മലയാളം വിക്കിപീഡിയയുടെ അഭിമാനമായ ബാബുജിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

 എനിക്കറിയാവുന്ന ഭൂരിഭാഗം പത്രപ്രവർത്തകരും എന്നോട് ചോദിച്ചിട്ടുള്ളത് ഒരു ലേഖനം എഴുതിയാൽ എത്ര രൂപ കിട്ടും എന്നാണ്. വിക്കിസംരംഭങ്ങളെപ്പറ്റി പത്രപ്രവർത്തകർക്ക് ഇത്രയൊക്കെയേ അറിവുള്ളൂ എങ്കിൽ ഇതൊക്കെ വായിക്കുന്ന പൊതുജനത്തിന്റെ അവസ്ഥ എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ. ഇതിനു പോംവഴി എന്നത് പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുൻപെ വാർത്തയുടെ ഡ്രാഫ്റ്റ് വായിച്ച് നോക്കുക എന്നുള്ളതാണ്. ഇനി പ്രസിദ്ധീകരിക്കപ്പെട്ട ശേഷമാണ് അമളി മനസിലാകുന്നതെങ്കിൽ ഉടനെ പത്രപ്രവർത്തകനെ ബന്ധപ്പെട്ട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് കൊടുക്കുകയാണെങ്കിൽ ഭാവിയിലെങ്കിലും അവർ തെറ്റുകൾ ആവർത്തിക്കില്ല. ഒരുപക്ഷെ ഈ മെയിലിങ് ലിസ്റ്റിലും അംഗമായിരിക്കുന്ന സിറാജ് പത്രത്തിലെ ഒരു പത്രപ്രവർത്തകൻ കഴിഞ്ഞ മാസം എനിക്ക് ഡ്രാഫ്റ്റ് അയച്ചുതരികയും തെറ്റുകളൊന്നുമില്ലാത്ത ഒരു വാർത്ത പ്രസിദ്ധീകരിക്കുകയുമുണ്ടായി. ഇന്റർവ്യൂ നൽകുന്ന നമ്മൾ ശ്രദ്ധ വച്ചാൽ ഒരു പരിധി വരെ ഇത്തരം ഹൈപ്പുകളൊക്കെ ഒഴിവാക്കാവുന്നതേ ഉള്ളു.
 
വാർത്തകൾ സെൻസേഷണലൈസ് ചെയ്യുന്നത് ഭൂരിഭാഗം മലയാളം പത്രങ്ങളുടെയും സ്വഭാവമാണ്. വിശ്വേട്ടൻ പറഞ്ഞതുപോലെ ശാസ്ത്ര-വിജ്ഞാന-സാംസ്കാരികരംഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളുടേയും സ്ഥിതിയും പരിതാപകരമാണ്. വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തയാൾ വാർത്ത സെൻസേഷണലാക്കാൻ കൂടി ശ്രമിച്ചാൽ പിന്നെ വാർത്ത കുളമാകും എന്നുള്ളത് പറയേണ്ടതില്ലല്ലോ. നമ്മൾ ചെയ്യേണ്ടത് പത്രപ്രവർത്തകരെയും (പൊതുജനത്തെയും) വിക്കിസംരംഭങ്ങളെ പറ്റി ബോധവാന്മാരാക്കുക എന്നതാണ്.

നത


2012/8/1 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
കൊല്ലം സംഗമോത്സവത്തിനിടയിൽ ബാരിയെയും ഹിഷാമിനേയും  ഇന്റർവ്യൂ ചെയ്യാൻ വന്ന രണ്ടു പത്രപ്രവർത്തകരെ  ഞാൻ ഇടയിൽകയറി മുട്ടി. മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ, ശരിയായ കാര്യങ്ങളേ അവർ പത്രത്തിലെഴുതൂ എന്നുറപ്പുണ്ടാക്കിയിട്ടേ അവരോട് എന്തെങ്കിലും പറയാവൂ എന്നു് ബാരിയോടു പോലും പറഞ്ഞുവെച്ചു.

