റ്റിടുന്നതിനുമുന്‍പ് വിക്കിപീഡിയനും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകനുമായ സെബിന്‍ ഏതെങ്കിലും സജീവ വിക്കിപീഡിയരുമായി അതു സംബന്ധമായി വ്യക്തിപരമായി വിശദീകരണം തേടുകയോ, ഈ മെയിലിംഗ് ലിസ്റ്റില്‍ തന്നെ വിശദീകരണം ആവശ്യപ്പെടുകയോ, അല്ലെങ്കില്‍ വിക്കിപഞ്ചായത്തില്‍ തന്നെ കാര്യം തിരക്കുകയോ ചെയ്യാമായിരുന്നു. ഇവയൊന്നും സെബിന് അന്യമല്ല.

ഇവിടെയും പഞ്ചായത്തിലും വിവാദമാകാന്‍ സാധ്യതയുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മടിയാണു്. മറുപേരുവിളിയും വ്യക്തിഹത്യയും താത്പര്യമില്ലാത്തയാളാണു്, ഞാനും. ഉപയോക്താവു് / വായനക്കാരന്‍ എന്ന നിലയിലുള്ള അഭിപ്രായമാണു് ഞാന്‍ പ്രകടിപ്പിക്കുന്നതു്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകന്‍ എന്നതു് എന്റെ വിലാസമോ നിലയോ അല്ല. അതു് എന്റെ ജീവിതാദര്‍ശവുമായി ബന്ധപ്പെട്ടു് ഞാന്‍ പുലര്‍ത്തുന്ന രാഷ്ട്രീയമാണു്. ധരിക്കുന്ന വസ്ത്രമാണു്. വല്ലപ്പോഴും വിക്കിപ്പീഡിയയില്‍ എഡിറ്റ് നടത്തുന്നതും അങ്ങനെ തന്നെ. ഇവ രണ്ടിനും ബാഹ്യമായ കപ്പാസിറ്റിയില്‍, ഒരു സാഹിത്യപഠിതാവു് എന്ന നിലയിലും ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും അങ്ങനെ പല പല നിലകളില്‍ കാര്യങ്ങളെ വിലയിരുത്താനുള്ള അവകാശവും അവസരവും മറ്റാരെയുംപോലെ എനിക്കുമുണ്ടെന്നു് ഞാന്‍ കരുതുന്നു. വിക്കിക്കു് ഉള്ളില്‍ നിന്നു് ചലനങ്ങളുണ്ടാകാന്‍ വേണ്ടിയാണു് പുറത്തുനിന്നു് പറയുന്നതു്. നോട്ടബിളിറ്റി ക്രൈറ്റീരിയ സിനിമക്കാര്‍ക്കും സാഹിത്യരചയിതാക്കള്‍ക്കും രണ്ടായിരിക്കുന്നതിന്റെ പ്രശ്നം റോബി വിശദമായി എഴുതിയിട്ടുണ്ടു്. കലാസാഹിത്യാദികളെ വരേണ്യമെന്നും ഗര്‍ഹണീയമെന്നും തിരിക്കുന്നതിലെ രാഷ്ട്രീയമാണു് റോബി ചൂണ്ടിക്കാട്ടുന്നതു്. 
 

കുഴൂര്‍ വിത്സണന്റെ താളില്‍ സംഭവിച്ചതിങ്ങനെ: കുഴൂര്‍ വിത്സണ്‍ ഈ താള്‍ തുടങ്ങുന്നതിനുമുന്‍പ് തന്നെ വിക്കിയൂസര്‍ ആയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള താള്‍ 2007 ല്‍ ആരംഭിക്കുമ്പോള്‍, അദ്ദേഹം വിക്കിപീഡിയയുടെ എഴുത്തുകാര്‍ക്കുള്ള ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന ഒരെഴുത്തുകാരനേ അല്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ചുള്ള വിക്കിലേഖനം ആരംഭിക്കുന്നതിന് കഴിയുമായിരുന്നില്ല. എന്നാല്‍ അത്തരമൊരു ലേഖനം അക്കാലത്ത് ഒരു ഐ.പി. വന്ന് വിക്കിയില്‍ ആരംഭിക്കുകയുണ്ടായി.

