Noteworthy Wikimedian എന്ന പേരു് ഒരു പ്രശ്നമാണെന്നു് ഞാൻ പറയും. വേറെ ആരും നോട്ടുവർത്തിയല്ലാത്തവർ എന്ന ഒരു ധ്വനി. അതു മാറ്റി Most Noteworthy Contribution എന്ന പേരിൽ വ്യക്തിയെ തിരഞ്ഞെടുക്കാതെ കോണ്ട്രിബ്യൂഷൻ തിരഞ്ഞെടുത്തു് ആ കോണ്ട്രിബ്യൂഷിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഒരുമിച്ചു ആദരിയ്ക്കുന്നതു് കൂടുതൽ നന്നായിരിയ്ക്കും. തിരഞ്ഞെടുപ്പിനു മാനദണ്ഡമായി വ്യക്തികൾ കാഴ്ചവെച്ച അദ്ധ്വാനവും സ്ഥിരോത്സാഹവും കൂടി പരിഗണിയ്ക്കണം.

കുറേ നാളായി ഞാൻ വിക്കിയിൽ തിരിഞ്ഞുനോക്കിയിട്ടു്, ഇതെങ്കിലും ഇരിയ്ക്കട്ടെ.

Kevin Siji


2011/11/11 sugeesh | സുഗീഷ് * <sajsugeesh@gmail.com>
സുനിലിനെ നിർദ്ദേശിക്കുന്നതിനോട് യോജിക്കുന്നു എങ്കിലും, സുനിലിന്റേയും വിശ്വേട്ടന്റേയും അഭിപ്രായവും കണ്ടില്ലെന്ന് നടിക്കാൻ വയ്യ...

ആരെ തിരഞ്ഞെടുത്താലും അത് നല്ല ഒരു കാര്യം തന്നെയാണെന്ന് കരുതുന്നു.

2011/11/9 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>


എനിക്കും സുനിലിന്റെ അഭിപ്രായം തന്നെയാണുള്ളതു്.

ഞാൻ സ്വയം കരുതുന്നതു് വിക്കിപീഡിയ എന്റെ സ്വന്തമാണെന്നാണു്. പക്ഷേ, എന്നേക്കാൾ എത്രയോ മടങ്ങുകൂടുതൽ  വിക്കിപീഡിയയെ ആത്മാർത്ഥമായും പ്രതീക്ഷാനിർഭരമായും സ്നേഹിക്കുന്ന, മുമ്പെങ്ങോ അതിനുവേണ്ടി അഹോരാത്രം അദ്ധ്വാനിച്ചിട്ടുള്ള /  ഇപ്പോളും അദ്ദ്വാനിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിനോ ആയിരക്കണക്കിനോ ആളുകൾ ഉള്ളതുകൊണ്ടുമാത്രം എനിക്കും വിക്കിയുടെ പിൻ‌വരിയിൽത്തന്നെയേ സ്ഥാനമുള്ളൂ എന്നും ഞാൻ കരുതുന്നു.

വിക്കിപീഡിയയിലെ ‘ശ്രദ്ധേയരായ‘ ഉപയോക്താക്കൾ ആരാണെന്നു് എങ്ങനെ അളന്നുനോക്കും? അതിനുള്ള scale of measure എന്താണു്?

സമയത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിയാണു് വിക്കിപീഡിയ. ഒരിക്കൽ ഒരു കൊച്ചരുവിയായിരുന്നു. ഇനിയും എത്രയോ വളർന്നു് ഒരു മഹാനദിയായിത്തീരേണ്ടതുമാണു്.
(ഇംഗ്ലീഷ് / മലയാളം) വിക്കിപീഡിയയുടെ ജനനം മുതൽ അതിന്റെ  കരയ്ക്കു് സാകൂതം നോക്കിനിന്നിരുന്ന ഒരു കാണി എന്ന നിലയിൽ മാത്രം പറയട്ടെ, ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിയിലെ ഏറ്റവും മനോഹരമായ ദൃശ്യം ഏതെന്നു് എങ്ങനെ കണ്ടുപിടിക്കും?


മലയാളം വിക്കിയെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ വർഷങ്ങളിൽ പല ഉപയോക്താക്കളും അത്യന്തം സജീവമായിരിക്കുകയും അവരുടെ രാപകൽ മുഴുവൻ വിക്കിക്കു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്തിട്ടുണ്ടു്. അവരിൽ പലരും പിന്നീട് തീരെ സജീവമല്ലാതെ തുടരുകയോ നിശ്ശേഷം വിക്കിയിൽ നിന്നും അകന്നുപോവുകയോ ഉണ്ടായിട്ടുണ്ടു്. അവർക്കൊക്കെ അംഗീകാരം ആരു കൊടുക്കും?