അവർ തയ്യാറാക്കുന്ന സ്റ്റോറി പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ശുദ്ധീകരണത്തിനായി ഞങ്ങളിൽ ആരെയെങ്കിലും വായിച്ചുകേൾപ്പിക്കുകയോ മെയിലായി അയച്ചുതരികയോ ചെയ്യണമെന്നു ഞാൻ നിർദ്ദേശം വെച്ചു.

ഡെക്കാൻ ക്രോണിക്കിളിന്റെ മിടുക്കനായ ചെറുപ്പക്കാരൻ പ്രതിനിധി പിറ്റേന്നു് ഫോണിൽ വിളിക്കുകയും മെയിൽ അയക്കുകയും ചെയ്തു. (പക്ഷേ സ്റ്റോറി എന്തായിരിക്കുമെന്നു പറഞ്ഞില്ല.) പിറ്റേന്നു് അദ്ദേഹത്തിന്റേതായി വന്ന ഇന്റർവ്യൂ വായിച്ചപ്പോൾ സന്തോഷം തോന്നി. ഒരുപക്ഷേ, ആദ്യമായി മലയാളം വിക്കിപീഡിയയെക്കുറിച്ചു വസ്തുനിഷ്ഠവും കൃത്യവുമായി വന്ന റിപ്പോർട്ടായിരിക്കണം അതു്.  എഴുതുന്നതിനുമുമ്പും പിൻപും നന്നായി റിസർച്ചു ചെയ്യുന്ന ഒരു ലേഖകനായിരുന്നു അദ്ദേഹം എന്നു മനസ്സിലായി. പക്ഷെ, മിടുക്കനായതുകൊണ്ടായിരിക്കണം , അദ്ദേഹം പ്രവർത്തിക്കുന്നതു് ഒരു ഇംഗ്ലീഷ് പത്രത്തിനുവേണ്ടിയായിരുന്നു.

(ഒരു പക്ഷേ, ഈ മെയിൽ ലിസ്റ്റിൽ അദ്ദേഹവും അംഗമായിരിക്കണം.)


തെറ്റ് കണ്ടാല്‍ സൌമ്യമായി ചൂണ്ടിക്കാണിക്കുന്നവര്‍ പോലും 'രസംകൊല്ലികള്‍'  ആണെന്നുമാണ്  'വിക്കിമലയാള'-ത്തിലെ "Running wisdom" എന്നറിയാം.  ഇത്തരം അപകര്‍ഷതാബോധത്തിന്റെ  ആവശ്യമില്ല എന്നാണ് എന്റെ  അഭിപ്രായം.

അങ്ങനെ ഒരു റണ്ണിങ്ങ് വിസ്ഡം ഒന്നും നമുക്കാർക്കുമില്ല. ജനത്തിനാവശ്യം സെൻസേഷനാണു്. അതുകൊണ്ടു് ഇതൊരു പാസ്സിങ്ങ് ഫേസ് ആയി കണക്കാക്കി തൽക്കാലം സഹിച്ചുപോവുക എന്നേ കരുതുന്നുള്ളൂ.  വിക്കിപീഡിയ എന്നല്ല, ശാസ്ത്ര-വിജ്ഞാന-സാംസ്കാരികരംഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളുടേയും സ്ഥിതിയും ഗതിയും ഇതിലുമൊക്കെ വളരെ കഷ്ടമാണു്. "കാർബൺ മലിനീകരണത്തേക്കാളും ഭയപ്പെടേണ്ടതു് കാലാവസ്ഥാമാറ്റത്തെയാണെ"ന്ന് ഒരു പരിസ്ഥിതിപ്രൊഫസർ പ്രസംഗിച്ചതായി  വെണ്ടക്കാ തലക്കെട്ടോടെ മിനിയാന്നു്  ഒരു പത്രക്ലിപ്പ് കണ്ട് അതിനെതിരെ നല്ല പുളിച്ച ഭാഷയിൽ പ്രതികരിക്കേണ്ടി വന്നു. പാവം പ്രൊഫസർ അങ്ങനെയൊന്നുമല്ല പറഞ്ഞതെന്നും പറഞ്ഞതിന്റെയൊക്കെ നേർ വിപരീതമാണു് അച്ചടിച്ചുവന്നതെന്നും തുടർന്നറിഞ്ഞു.
 
