ശരിതന്നെ. പക്ഷെ, content ഉണ്ടെങ്കിലല്ലേ ഫോര്‍മാറ്റിങ്ങ് നടക്കു?
സര്‍വ്വവിജ്ഞാനകോശം 14 പുസ്തകങ്ങള്‍ ഇതുവരെ പുറത്തിറങ്ങി, ഒരു
പുസ്തകത്തില്‍ ഏകദേശം 1000 ത്തോളം ലേഖനങ്ങളുണ്ട്; സര്‍ക്കാര്‍ ഈ content
GFDL ആക്കുക എന്നാല്‍ മലയാളത്തിന് തീര്‍ച്ചയായും അഭിമാനിക്കാന്‍
വകയുണ്ട്, അവയെല്ലാം stub ആയെങ്കിലും വിക്കിപീഡിയയീല്‍ വന്നാല്‍
വിക്കിപീഡിയയുടെ വളര്‍ച്ചക്ക് കാര്യമായ സംഭാവനചെയ്യുമെന്നതില്‍
സംശയമില്ല.

കണ്ടെന്റോ, ലേഖനമെഴുതാന്‍ ആവശ്യത്തിനു വിഷയങ്ങളോ ഇല്ലാത്തതല്ല മലയാളം വിക്കിസം‌രംഭങ്ങള്‍ നേരിടുന്ന പ്രതിസന്ധി. മറിച്ച് ആവശ്യത്തിനു പ്രവര്‍ത്ത്കരില്ല എന്നതാണ്.
 
 
പ്രമുഖരായ പല മലയാളം ബ്ലോഗാറുമാരും (ഉദാ: ഉമേഷ്, ജോസഫ് ആന്റണി, അപ്പൂ, യാരിദ് തുടങ്ങി നിരവധി പേര്‍ ) അവരുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്ന വൈജ്ഞാനിക സ്വഭാവമുള്ള ലെഖനങ്ങള്‍ വിക്കിയിലേക്ക് ചേര്‍ക്കാന്‍ പൂര്‍ണ്ണ അനുമതി തന്നിട്ടുണ്ട്. കുറഞ്ഞത് 1000ത്തോളം ലേഖ്നങ്ങള്‍ക്കുളള വക മുകളില്‍ സൂചിപ്പിച്ച നാലു പേരുടെ ബ്ലോഗുകളീല്‍ തന്നെയുണ്ട്. പക്ഷെ ബ്ലോഗിനു വേണ്ടി എഴുതിയ അതു വിക്കിക്കു ചേര്‍ന്ന വിധത്തിലാക്കി വിക്കിയില്‍ ചേര്‍ക്കുന്ന പണി ആരു ചെയ്യും?
 

അതേ പോലെ കേരളപാണിനീയം യൂണിക്കോഡിലാക്കി വിക്കിഗ്രന്ഥശാലയിലേക്ക് കോപ്പി പേസ്റ്റ് ചെയ്തിട്ടു മാസം ആറായി. പ്രാഥമികമായ ചില ഫൊര്‍‌മാറ്റിങ്ങുകള്‍ ഞാന്‍ തന്നെ ചെയ്തെങ്കിലും, അതു പ്രൂഫ് റീഡ് ചെയ്ത് വിക്കിഗ്രന്ഥശാലയൂടെ ശൈലിക്കു അനുസരിച്ച് രൂപപ്പെടുത്തിയെടുത്ത് നന്നാക്കാന്‍ കുറേയധികം സന്നദ്ധപ്രവ്ര്ത്തകരുടെ ആവശ്യമുണ്ട്.
 
ഇന്ദുലേഖ, കൃഷ്ണഗാഥ തുടങ്ങിയ നിരവധി കൃതികളുടെ യൂണിക്കോഡ് വേര്‍ഷ്ന് സന്തോഷ് തോട്ടിങ്ങല്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. പക്ഷെ ഇതിനു മുന്‍പ് ഇട്ട കേരളപാണിനീയം തന്നെ ഒന്നും ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് അതു വിക്കിയിലാക്കുന്ന പണി നിര്‍ത്തി വച്ചിരിക്കുകയാണു. ഇതിനൊപ്പമാണു ഇപ്പോ സര്‍‌വ്വവിജ്ഞാനകോശത്തിന്റെ പണികൂടി വരാന്‍ പോകുന്നത്.
 