കുഴൂരിനെക്കുറിച്ച് വ്യക്തിപരമായ വിശദാംശങ്ങളോടുകൂടി, ആ വിശദാംശങ്ങള്‍ക്കടിസ്ഥാനമായ റഫറന്‍സൊന്നും നല്‍കാതെ,  ആരംഭിച്ച ആ ലേഖനം കുഴൂര്‍ തന്നെ എഴുതിയതാണെന്ന് അനുമാനിക്കുവാന്‍ അന്ന് സജീവ വിക്കിപീഡിയനും അഡ്മിനുമായിരുന്ന സമിനസ്രേത്തിന് സവിശേ‍ഷ ബുദ്ധിയൊന്നും പ്രയോഗിക്കേണ്ടവന്നില്ല. സിമി ആ ലേഖനത്തില്‍ ശ്രദ്ധേയതാ അവലംബം ചേര്‍ത്തു, ലേഖനം സെല്‍ഫ് പ്രമോഷന്‍ - ആത്മകഥ - ആണെന്ന് അഭിപ്രായപ്പെട്ട് സംവാദവും തുടങ്ങി. അത്തരത്തില്‍ ആ ലേഖനം ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ 2010 വരെ മുന്നോട്ടുപോയി.

ഇക്കാലയളവിലൊന്നും കുഴുര്‍ വിത്സണെക്കുറിച്ചുള്ള താള്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ശ്രദ്ധേയതാ മാനദണ്ഡങ്ങളൊന്നും മുന്നോട്ട് വെയ്കവാന്‍ ആ ലേഖനത്തില്‍ ഇടപെട്ട ആര്‍ക്കും കഴിഞ്ഞില്ല. അത് ഇന്നും ലഭ്യമല്ല. കാരണം എഴുത്തുകാരെ സംബന്ധിക്കുന്ന നിലവിലുള്ള ശ്രദ്ധേയതാ മാനദണ്ഡങ്ങള്‍ ഇപ്പോഴും കുഴുര്‍ വിത്സണ്‍ എന്ന വിഷയത്തിന് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം (തീര്‍ച്ചയായും വളരെ കര്‍ശനവും അസംബന്ധമെന്ന് വ്യക്തിപരമായി എനിക്ക് നിലപാടുള്ളതുമായ ആ മാനദണ്ഡങ്ങള്‍ പുനപ്പരിശോധിക്കേണ്ടതു തന്നെയാണ്)