മറ്റൊരു രസം, പല പത്രവാർത്തകളും വായിക്കുമ്പോൾ തന്നെയറിയാം ഇംഗ്ലീഷ് വിക്കിപീഡിയ നേരെ കോപ്പിചെയ്തുവെച്ചതിന്റെ ചുവ. എന്നാൽ അതെങ്കിലും മര്യാദയ്ക്കു തർജ്ജമ ചെയ്തുകൂടേ? അതുമില്ല!

ഇവിടെ :) ഇതു വേണോ :( ഇതുവേണോ?

-വിശ്വം



2012/8/1 Georgekutty K.A. <jorjqt@live.com>

"ആരാണ് മാതൃഭാഷയിലെ അറിവുകളെ കീബോര്‍ഡിലേക്ക് പകര്‍ത്തുന്നത്...? എന്തായാലും വിക്കി മീഡിയയുടെ സ്ഥാപകരായ ജിമ്മി വെയ്ല്‍സും ലാറി സാംഗറും അറിയാതെ വിക്കിപീഡിയയില്‍ ഇങ്ങനെയൊരു ഡെവലപ്മെന്‍റുണ്ടാകില്ല. അന്വേഷണം വിക്കിമീഡിയ ഫൗണ്ടേഷന്‍റെ ന്യൂമോണ്ട്ഗോമറിയിലെ വിലാസത്തിലേക്ക് ഈ പേരിലൊരാളാണ് മലയാളം വിജ്ഞാനകോശത്തിലെ ലേഖനങ്ങള്‍ വിക്കി പീഡിയയിലേക്കു പകര്‍ത്തുന്നത്"

വായിച്ചാല്‍ തമാശ തോന്നാത്ത ഒരു ലേഖനം വിക്കിപ്പീടിയയെക്കുറിച്ച് ഒരു മലയാളം പത്രത്തില്‍ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല.  എന്ത് അബദ്ധം എഴുതി വന്നാലും മലയാളം വിക്കിപ്പീടിയയ്ക്ക് ഉപകാരമാണെന്നും തെറ്റ് കണ്ടാല്‍ സൌമ്യമായി ചൂണ്ടിക്കാണിക്കുന്നവര്‍ പോലും 'രസംകൊല്ലികള്‍'  ആണെന്നുമാണ്  'വിക്കിമലയാള'-ത്തിലെ "Running wisdom" എന്നറിയാം.  ഇത്തരം അപകര്‍ഷതാബോധത്തിന്റെ  ആവശ്യമില്ല എന്നാണ് എന്റെ  അഭിപ്രായം.  വിവരദോഷം എഴുതിയാല്‍ വിളിച്ചു കൂവുക തന്നെ വേണം. എഴുതി വരുന്നത് അബദ്ധമാണെന്നു കണ്ടാല്‍ പത്രാധിപര്‍ക്ക് കത്തെഴുതാനെങ്കിലും ലേഖനങ്ങള്‍ വരുത്താന്‍ പാടുപെടുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ എഴുതുന്നത്‌ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ പ്രസ്കൌണ്‍സിലിനോ  മറ്റോ പരാതി കൊടുക്കുകയും വേണം. ചിലപ്പോള്‍ ആ വഴിക്ക് കുറച്ചു പ്രചാരം മലയാളം വിക്കിപ്പീടിയക്ക്‌ കിട്ടാനും മതി:)

നമ്മുടെ പത്രങ്ങളുടെ പ്രശ്നം ഇതാണ്:  താരങ്ങളെ കണ്ടെത്താന്‍ കഴിയാത്ത മേഖലകളില്‍ ഒന്നിലും അവര്‍ക്ക് താത്പര്യം ഇല്ല. അതുകൊണ്ടാണ് വിക്കിപ്പീടിയയിലും അവര്‍ താരങ്ങളെ തേടുന്നത്.  "ഒരു ലേഖനം അയച്ചു കൊടുത്തു, ഉടന്‍ വിക്കിപ്പീഡിയ വിളിച്ചു എഡിറ്റര്‍ ആക്കി" എന്നോ "ഉടനേ ലേഖനങ്ങളുടെ നിലവാരം നോക്കുന്ന പദവി കൊടുത്തു" എന്നോ ഒക്കെ എഴുതുന്നതും അതുകൊണ്ടാണ്.  മലയാളം പത്രങ്ങള്‍ ശീലിച്ച ഈ  താരസംസ്കാരം വിക്കിപ്പീഡിയയുടെ സംസ്കാരത്തിന് നേര്‍വിപരീതമാണ്.  ഇക്കാര്യത്തില്‍ ഇടത്തും വലത്തും നടുക്കുമുള്ള പത്രക്കടലാസുകള്‍ ഒരുപോലെയാണ്.

