ഇത് എന്ത് മര്യാദയാണ്? ഇവിടെ മീരയിലെ ബഗ്ഗിനെ പറ്റി സംസാരിച്ച് തുടങ്ങിയത് പ്രവീണാണ്. ഇല്ലാത്ത ബഗ്ഗ് ആണെന്നത് പോട്ടെ, SMCയുടെ ഭാഗത്ത് നിന്ന് അനിവർ അതിനുള്ള മറുപടി തന്നപ്പോൾ, അതിനെ ത്രെഡ് ഹൈജാക്കിങ്ങ് എന്നൊക്കെ വിളിക്കുന്നത് ശരിയാണോയെന്ന് ആലോചിക്കുക.

പഞ്ചായത്തിൽ നടന്ന ചർച്ചയിൽ, പ്രവീൺ മുകളിൽ പറഞ്ഞ ബഗ്ഗുകൾക്കുള്ള മറുപടി അനിവർ (സുജിത്ത് മാഷിനുള്ള മറുപടി ആയിട്ട്) തന്നതാണ്. ആ ബഗ്ഗ് തന്നെ വീണ്ടും പൊക്കിക്കൊണ്ടു വന്നിട്ട്, അത് ചൂണ്ടിക്കാണിച്ചപ്പോൾ ഉത്തരം മുട്ടിയതിന് വേറെ ത്രെഡ് തുടങ്ങിക്കോ എന്ന് പറയുന്നത് എന്ത് ഏർപ്പാടാണ്? പഞ്ചായത്തിലെ ചർച്ച വായിക്കുന്നില്ലെങ്കിൽ, അതിന് ബാക്കിയുള്ളവരെ പറഞ്ഞിട്ട് എന്ത് കാര്യം?

SMC മീര ഫോണ്ട് അപ്‌ഡേറ്റ് ചെയ്തതാണ് (ചില്ല്+സൈസ് പ്രശ്നം പരിഹരിച്ചുകൊണ്ട്). പ്രവീൺ പറയുന്ന വലിപ്പക്കുറവുള്ള ഫോണ്ട്, മിക്കവാറും ജുനൈദിന്റെ ഫോർക്ക് ആവാനാണ് സാധ്യത. അത്, പഴയ മീരയിൽ നിന്നും ഉള്ളതായത് കൊണ്ട്, അതിൽ വലിപ്പക്കുറവ് വരുന്നത് സ്വാഭാവികം. ആ ഫോർക്ക് മെയിന്റൈൻ ചെയ്യുന്നത് SMC അല്ലാത്ത സ്ഥിതിക്ക് SMC അതിന് ഉത്തരം പറയാൻ ബാധ്യസ്ഥരല്ല.

ഇവിടെ പ്രശ്നമെന്താണെന്ന് വച്ചാൽ, പ്രവീൺ മീരയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി അനിവർ തന്നപ്പോൾ, അത് ത്രെഡ് ഹൈജാക്കിങ്ങ് ആയി. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുക എന്നത് യോജിച്ച പ്രവൃത്തിയാണോ എന്ന് പ്രവീൺ ആലോചിക്കുക.

Regards,
Balasankar C



2013, ജൂൺ 24 10:54 PM ന്, praveenp <me.praveen@gmail.com> എഴുതി:
അനിവാറിനിത് പ്രവീണിന്റെ തലയിൽ കൂട്ടികെട്ടിയേ മതിയാവൂ എന്നുണ്ടെങ്കിലാണ് മറ്റൊരു ത്രെഡാക്കി വിഭജിച്ചിരിക്കുന്നത് അവിടെ അഭിപ്രായം പറയുക. ഈ ത്രെഡ് വഴിതെറ്റിക്കാതിരിക്കുക
.

On Monday 24 June 2013 10:45 PM, Anivar Aravind wrote:
On 6/24/13, praveenp <me.praveen@gmail.com> wrote:
On Monday 24 June 2013 09:56 AM, Anivar Aravind wrote:
പ്രതികരണങ്ങളൊന്നും വന്നതുമില്ല.  പിന്നെ മീരയില്‍ ബഗ്ഗുണ്ടെന്ന പോലുള്ള
ഒരു ബഗ്ഗുപോലും ചൂണ്ടിക്കാട്ടാതെയുള്ള താങ്കളുടെ മറുപടി പോലും
അര്‍ഹിക്കാത്ത പ്രതികരണമാണു് കണ്ടതു് .
പ്രവീണ്‍ ചര്‍ച്ചകള്‍ വായിച്ചോ സാങ്കേതികമായി മനസ്സിലാക്കിയോ അല്ല
ആരോപണങ്ങളുന്നയിക്കുന്നതെന്ന് ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണു്. ഈ
മെയിലോടെ പ്രവീണതു സാധൂകരിക്കുകയാണു്. ഈ ചര്‍ച്ച നടക്കുമ്പോള്‍  ഞാന്‍
പഞ്ചായത്തില്‍ സുജിത്തിനു മറുപടിയായി  ജൂണ്‍ 19നു എഴുതിയതില്‍ ഈ രണ്ടു
പ്രശ്നങ്ങളും അഡ്രസ്സ് ചെയ്തിട്ടുണ്ടു് .
ആദ്യം അതു വായിക്കാനായി കോപ്പി പേസ്റ്റ് ചെയ്യുന്നു