നേരത്തെ പറഞ്ഞതു് ആവര്‍ത്തിക്കുന്നില്ല. കുഴൂര്‍ വിത്സണ്‍ എന്റെയാരുമല്ല. ആകെപ്പാടെ ഒരിക്കലെങ്ങാണ്ടേ തമ്മില്‍ കണ്ടിട്ടുള്ളൂതാനും. അതും ഏതാനും മിനിറ്റുകള്‍. കുഴൂരിനെക്കാള്‍ വ്യക്തിപരമായ അടുപ്പമുള്ളയാളാണു് മനോജ് കുറൂര്‍. എന്റെയും മനോജിന്റെയും വീടുകള്‍ പോലും (ഇപ്പോഴത്തേതല്ല) അയലത്താണു്. ഞങ്ങള്‍ ഒരേ കാലയളവില്‍ കവിതാചര്‍ച്ചകളില്‍ പങ്കെടുത്തും കവിതാലാപനങ്ങള്‍ നടത്തിയും വന്നിട്ടുള്ളവരാണു്. ഞാന്‍ ആ വഴി ഉപേക്ഷിച്ചു. മനോജ് ആ വഴി തുടര്‍ന്നു. മനോജ് കേരളത്തിലെ ഒന്നാംനിര കവികളിലൊരാളാണു്. മനോജിന്റെ കോമ ഒക്കെ അസാധ്യവര്‍ക്കാണു്. എനിക്കു് മനോജ് കുറൂറിന്റെ കവിതകള്‍ ഇഷ്ടവുമാണു്. അദ്ദേഹത്തിന്റെ പേജ് മലയാളം വിക്കിയില്‍ നിലനില്‍ക്കുന്നതിനു് പക്ഷെ ഇതൊന്നുമല്ല കാരണം. അതു് ഏതൊക്കെയോ അവാര്‍ഡാണു്. ഇനി ഞാന്‍ പറയാന്‍ പോകുന്നതു് രാഷ്ട്രീയമാണു്. അതു് ചിലര്‍ക്കു് പൊള്ളിയേക്കാം. മനോജ് കുറൂറിനു് ഭാഷാപോഷിണിയില്‍ ഇടംകിട്ടുന്നതും തൃത്താലകേശവന്റെ പേരിലുള്ള അവാര്‍ഡ് കിട്ടുന്നതും മനോജിന്റെ കവിതയുടെ നല്പുകൊണ്ടുമാത്രമല്ല. അതുതീര്‍ച്ചയായും വേണ്ടഗുണം തന്നെയാണു്. അതു് മനോജിന്റെ കവിതകള്‍ക്കുണ്ടുതാനും. അതിനപ്പുറം മനോജിന്റെ ജാതീയവും സാമൂഹികവുമായ നില ഒരു പ്രധാന കാരണമാണു്. ഇതു് മനോജ് പോലും നിഷേധിക്കില്ല. ഇതു് കേരളത്തിലെ സാമൂഹ്യയാഥാര്‍ത്ഥ്യമാണു്. എം ബി മനോജിനോ എസ് ജോസഫിനോ ഇത്രയും സ്വീകാര്യത അച്ചടിമാദ്ധ്യമങ്ങളിലും ഭാഷാധ്യാപകസമൂഹത്തിലും സ്വാഭാവികമായി ലഭിക്കില്ല. ഇതു് ഒരുതരം വരേണ്യമായ സംവരണാനുഭവം തന്നെയാണു്. എന്‍എസ്എസ് കോളജ് അദ്ധ്യാപകനെന്ന നിലയില്‍ ധാരാളം സെമിനാറുകളില്‍ പങ്കെടുക്കാനും അതുവഴി ക്രോസ് സൈറ്റേഷനുകളില്‍ കയറിപ്പറ്റാനും സ്വാഭാവികമായിത്തന്നെ (പ്രത്യേകമായിട്ടു് ശ്രമിക്കാതെ തന്നെ) അദ്ദേഹത്തിനു കഴിയും. കുഴൂര്‍ വിത്സണ്‍ വിചാരിച്ചാല്‍ അതുനടക്കില്ല. അവാര്‍ഡ് ക്രൈറ്റീരിയ ആക്കുന്നതിലെ ഒരബദ്ധം ഇതാണു്. 

വേറൊരാളുടെ കാര്യം ഞാനാ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. പി രവികുമാര്‍. മലയാളത്തില്‍ സംഗീതത്തെക്കുറിച്ചു് ആധികാരികമായി എഴുതുന്ന മൂന്നു് പത്രലേഖകരേയുള്ളൂ. ഒന്നു് പി രവികുമാര്‍, വേറൊന്നു് ദേശാഭിമാനിയിലെ പി ജയിന്‍. ഇവര്‍ രണ്ടാളും ശാസ്ത്രീയസംഗീതത്തിനെ കുറിച്ചു് നല്ല വ്യൂല്പത്തിയുള്ളവരാണു്. പിന്നെയൊന്നു് മാതൃഭൂമിയിലെ രവി മേനോന്‍. മലയാളത്തില്‍ പല അദ്ധ്യായങ്ങളുള്ള കവിതയിലൂടെ ഒരു സംഗീതജ്ഞന്റെ ജീവചരിത്രം അപ്പാടെ എഴുതിയ ആളാണു് പി രവികുമാര്‍. എം ഡി രാമനാഥനെ കുറിച്ചുള്ളതാണു് പുസ്തകം. കവിത എന്ന നിലയിലും മികച്ച വര്‍ക്കാണു്. ഇങ്ങനെയുള്ള ഏക പുസ്തകമാണു്, ഇതു്. ഡി സി ബുക്സാണു് പ്രസാധകര്‍. ഡോ. മധു വാസുദേവനൊക്കെ ഈ പുസ്തകത്തെ കുറിച്ചു പറയുന്ന praise ചെറുതൊന്നുമല്ല. നിലവിലുള്ള ഒരു മാനദണ്ഡപ്രകാരവും പി രവികുമാറിനെക്കുറിച്ചു് ഒരു പേജ് മലയാളം വിക്കിപ്പീഡിയയിലുണ്ടാവില്ല. 