ജോര്‍ജുകുട്ടി

Date: Wed, 1 Aug 2012 19:49:52 +0800
From: drajay1976@yahoo.com
To: wikiml-l@lists.wikimedia.org

Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പിന്നിട്ടു

ഇത്തരത്തിലുള്ള പിശകുകളും ഊതിപ്പെരുപ്പിക്കലും തെറ്റായ വിവരങ്ങൾ ശരിയായ അന്വേഷണമില്ലാതെ നൽകലും  ജേർണലിസം സ്കൂളിൽ പഠിപ്പിക്കുന്നുണ്ട് എന്നു തോന്നുന്നു. :) ഈ വാർത്തയുടെ പത്രത്തിൽ നിന്ന് സ്കാൻ ചെയ്ത ചിത്രങ്ങൾ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്. തെറ്റുകളേക്കാൾ മുഖ്യം ഈ വാർത്തയിലൂടെ വിക്കിപ്പീഡിയയ്ക്ക് കിട്ടുന്ന പ്രചാരണമാണെന്ന് തോന്നുന്നു. ഇത്രയും പ്രാധാന്യത്തോടെ (ഒരു സപ്ലിമെന്റിലെ രണ്ടു പേജുകൾ) ഇത്തരമൊരു വാർത്ത മലയാളം പത്രങ്ങളിൽ വിക്കിപ്പീഡിയയെപ്പറ്റി വന്നതായി എനിക്കറിയില്ല. ഒരു "ഹ്യൂമൻ ഇന്ററസ്റ്റ്" ആങ്കിളും ഇതിലുണ്ട്. ചിലരെയെങ്കിലും ഇത് വിക്കിപ്പീഡിയയിലേയ്ക്ക് ആകർഷിക്കാതിരിക്കില്ല എന്നു തോന്നുന്നു.

അജയ്

പി.എസ്: എന്നെ വിക്കിപ്പീഡിയയിലേയ്ക്കാകർഷിച്ചതും babug ആണ്.

--- On Wed, 1/8/12, സുനിൽ (Sunil) <vssun9@gmail.com> wrote:

From: സുനിൽ (Sunil) <vssun9@gmail.com>
Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പിന്നിട്ടു
To: "Malayalam Wikimedia Project Mailing list" <wikiml-l@lists.wikimedia.org>
Date: Wednesday, 1 August, 2012, 7:57 AM

ഗൂഗ്ളിന്‍റെ മലയാളം വിക്കിപീഡിയയില്‍ :(

2012/8/1 ajay balachandran <drajay1976@yahoo.com>
മെട്രോ വാർത്ത പത്രത്തിൽ വന്ന വാർത്ത. babug -യെക്കുറിച്ചാണ് ഈ വാർത്ത. http://metrovaartha.com/2012/08/01001503/balachandran.html

-അജയ് ബാലചന്ദ്രൻ

--- On Tue, 31/7/12, Anoop <anoop.ind@gmail.com> wrote:

From: Anoop <anoop.ind@gmail.com>

Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പിന്നിട്ടു
To: "Malayalam Wikimedia Project Mailing list" <wikiml-l@lists.wikimedia.org>
Date: Tuesday, 31 July, 2012, 6:36 PM


വെബ്ദുനിയ മലയാളത്തിൽ വന്ന വാർത്ത :
http://malayalam.webdunia.com/newsworld/it/itnews/1207/31/1120731032_1.htm


2012/7/29 Rajesh K <rajeshodayanchal@gmail.com>
ഇവർക്കൊക്കെ ഈ ലോഗോ എവിടെ നിന്നും കിട്ടുന്നു!!
ഇതും പഴയ ലോഗോ ആണല്ലോ!!



2012/7/28 sugeesh | സുഗീഷ് * <sajsugeesh@gmail.com>
നന്ദി.... ഡാക്ടറേ.....