<quote>
സുജിത്തെ , ലോക്കൽ സിസ്റ്റത്തിൽ മീരയോ അഞ്ജലിയോ (ഏതു വെർഷനായാലും)
ഉണ്ടെങ്കിൽ വെബ്ഫോണ്ട് ലോഡാവുകയില്ല. അതു് ലോക്കലിൽ നിന്നെടുക്കുകയേ
ഉള്ളൂ. അപ്പോൾ ആ ഫൊണ്ട് പഴയ വെർഷനാണെങ്കിൽ അതിനെ എടുത്തു കാണിക്കും. മീര
ചെറുതായിരുന്നതു് ആണവ ചില്ലില്ലാതിരുന്ന പഴയ വെർഷനിലാണ് . 2012 മാർച്ചിലെ
റിലിസിനു ശേഷമുള്ള മീരയ്ക്കു നല്ല വലിപ്പമുണ്ടു് സൈസ് സ്റ്റാൻഡേർഡൈസ്
ചെയ്തതു് ആ റിലീസിലാണു്. ഇതു് http://wiki.smc.org.in/Fonts
നിന്നെടുക്കാം . സുജിത്ത് ഉബണ്ടു ആണു് ഉപയോഗിക്കുന്നതെങ്കിൽ
ttf-indic-fonts-core ഉം ttf-malayalam-fonts ഉം കളഞ്ഞു് fonts-smc
ഇട്ടാൽ സിസ്റ്റത്തിലെ ഫോണ്ട് നിലവിലെ വെർഷനാവും . അതല്ല എല്ലാം
എടുത്തുകളഞ്ഞാൽ മാത്രമേ വെബ്‌ഫോണ്ട് ലോഡാവുകയുള്ളൂ. ഫെഡോറയിലും
ഡെബിയനിലുമൊക്കെ പുതിയ വെർഷൻ തന്നെയാണു്. വിൻഡൊസിൽ പലരും മാതൃഭൂമി
സൈറ്റിൽ നിന്നു ഡൌൺലോഡ് ചെയ്യുന്നതുകൊണ്ടു് പഴയ വെർഷൻ നിരവധി പേരുടെ
കമ്പ്യൂട്ടറിൽ കാണാൻ ഇടയുണ്ടു്. ഇതാണു് സൈസ്+ചില്ല് പ്രശ്നത്തിനു കാരണം.
ഫോണ്ടില്ലെങ്കിൽ വെബ്ഫോണ്ട് വരും . പക്ഷേ ഉള്ളതു് പഴയ വെർഷനാവുന്നതു്
വെബ്ഫോണ്ട് പരിഹരിക്കില്ലല്ലോ . ഒരു സ്വിച്ച് ഓവർ പിരീഡിൽ ഈ പ്രശ്നം
എന്തായാലും ഉണ്ടാവാതെ തരമില്ല.
</quote>

വിശദീകരണം പ്രവീണിനു് നല്‍കിയിട്ട് കാര്യമില്ലെന്നറിയാം . വേണ്ടവര്‍ക്ക്
വായിക്കാന്‍ ഇന്‍ലൈനായി താഴെ