അവാര്‍ഡ് എന്ന ക്രൈറ്റീരിയയുടെ പുറത്താണെന്നു് തോന്നുന്നു, മുരുകന്‍ കാട്ടാക്കട മലയാളം വിക്കിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നതു്. എന്തുസാഹിത്യമൂല്യമാണു് അയാളെഴുതിക്കൂട്ടുന്നതിലുള്ളതെന്നറിയില്ല. നല്ല ഒരു തൊണ്ടയും പാടി റിക്കാര്‍ഡ് ചെയ്തു് വില്ക്കാനുള്ള മനസ്സുമല്ലാതെ അയാളുടെ സാഹിത്യസംഭാവന വട്ടപ്പൂജ്യമാണു് എന്നു് എന്റെ നിരീക്ഷണം. പക്ഷെ നിലവിലുള്ള ക്രൈറ്റീരിയ പ്രകാരം അയാള്‍ കവിയും സിനിമാഗാനരചയിതാവും ആയി അംഗീകരിക്കപ്പെടുന്നു. ഏഷ്യാനെറ്റിന്റെയോ മറ്റോ അവാര്‍ഡിന്റെ പേരില്‍ അയാള്‍ ആദരിക്കപ്പെടുന്നു. മഞ്ജുഷ് ഗോപാല്‍ എന്ന ഒരു റിപ്പോര്‍ട്ടറെക്കുറിച്ചു് പേജ് കണ്ടു. മഞ്ജുഷ് ഗോപാലിന്റെ പല റിപ്പോര്‍ട്ടുകളുടെയും ഓഥന്റിസിറ്റി സംശയാസ്പദമാണു്. അതു് പലപ്പോഴായി ചിലരെങ്കിലും ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ ഉന്നയിച്ചിട്ടുള്ള കാര്യമാണു്. മീഡിയോക്കര്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും മലയാളത്തില്‍ അവാര്‍ഡ് കിട്ടും. ദൃശ്യമാദ്ധ്യമപ്രവര്‍ത്തകനാവുകയും അനര്‍ഗളം സംസാരിക്കുകയും നല്ല ബന്ധങ്ങളുണ്ടാക്കുകയും ചെയ്താല്‍ സാധ്യത കൂടുതലാണു്. ഒരു സംസ്ഥാനമാദ്ധ്യമഅവാര്‍ഡ് ജേതാവാകുന്നു എന്നതു് വിക്കിപ്പീഡിയയില്‍ പ്രൊഫൈല്‍ വരാനുള്ള യോഗ്യതയായി മാറുകയാണു്. നികേഷ് കുമാറിനെക്കുറിച്ചോ ജോണ്‍ ബ്രിട്ടാസിനെക്കുറിച്ചോ വേണു ബാലകൃഷ്ണനെക്കുറിച്ചോ ഒക്കെ പേജ് വരുന്നതു് മനസ്സിലാക്കാം. കുഴൂരിനെ പുറത്തുനിര്‍ത്തുന്ന മാനദണ്ഡം തന്നെയാണു്, മുരുകന്‍ കാട്ടാക്കടയേയും മഞ്ജുഷ് ഗോപാലിനെയും ചാംഗ് ഷുമിനെയും ഒക്കെ അകത്താക്കുന്നതു്. 

ഇത്തരത്തില്‍ ഒഴിവാക്കല്‍ ഫലകവും പേറി കിടന്ന ലേഖനത്തില്‍ തൃപ്തികരമായ വിശദീകരണങ്ങള്‍ ആരും ചേര്‍ത്തിട്ടില്ല എന്ന് കണ്ട കിരണ്‍ ഗോപി എന്ന അഡ്മിന്‍ 2010 -ല്‍ ആ ലേഖനം നീക്കം ചെയ്തു. ആ പ്രവര്‍ത്തി അദ്ദേഹം ചെയ്തത് ഒരിക്കലും അദ്ദേഹത്തിന്റെ വ്യക്തിപരമായ കപ്പാസിറ്റിയിലായിരുന്നില്ല. വിക്കിപീഡിയ സമൂഹം ചര്‍ച്ച ചെയ്തു വികസിപ്പിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, അത് പാലിക്കാത്ത ലേഖനം ചര്‍ച്ചകളുടെ ഒടുവില്‍ അദ്ദേഹം നീക്കം ചെയ്യുകയായിരുന്നു. 

