ശിവഹരി,
ഇത് വിവാദമാക്കാനല്ല. ഒരു നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യം അതിന്റെ ഫലകം കാണണം.

വിക്കിശില്പശാലകൾ നടത്തുന്നതിലല്ല പ്രശ്നം എന്നു മുകളിൽ തന്നെ പലരും പറഞ്ഞിട്ടുണ്ട്. അതു നടത്തുന്ന രീതിയാണ്

വിക്കിപീഡിയയിൽ നിലവിൽ ഇത്തരം പരിപാടികളെക്കുറിച്ച് അറിയിക്കാനും, തുടർവിവരങ്ങൾ ചേർക്കാനും ഒരു രീതി നിലവിലുണ്ടെന്നിരിക്കെ, എന്തുകൊണ്ടാണു അത് ഡി.എ.കെ.എഫിന്റെ താളിൽ ചേർക്കുന്നത്?

---പ്രവീൺ  പറഞ്ഞതിനോട് യോജിക്കുന്നു.


2011/7/13 Praveen Prakash <me.praveen@gmail.com>

2011/7/13 Sivahari Nandakumar <sivaharivkm@gmail.com>
തീര്‍ച്ചയായും. ഈ പരിപാടിയില്‍ വിക്കിയെക്കുറിച്ച് മാത്രമാണ് ക്ലാസ്സുകള്‍ നടന്നത്. മറ്റൊന്നും പരിശീലിപ്പിക്കുകയോ, ക്ലാസ്സെടുക്കുകയോ ഒന്നുമുണ്ടായില്ല. അന്നേ ദിവസം ആ ഐ പിയില്‍ (111.92.16.132) നിന്ന് വന്ന തിരുത്തലുകളും മറ്റും എടുത്തു നോക്കുവാന്‍ പറ്റുമെങ്കില്‍ നോക്കുക.

DAKF വിക്കി ശില്പശാലകള്‍ എല്ലാ ജില്ലകളിലും നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. എറണാകുളത്തെ പരിപാടി ഇവിടെ പോസ്റ്റ് ചെയതപ്പോഴും വേണ്ടാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു, ഇത്തരം പരിപാടികളെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്.


വിക്കിശില്പശാലകൾ നടത്തുന്നതിലല്ല പ്രശ്നം എന്നു മുകളിൽ തന്നെ പലരും പറഞ്ഞിട്ടുണ്ട്. അതു നടത്തുന്ന രീതിയാണ്. ആരും അറിയാതെ, യാതൊരു പൊതുജന അറിയിപ്പും നൽകാതെ നടത്തുന്നത് എന്തു ഗുണമാണു നൽകുക? പരിപാടി നടത്തിയവർക്ക് വിക്കിമീഡിയ ഫൗണ്ടെഷൻ പദ്ധതികളിൽ യാതൊരു പരിചയവും ഇല്ലാത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നാണ് മറുപടിയെങ്കിൽ, അവർ മറ്റുള്ളവർക്ക് എന്ത് മാർഗ്ഗനിർദ്ദേശമാണ് നൽകുന്നത്? യു.ആർ.എൽ. അടിച്ച് വിക്കികളിൽ കേറാൻ ആർക്കുമാകുമല്ലോ!

വിക്കിപീഡിയയിൽ നിലവിൽ ഇത്തരം പരിപാടികളെക്കുറിച്ച് അറിയിക്കാനും, തുടർവിവരങ്ങൾ ചേർക്കാനും ഒരു രീതി നിലവിലുണ്ടെന്നിരിക്കെ, എന്തുകൊണ്ടാണു അത് ഡി.എ.കെ.എഫിന്റെ താളിൽ ചേർക്കുന്നത്?

പിന്നെ എറണാകുളം പരിപാടി പോസ്റ്റ് ചെയ്തപ്പോഴത്തെ പ്രശ്നം ഇതാണോ? എറണാകുളത്ത് ഡി.എ.കെ.എഫ്. നടത്തിയ പരിപാടി, മലയാളം വിക്കിമീഡിയർ കണ്ണൂരിൽ നടത്തിയ വാർഷിക സംഗമത്തിന്റെ മുന്നോടിയാണെന്നും അനുബന്ധമാണെന്നും ഒക്കെ  പറഞ്ഞതല്ലേ അന്ന് പ്രശ്നമായത്?


(ഒരഭ്യർത്ഥന:ദയവായി ഇക്കാര്യത്തിൽ ഗൗരവപൂർവ്വം മറുപടി തരുന്നവരുണ്ടെങ്കിൽ ദയവായി ഡൈജസ്റ്റ് മോഡ് ഒഴിവാക്കി, ഈ ത്രെഡിൽ തന്നെ മറുപടി തരിക. അനാവശ്യമായി ഒരു ത്രെഡ് വിഭജിക്കരുത്)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l