  (1) വിൻഡോസിൽ ഫോണ്ട്
വായിക്കാനാകാത്തത്ര,
താളുകളുടെ രൂപഘടനയെ ബാധിക്കുന്നത്ര ചെറുതാണ്. എക്സ്.പി. ഉപയോഗിച്ചപ്പൊഴാണ്
കണ്ടത്.
തെറ്റ് . ഇതു വളരെപ്പഴയ വെര്‍ഷനുകളില്‍ മാത്രം ഉള്ള പ്രശ്നമാണു്
(മാതൃഭൂമി സൈറ്റിലൊക്കെ ഉണ്ടായിരുന്ന 4.2 വെര്‍ഷന്‍)ഈ ഫോണ്ടില്‍ ഒട്ടനവധി
മാറ്റങ്ങളും പുതിയ കാരക്റ്ററുകളും ഇക്കാലയലവില്‍
വന്നു കഴിഞ്ഞിട്ടുണ്ട് .  5.0.1 എന്ന ഒരു വര്‍ഷം മുമ്പ് (2012
മാര്‍ച്ചില്‍ )ഇറക്കിയ വെര്‍ഷനില്‍ ഒരുപാടു
രൂപചിഹ്നമടക്കം പുതിയ തായി ഫോണ്ടില്‍ ഉള്‍പ്പെടുത്തിയ മാറ്റങ്ങളുടെ
ചുരുക്കം ഇവിടെ കാണാം
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-5.0.1/ChangeLog
ഈ ഫോണ്ടില്‍ മീരയ്ക്ക് വലിപ്പം കുറവാണു് എന്ന പഴയ പ്രശ്നം
പരിഹരിച്ചിട്ടുള്ളതാണു് . ഇതിന്റെ Ascent 1434 Decent 614 Emsize 2048
ഇനി മീരയും രചനയുമടക്കം എല്ലാ ഫൊണ്ടുകളും ഇതേ emsize ആയിരിക്കും
പിന്തുടരുക .
ഈ മീര വെര്‍ഷന്‍  ഈ ലിങ്കില്‍ ലഭ്യമാണു്.
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-5.0.1/Meera/

(2) ഉബുണ്ടു, മിന്റ് തുടങ്ങിയ ആൾക്കാർ ഉപയോഗിക്കുന്ന ജനപ്രിയ വിതരണങ്ങളിൽ
ഫോണ്ടുകളിൽ
ചില്ലുകളില്ല, അതുകൊണ്ട് തന്നെ ഫോണ്ട് അപ്‌ഡേറ്റ് ചെയ്താൽ മാത്രമേ, മുമ്പ് ഒരു
കുഴപ്പവുമില്ലാതെ
വിക്കിമീഡിയ സംരംഭങ്ങൾ ഉപയോഗിച്ചിരുന്നവർക്കും, ഇപ്പോൾ പ്രശ്നരഹിതമായി
കാണാനാവൂ.
തെറ്റ് . നേരത്തെ പഞ്ചായത്തില്‍ പറഞ്ഞതുപോലെ ഡെബിയനിലും ഫെഡോറയിലും ഒരു
വര്‍ഷത്തിലധികമായി ഇവ ലഭ്യമാണു്. ഉബണ്ടുവിന്റെ അപ്സ്ട്രീം ഡെബിയനാണു്.
മിന്റ് ഉബണ്ടുവില്‍നിന്നാണു് ഫോണ്ടെടുക്കുന്നതും . ഉബണ്ടു അപ്സ്ട്രീം
മെര്‍ജിക്  ഇതുവരെ ശരിയായി ചെയ്യാത്തതിനാല്‍ ഉബണ്ടുവില്‍ പഴയ വെര്‍ഷനും
പുതിയ വെര്‍ഷനും രണ്ടു വ്യത്യസ്ത  പാക്കേജുകളിലായി ലഭ്യമാണു്.  അതു്
ലഭിക്കേണ്ട വിധം ഞാന്‍ മുകളില്‍ ക്വോട്ട് ചെയ്ത മറുപടിയിലുമുണ്ടു്.


ഇറങ്ങി ഒരു കൊല്ലമായി എന്നതു പോവട്ടെ , താങ്കള്‍ ഫോണ്ടു് പഞ്ചായത്തിലെ
ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയ ശേഷം പോലും അപ്ഡേറ്റാത്തതു് ആരുടെ
കുഴപ്പമാണു്.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒഫീഷ്യല്‍ റെപ്പോയില്‍ നിന്നോ
വിതരണങ്ങളില്‍ നിന്നോ ഫോണ്ടെടുക്കുന്നതിനു പകരം വളരെ പഴയ വെര്‍ഷനെ
അടിസ്ഥാനമാക്കിയ ജുനൈദിന്റെ ഫോര്‍ക്ക് ഉപയോഗിക്കുന്നതിന്റെ പ്രശ്നമാണു്
നിങ്ങളുടേതു് എന്നു മനസ്സിലാക്കുന്നു. അതുകൊണ്ടാണു് സോഫ്റ്റ്‌വെയറുകളില്‍
ഉറവയില്‍ നിന്നു് എടുക്കണമെന്നു പറയുന്നതു് .

ഇനി പറയൂ . എന്താണു് ഉള്ള ബഗ്ഗ് .


അനിവര്‍
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l