 
ഇതേ സ്ഥിതി തന്നെയാണു വിക്കിനിഘണ്ടുവിനും, വിക്കിപാഠശാലയ്ക്കും, വിക്കിചൊല്ലുകള്‍ക്കും. ,വിക്കിപീഡിയ എന്ന ഒരു വിക്കിയില്‍ മാത്രമല്ല നമ്മള്‍ ശ്രദ്ധ കെന്ദ്രീകരിക്കേണ്ടത്.
 
കേരളത്തില്‍ സ്കൂള്‍കുട്ടികള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു വിക്കിയാണു പാഠപുസ്തകങ്ങളും, പഠനഹായികളും മറ്റും ശെഖരിക്കുന്ന വിക്കിപാഠശാല. അതു ഇപ്പോ നിര്‍ജീവമാണു. അതേ സ്ഥിതി തന്നെ വിക്കി ചൊല്ലുകള്‍ക്കും. ഈ മെല്‍ പറഞ്ഞ വിക്കികള്‍ ഒക്കെ വളരുന്നത്  വിക്കിപീഡിയക്കു പ്രയോജനവും ആണു.

ചുരുക്കി പറഞ്ഞാല്‍ മലയാളം വിക്കിസം‌രംഭ്ങ്ങള്‍‌ക്കു കണ്ടെന്റിനേക്കാള്‍ ഇപ്പോള്‍ വളരെ അത്യാവശ്യം വിജ്ഞാനം പങ്കുവെക്കാന്‍ തയ്യാറുള്ള ധാരാളം സന്നദ്ധപ്രവര്‍ത്തകരെയാണു. അവിടെയാണ് വിക്കിയെ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കേണ്ട്ത്. അതിനു സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ള ആളുകളുടെ സഹായം കൂടിയേ കഴിയൂ.

ചുരുക്കത്തില്‍ ഇപ്പോ സര്‍‌വ്വവിജ്ഞാനകോശം വിക്കിയിലാക്കാന്‍ തുടങ്ങണമെന്നു വിചാരിച്ചാല്‍ പോലും അതിനു സാധിക്കാത്ത സ്ഥിതിയാണു. വിവിധ മാദ്ധ്യമങ്ങളിലൂടെ മലയാളം വിക്കികളെക്കുറിച്ചുള്ള വിവരം കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേ പറ്റൂ. അതിനു സര്‍‌ക്കാര്‍ സഹായം തീര്‍ച്ചയായും വേണം. 


സസ്നേഹം

ഷിജു

2008/11/19 V K Adarsh <adarshpillai@gmail.com>
വിമല്‍ സൂചിപ്പിച്ചതു പോലെ വരുന്ന ഫ്രീ സോഫ്‌റ്റ്വെയര്‍ ഫ്രീ സൊസൈറ്റി എന്ന അന്തര്‍ദേശീയ സെമിനാറില്‍ നമുക്ക് ഒരു ഓപ്പണ്‍ ഫോറം സാദ്ധ്യത പരിശോധിക്കാം. വിക്കിപീഡിയ പ്രവര്‍ത്തകരോടോപ്പം സാധാരണ ജനങ്ങളും പങ്കെടുക്കുന്ന ഇതില്‍ ഐ.ടി മിഷന്‍, ഐ.ടി @ സ്‌കൂള്‍, സര്‍വവിജ്ഞനകോശം ഇന്‍സ്റ്റിട്യൂട്ട് എന്നിവരും വരട്ടേ, ഒരോ മൂന്ന് മാസം അല്ലെങ്കില്‍ ആറു മാസം കൂടുമ്പോള്‍ കേരളത്തില്‍ ഒരോ ജില്ലയിലും വച്ച് നമ്മുടെ കൂട്ടായ്മയും ഓപ്പണ്‍ ഫോറം എന്നിവ സമയ ബന്ധിതമായി പ്ലാന്‍ ചെയ്യാം.
സര്‍വനിജ്ഞാനകോശത്തിന്റെ നേട്ടങ്ങളെ നമുക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാം, ചില ലേഖനങ്ങള്‍ അതിലും ഭംഗിയായി നമ്മുടെ മലയാളം വിക്കിപീഡിയയില്‍ കാണും അതു ഒന്നു താരതമ്യപ്പെടുത്താന്‍ മാത്രം ഉപയോഗിക്കാം.

