http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%B5%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8_%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%B8%E0%B4%96%E0%B5%8D%E0%B4%AF%E0%B4%82&action=historysubmit&diff=1001585&oldid=1001171

ഇതുമാതിരിയുള്ള മാറ്റം ദയവായി ഒഴിവാക്കുക. വിക്കിശിബിരങ്ങളുടെ ലേബബിലിൽ അല്ല സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എന്ന ലേഖനത്തിനു ശ്രദ്ധേയത ഉണ്ടാക്കേണ്ടത്.




ഒരു സംഘടനയുടെ പ്രവർത്തനങ്ങൾക്ക് മേൽവിലാസം ഉണ്ടാക്കാനുള്ള വേദിയായി വിക്കിയിലെ ലേഖനങ്ങൾ മാറ്റരുത്. അത് അപകടകരവും മറ്റ് പലരും മോശമായ വിധത്തിൽ ഉപയോഗിക്കാൻ സാദ്ധ്യത ഉള്ളതുമായ ഒരു നടപടിയാനു്.

ഇതു കൊണ്ടാണു് വിക്കിനയങ്ങളെ കുറിച്ചും വിക്കിയിൽ ലേഖനം എഴുതേണ്ട വിധത്തെ കുറിച്ചും, എന്തൊക്കെ ഉൾപ്പെടുത്താം, ഉൾപ്പെടുത്തരുത് എന്നൊക്കെ അവബൊധം ഉള്ളവരും ശിബിരങ്ങൾക്ക് നേതൃത്വം നൽകണം എന്ന് ആവശ്യപ്പെടുന്നത്.




2011/7/13 Praveen Prakash <me.praveen@gmail.com>


2011/7/13 Adv. T.K Sujith <tksujith@gmail.com>

പഠനശിബിരം നടത്താന്‍ മുന്നോട്ട് വരുന്നവര്‍ക്ക് ഉണ്ടാകെണ്ട കുറഞ്ഞ യോഗ്യത താഴെ പറയുന്നതാണു്‌.

  • മലയാളം വിക്കിപീഡിയക്കു് പുറമേ, എല്ലാ മലയാള വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള അറിവു്,
  • വിക്കി എഡിറ്റിങ്ങിലുള്ള ജ്ഞാനം.
  • ഏതെങ്കിലും മലയാളം വിക്കിസം‌രംഭത്തില്‍ കുറഞ്ഞതു് 6 മാസം എങ്കിലും പ്രവര്‍ത്തിച്ചവര്‍ ഇതു് ചെയ്യുന്നതാണു് അഭികാമ്യം.
 ഇതിലേതെങ്കിലും ഉണ്ടായിരുന്നോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. ഇക്കാര്യം വിക്കിയിൽ അറിയിച്ചതു തന്നെ ലേഖനത്തിൽ എന്തു ചേർക്കണം എന്തു ചേർക്കരുത് എന്നറിവില്ലാത്ത വിധത്തിൽ ചേർത്തുകൊണ്ടാണ്!

ആരുമറിയാതെ ഇത്തരം ഒരു പഠനശിബിരം ആർക്കുവേണ്ടിയാണ് നടത്തിയത്?

ഇതൊരു സന്നദ്ധ സേവനം ആയിരിക്കും. ഈ യോഗ്യത ഉള്ള ആര്‍ക്കും അവര്‍ താമസിക്കുന്ന സ്ഥലത്തെ വിക്കി അക്കാഡമിയുടെ ചുമതല ഏറ്റെടുക്കാം.




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l