On 7/28/12, ajay balachandran <drajay1976@yahoo.com> wrote:
> ഒരു വാർത്ത കൂടി. മാദ്ധ്യമം പത്രത്തിൽ
>
> http://www.madhyamam.com/news/181458/120727
>
> അജയ് ബാലചന്ദ്രൻ ~~~~
>
>
> ________________________________
>  From: sugeesh | സുഗീഷ് * <sajsugeesh@gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
> Sent: Friday, 27 July 2012 10:20 PM
> Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ
> പിന്നിട്ടു
>
> 15 ലക്ഷം തിരുത്തലുകൾ കൂടി ചേർത്ത് കുറച്ചൂടെ ഭംഗിയാക്കി
> എഴുതിച്ചേർക്കൂ.. അതും നല്ലൊരു വാർത്തക്കുള്ള സ്കോപ്പ് തരുന്നുണ്ട്.....
>
> On 7/27/12, നവനീത് .....(Navaneeth Krishnan.S) <navaneeth.sree@gmail.com>
> wrote:
>> ഡെക്കാന്‍ ക്രോണിക്കിളില്‍ വാര്‍ത്ത വന്നിട്ടുണ്ട്....
>>
>> 2012/7/25 Rajesh K <rajeshodayanchal@gmail.com>
>>
>>> *മുന്‍പ് അയച്ച പത്രക്കുറിപ്പില്‍ ചെറിയ തിരുത്ത് ഉണ്ട്*
>>> ഇന്ത്യന്‍ വിക്കിപീഡിയകളില്‍ 25000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ച *അഞ്ചാമത്തെ
>>> *വിക്കിപീഡിയ
>>> ആണു് മലയാളം. മുമ്പ് അയച്ച മെയിലില്‍ അത് ആറാമതാണ് എന്നായിരുന്നു
>>> ഉണ്ടായിരുന്നത്. ഇതില്‍ തിരുത്തിയിട്ടുണ്ട്. *തെലുങ്ക്‌, ഹിന്ദി, മറാഠി,
>>> തമിഴു്* എന്നീ ഭാഷകളായാണ് മലയാളത്തിനു മുന്നില്‍ ഉള്ളത്.
>>>
>>> മടിച്ചു നില്‍ക്കാതെ എത്രയും പെട്ടന്ന് ഈ വാര്‍ത്ത പത്രമാധ്യമങ്ങളില്‍
>>> വരാന്‍
>>> വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുമല്ലോ...
>>>
>>>
>>> To: Wikipedia <wikiml-l@lists.wikimedia.org>
>>>
>>>
>>>
>>> പ്രിയരേ,
>>> മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ അതിന്റെ
>>> ബാലാരിഷ്ടതകല്‍ പിന്നിട്ട് മുന്നേറുകയാണല്ലോ. ഈ അടുത്ത് നമുക്ക്
>>> നാഴികക്കല്ലായി കരുതാവുന്ന തരത്തില്‍ മലയാളം വിക്കിപീഡിയയില്‍ 25000
>>> ലേഖനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിനു വേണ്ടി തയ്യാറാക്കിയ
>>> പത്രക്കുറിപ്പ്
>>> ഈ മെയിലിനോടൊപ്പം പിഡിഎഫ് ഫോര്‍മാറ്റില്‍ അറ്റച്ച് ചെയ്തിരിക്കുന്നതു കാണുക.
>>> ഇത് പരമാവധി പത്രമാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഏവരും
>>> ശ്രദ്ധിക്കുമല്ലോ.
>>>
>>>
>>> Rajesh K Odayanchal
>>> *Bangalore  |  +91 - 7829333365*
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> സ്നേഹപൂര്‍വ്വം നവനീത്....
>>
>> http://kizhakkunokkiyandram.blogspot.com/
>> കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
>> http://sciencemirror.blogspot.com
>> ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
>>
>
>
> --
> *sugeesh|സുഗീഷ്
> nalanchira|നാലാഞ്ചിറ
> thiruvananthapuram|തിരുവനന്തപുരം
> 8590312340|9645722142*
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l


--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop


-----Inline Attachment Follows-----


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



-----Inline Attachment Follows-----

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com