കിരണ്‍ ഗോപിയുടെ പേരെടുത്തുപറഞ്ഞു് ഞാന്‍ വിമര്‍ശിച്ചിട്ടില്ല. അഡ്മിന്‍ എന്ന പദവിയുടെ അധികാരപ്രയോഗസാധ്യതകള്‍ പക്ഷെ എന്നെ സംബന്ധിച്ചു് വിഷയമാണു്. അതു് എനിക്കു നേരില്‍ പരിചയമില്ലാത്ത കിരണ്‍ ഗോപിയായാലും റോജി പാലാ ആയാലും അജ്ഞാതകാരണങ്ങളാല്‍ സ്നേഹവും വിശ്വാസവുമുള്ള അനൂപനായാലും ലേഖനങ്ങളെ നിലനിര്‍ത്താന്‍ സ്ഥിരമായി വാദിക്കാറുള്ള അജയ് ബാലചന്ദ്രനായാലും മലയാളം വിക്കിപ്പീഡിയയുടെ ജീവാത്മാവും പരമാത്മാവുമായ വിശ്വപ്രഭയായാലും അപൂര്‍വ്വഗ്രന്ഥങ്ങള്‍ തേടിക്കൊണ്ടുവരുന്നതില്‍ ശ്രദ്ധകാട്ടുന്ന ഷിജു അലക്സ് ആയാലും ഇനി ടി കെ സുജിത് തന്നെയായാലും എനിക്കു് വ്യത്യാസമൊന്നുമില്ല. നിലവിലുള്ള മാനദണ്ഡം അനുസരിച്ചു് കുഴൂരിന്റെ പുറത്തിനു് നിലനില്‍പ്പില്ലെങ്കില്‍, വിക്കിക്കു് പുറത്തും നിലനില്‍പ്പുള്ള വ്യക്തിയാണു് കുഴൂരെന്നു് ഉറപ്പുണ്ടെങ്കില്‍, അങ്ങനെയൊരാളെ നിലനിര്‍ത്താന്‍ തക്കവിധം വിക്കിയുടെ മാനദണ്ഡങ്ങള്‍ തിരുത്തിയെഴുതാന്‍ മുന്‍കയ്യെടുക്കേണ്ടതു് വിക്കിയിലെ സജീവപ്രവര്‍ത്തകരും ലേഖനം നീക്കെ ചെയ്യാന്‍ അധികാരമുള്ളവരും ഒക്കെയാണു്. ഒരു ലേഖനം നീക്കെ ചെയ്യാന്‍ അരനിമിഷം മതി. റോജി പാലയൊക്കെ തീരുമാനമെടുക്കുന്ന വേഗം കണ്ടാല്‍ പുള്ളിയുടെ പറമ്പിലെ കുടികിടപ്പുകാരാണു് മറ്റുള്ളവര്‍ എന്നു തോന്നിപ്പോകും. നിര്‍ദ്ദയമാണു്, എസ്എഫ്ഐയുടെ രക്തസാക്ഷികളെക്കുറിച്ചുള്ള പുറങ്ങളൊക്കെ വെട്ടിയെറിഞ്ഞതു്. തനിക്കു് ഒരു രാഷ്ട്രീയവുമില്ലെന്നാണു് അദ്ദേഹം അവകാശപ്പെടാറു്. അതുതന്നെയാണു് അദ്ദേഹത്തിന്റെ രാഷ്ട്രീയവും എന്നതാണു് എന്റെ ആക്ഷേപം. പൊതുസമൂഹത്തിലെ ജാതി, മതം, രാഷ്ട്രീയം തുടങ്ങിയവുണ്ടാക്കുന്ന പക്ഷപാതങ്ങള്‍, അവ മൂലമുള്ള സ്വാധീനങ്ങള്‍, ഇവയ്ക്കപ്പുറത്തേക്കു് ചിന്തിക്കാന്‍ നമുക്കാവുന്നില്ല. 
 