ഇന്നു് വിക്കിപീഡിയയിൽ ആവേശപൂർവ്വം പങ്കെടുക്കുന്നവർ നാളെയും ഇതേ നിലയിൽ, ഇതേ തോതിൽ അവരുടെ സംഭാവനകൾ തുടർന്നു നൽകിക്കൊള്ളണമെന്നില്ല.

വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യുന്നതു മാത്രമാവണമെന്നില്ല വിക്കിപീഡിയയുടെ പുരോഗതിയ്ക്കുവേണ്ടി ഒരാൾക്കു ചെയ്യാനാവുക. വിക്കിയെക്കുറിച്ച് പൊതുസമൂഹത്തിൽ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക, വിക്കിപീഡിയ നിരന്തരം  വായിക്കാൻ അവരെ പ്രേരിപ്പിക്കുക ഇതെല്ലാം ഒരിക്കലും നമുക്കളന്നെടുക്കാനാവാത്ത സംഭാവനകളാണു്. അത്തരക്കാരെ നാം എങ്ങനെ കണ്ടുപിടിക്കും?


അതുകൊണ്ടു് അഥവാ വിക്കിപീഡിയ / വിക്കിമീഡിയ അത്തരത്തിലുള്ള എന്തെങ്കിലും അംഗീകാരം ആർക്കെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ (വിക്കി എഡിറ്റിങ്ങിന്റെ മാനദണ്ഡങ്ങൾ മാത്രം വെച്ചാണെങ്കിൽ പോലും) ചുരുങ്ങിയ പക്ഷം അതൊരു Space/ Time Frame-ൽ പെടുത്തി വേണം.

ഉദാഹരണത്തിനു് 2010-2011ലെ ഏറ്റവും ശ്രദ്ധേയനായ മലയാളം വിക്കികളിലെ ഉപയോക്താവു്.
അതുപോലെ, ഓരോ ഇൻഡിൿഭാഷകളിലേയും തനതായ ഉപയോക്താവു്.
അതും ഓരോ വർഷത്തിനും തനതായതു്.

ഇംഗ്ലീഷ് വിക്കിയുടെ ഇന്ത്യൻ ഉപയോക്താക്കൾക്കും ഇങ്ങനെ ഓരോ വർഷത്തിനും ആകാവുന്നതാണു്. (പക്ഷേ, ആരൊക്കെയാണു്  ഇന്ത്യൻ ഉപയോക്താക്കൾ എന്നു് എങ്ങനെ തീരുമാനിക്കും? പ്രവാസികൾ ഇതിൽ പെടുമോ?)


നിലവിലുള്ള സിസോപ്പ്, ബ്യൂറോക്രാറ്റ് തുടങ്ങിയ ‘പദവി’കൾ എന്തെങ്കിലും തരത്തിലുള്ള അധികാരങ്ങളല്ല, പ്രത്യുത ഉത്തരവാദിത്തങ്ങളാണു് ഒരു ഉപയോക്താവിനു നൽകുന്നതെന്നു് ഞാൻ പരിപൂർണ്ണമായും വിശ്വസിക്കുന്നു.


ഇത്രയും എന്റെ വ്യക്തിപരവും സ്വതന്ത്രവുമായ അഭിപ്രായമാണു്.


-വിശ്വം






2011/11/9 സുനിൽ (Sunil) <vssun9@gmail.com>
എന്റെ അഭിപ്രായം പറഞ്ഞു. :-). ബാക്കി താങ്കൾക്ക് വിടുന്നു.

2011/11/9 Anilkumar KV <anilankv@gmail.com>

2011/11/9 സുനിൽ (Sunil) <vssun9@gmail.com>
ഉപയോക്താക്കളെ വിക്കിപീഡിയ വിവിധ തലങ്ങളായി കാണുന്നില്ല. വിശ്വസ്തരായി വിക്കി സമൂഹം കരുതുന്ന ചില ഉപയോക്താക്കൾ സാങ്കേതികകാര്യങ്ങൾ ചെയ്യാനുള്ള സൗകര്യം മാത്രം നൽകുന്നേയുള്ളൂ.
 
അതൊരു അപേക്ഷികമായ വിലയിരുത്തലല്ലേ ?
 
ഇതിനെ ഔദ്യോഗികസ്ഥാനക്രമവുമായി താരതമ്യം ചെയ്യാനാവില്ല.
 
അതേപോലെ വിക്കിയിലേക്കുള്ള സംഭാവനകളെ ആദരിക്കലും   ഔദ്യോഗികസ്ഥാനക്രമവുമായി താരതമ്യം ചെയ്യേണ്ടതുണ്ടോ ?

- അനില്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|8547721916




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l