ഇവിടെ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍
1. കുഴൂര്‍ വിത്സണ്‍ സെല്‍ഫ് പ്രമോഷന്‍ എന്ന നിലയിലാണ് ആ ലേഖനം ആരംഭിച്ചത്.
2. അങ്ങനെയാണെങ്കില്‍ കൂടി ആ ലേഖനം നിലനിര്‍ത്തുവാന്‍ -സംരക്ഷിക്കുവാന്‍ തക്കതായ - ശ്രദ്ധേയതാ മാനദണ്ഡങ്ങള്‍ അന്നും ഇന്നും ആ ലേഖനത്തിനില്ല.
3. ആ ഒരു പശ്ചാത്തലത്തിലാണ്, മൂന്നുവര്‍ഷമായി ഡിലീഷന്‍ നിര്‍ദ്ദേശത്തില്‍ കിടന്ന ലേഖനത്തെ സംബന്ധിച്ച് തീര്‍പ്പുകല്‍പ്പിക്കുന്നതിന്റെ ഭാഗമായി കിരണ്‍ അത് നീക്കം ചെയ്തത്.
4. ആ തീരുമാനം ഒരു അഡ്മിന്റെ അമിതാധികാര പ്രയോഗമോ, തെറ്റായ തീരുമാനമോ ആയിരുന്നില്ല. വിക്കിപീഡിയയിലെ നിയമങ്ങള്‍ നടപ്പാക്കുക മാത്രമായിരുന്നു.

ഈ വിശദീകരണം മുഖവിലയ്ക്കെടുക്കുന്നു.
 
സെബിന്റെ ആദ്യ പോസ്റ്റില്‍ ഇടപെട്ട സജീവ വിക്കിപീഡിയര്‍ ഇക്കാര്യം വ്യക്തമായി ഉന്നയിച്ചപ്പോള്‍, അതില്‍ ജാള്യത തോന്നിയ സെബിന്‍ പുതിയൊരു പോസ്റ്റുമായി വന്ന് വിക്കിപീഡിയയെ പൊതുമദ്ധ്യത്തില്‍ അധിക്ഷേപിക്കുകയാണ് ചെയ്തത്. വിശദീകരണങ്ങളെ തുടര്‍ന്ന് ആദ്യ പോസ്റ്റില്‍ സെബിന്‍ യാതൊരു ചര്‍ച്ചയും പിന്നീട് നടത്തിയില്ല എന്നത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. 

ഈ ആരോപണം നിഷേധിക്കുന്നു. എനിക്കു് ഒരു ജാള്യതയും തോന്നിയിട്ടില്ല. അവിടെ തുടര്‍ന്നും ഞാന്‍ കമന്റുകളിട്ടിട്ടുണ്ടു്. ഒരിടത്തുനിന്നും ഞാന്‍ ഒളിച്ചോടിയിട്ടില്ല. ആനയ്ക്കു് പൂണൂലിട്ട ലേഖനം പണ്ടേ തര്‍ക്കവിഷയമാക്കിയ ആളാണു് ഞാന്‍. ആ വരി നീക്കം ചെയ്തതും ഞാന്‍ തന്നെയാണെന്നാണു് ഓര്‍മ്മ. പക്ഷെ ആനയ്ക്കു് ലഭിക്കുന്ന ശ്രദ്ധേയത പോലും കവിക്കു ലഭിക്കുന്നില്ല എന്നതു് പരിഹാസത്തോടെ തന്നെ പറയേണ്ട കാര്യമാണു്. 
 
സെബിന്റെ "സുഹൃത്തുക്കളും" വിക്കിപീഡിയയെക്കുറിച്ച് അല്പജ്ഞാനികളുമായി മറ്റുചില "പ്രകാശം പരത്തുന്നവന്മാര്‍" ഇതിന് സമാനമായ പോസ്റ്റുകള്‍ എഫ്.ബിയില്‍ തലങ്ങും വിലങ്ങും ഇടുകയും അതെല്ലാം അവിടെ ചര്‍ച്ചയായിക്കൊണ്ടുമിരിക്കുന്നു. ഒരുപക്ഷേ ഇക്കൂട്ടര്‍ക്ക് സ്വാധീനമുള്ള ഏതെങ്കിലും മാദ്ധ്യമ പ്രവര്‍ത്തകര്‍ വഴി ഇത് കൂടുതല്‍ ചര്‍ച്ചയാക്കാനും ഇവന്മാര്‍ക്ക് കഴിയും.

ഒരു മാദ്ധ്യമത്തിലും എഴുതുകയല്ല, പരസ്യമായി ഒരു പ്രശ്നം ചൂണ്ടിക്കാട്ടുകയാണു് ചെയ്തതു്. ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല, മറ്റാരും പിന്നാലെ പോസ്റ്റിട്ടതു്. അവരോരോരുത്തരും എഴുതിയ ഓരോ വരികളെയും പിന്താങ്ങുക, എന്റെ ആവശ്യവുമല്ല. ഇതെല്ലാം ഓരോരുത്തരുടെയും perceptions ആണു്. അതില്‍ നിന്നു് നിങ്ങള്‍ക്കു് വേണമെന്നു് തോന്നുന്നതു് സ്വീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്യാം. അതല്ലാതെ ഇത്തരം അഭിപ്രായങ്ങള്‍ പാടില്ല എന്നു വിലക്കുന്നതിലര്‍ത്ഥമില്ല. 
 

ഇതിനുമുന്‍പും സെബിന്റെ മറ്റൊരു സുഹത്ത് കാര്യമറിയാതെ വിക്കിപീഡിയയ്കെതിരെ അപവാദ പ്രചരണവുമായി ഇറങ്ങിയതും കാര്യം ബോദ്ധ്യപ്പെട്ടപ്പോള്‍ അദ്ദേഹം ആ പ്രചരണം ഉപേക്ഷിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ഇതു്, ആരുടെ കാര്യമാണെന്നറിയില്ല. സെബിന്റെ സുഹൃത്തു് എന്നല്ലാതെ മറ്റൊരു അഡ്രസുമില്ലാത്ത ഹതഭാഗ്യനോ? 
 
സ്വതന്ത്ര വിജ്ഞാനത്തെയും ജനാധിപത്യത്തെയും മാനവികതയെയും പരസ്പര ബഹുമാനത്തെയും ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് സെബിന്‍ എന്ന് കരുതുന്നു. എന്റെ വളരെ അടുത്ത സുഹൃത്താണെങ്കിലും അങ്ങനെയുള്ള ഒരാള്‍, വിക്കിപീഡിയയെ പൊതു മദ്ധ്യത്തില്‍ കരിവാരിത്തേക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും അതിന്റെ അഡ്മിന്‍മാരെ തന്തയ്കും തള്ളയ്കും വിളിപ്പിക്കുന്നതിന് മുന്‍കൈയ്യെടുക്കുന്നതിലും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിലും എന്റെ കടുത്ത നിരാശയും അമര്‍ഷവും ഇവിടെ പ്രകടിപ്പിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ ഇത്രയും എഴുതുന്നു. 

ആദ്യത്തെ വരിയോടു് അതേ എന്നു തന്നെ പറയുന്നു. വിക്കിപ്പീഡിയയെ കരിവാരിത്തേച്ചിട്ടില്ല. അപകീര്‍ത്തിപ്പെടുത്തിയിട്ടുമില്ല. ലിബലും സ്ലാന്‍ഡറും എന്താണെന്നു് അറിയാന്‍ വയ്യാത്ത ആളല്ലല്ലോ വക്കീലായ സുജിത്. അതു് എന്റെ ഉദ്ദേശ്യവുമല്ല. ഞാന്‍ ഒരാളെയും ഇതുമായി ബന്ധപ്പെട്ടു് തന്തയ്ക്കും തള്ളയ്ക്കും വിളിച്ചിട്ടില്ല. ഒരു താളിലും വാന്‍ഡലിസം കാട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ അതിന്റെ പേരിലുള്ള നിരാശയിലും അമര്‍ഷത്തിലും കാരണമില്ല. മറ്റാരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ അതിന്റെ ഉത്തരവാദിയുമല്ല. 
 
വ്യക്തിപരമായി ഇക്കാര്യം എടുക്കരുതെന്നും സ്വതന്ത്ര സംസ്കാരത്തിന്റെ ഒരംശമെങ്കിലും സ്വാംശീകരിക്കാന്‍ നിങ്ങളൊക്കെ തയ്യാറാകണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ആശയവും രാഷ്ട്രീയവും ചര്‍ച്ചചെയ്യുന്നിടത്തു് എന്തോന്നു് വ്യക്തിപരത. അങ്ങനെയൊന്നുമില്ല. പേരുവിളിച്ചുതന്നെ അതുമിതും പറയുന്നതു് വ്യക്തിപരമായ വിരോധത്തിനു് പുറത്തല്ല. ആശയത്തിലെ conflict മൂലമാണു്. അതിനപ്പുറം ഒന്നുമില്ല.