2008/11/18 Vimal Joseph <vimal@space-kerala.org>

2008/11/18 Shiju Alex <shijualexonline@gmail.com>:
> പ്രധാനമായും 3 കാര്യങ്ങള്‍ ആണു ഉന്നയിച്ചത്.
>
> 1. ഇതേ പോലെ മലയാളം വിക്കിപീഡിയയുമായി ബന്ധപ്പെട്ട ഒരു തീരുമാനം എടുക്കുമ്പോള്‍
> മലയാളം വിക്കിപ്രവര്ത്തകരുമായി ബന്ധപ്പെട്ടു അവരുടെ അഭിപ്രായം ആരായാമായിരുന്നു.
> കാരണം ആരൊക്കെ ഏതൊക്കെ കണ്ടെന്റ് സംഭാവ്ന ചെയ്താലും, അതു വിക്കിയില്‍ ഇട്ടു
> വിക്കി ഫോര്‍മാറ്റിലെക്ക് കൊണ്ടു വരേണ്ടത് വിക്കിപ്രവര്ത്തകര്‍ ആണു. കണ്ടെന്റ്
> ശരിയായി ഫോര്മാറ്റ് ചെയ്തില്ലെന്കില്‍ അതു വായനയെ നന്നായി ബാധിക്കും.

ശരിതന്നെ. പക്ഷെ, content ഉണ്ടെങ്കിലല്ലേ ഫോര്‍മാറ്റിങ്ങ് നടക്കു?
സര്‍വ്വവിജ്ഞാനകോശം 14 പുസ്തകങ്ങള്‍ ഇതുവരെ പുറത്തിറങ്ങി, ഒരു
പുസ്തകത്തില്‍ ഏകദേശം 1000 ത്തോളം ലേഖനങ്ങളുണ്ട്; സര്‍ക്കാര്‍ ഈ content
GFDL ആക്കുക എന്നാല്‍ മലയാളത്തിന് തീര്‍ച്ചയായും അഭിമാനിക്കാന്‍
വകയുണ്ട്, അവയെല്ലാം stub ആയെങ്കിലും വിക്കിപീഡിയയീല്‍ വന്നാല്‍
വിക്കിപീഡിയയുടെ വളര്‍ച്ചക്ക് കാര്യമായ സംഭാവനചെയ്യുമെന്നതില്‍
സംശയമില്ല.

വളരെ പോപ്പുലറായ ആളുകളെക്കുറിച്ചും അറിവുകളെക്കുറിച്ചും മലയാളം
വിക്കിപീഡിയയീല്‍ വിശദമായും നന്നായും എഴുതിയിട്ടുണ്ടെങ്കിലും, അത്ര
പ്രശസ്തമല്ലാത്ത എന്നാല്‍ ആവശ്യമുള്ള കാര്യങ്ങള്‍ വിക്കിപീഡിയില്‍
കാണാനില്ല. പക്ഷെ സര്‍വ്വവിജ്ഞാനകോശത്തില്‍ സംക്ഷിപ്തമായെങ്കിലും ഇത്തരം
വിവരങ്ങളുണ്ടാകും.

ഉദാ:
http://ml.web4all.in/index.php/അഭിനയം
http://ml.web4all.in/index.php/അന്ധകാരയുഗം
http://ml.web4all.in/index.php/അക്വാറ്റിന്റ്

ഫോര്‍മാറ്റിങ്ങിന്റെ കാര്യത്തില്‍ പുറകിലാണെങ്കിലും ലേഖനങ്ങളാല്‍
സംപുഷ്ടമായ സര്‍വ്വവിജ്ഞാനകോശം വിക്കിപീടിയക്ക്
ഗുണകരമാകുമെന്നുതന്നെയാണെനിക്ക് തോന്നുന്നത്.

> 2. ചിത്രങ്ങളുടെ ലൈസന്‍സ് ഇതു മലയാളം വിക്കിയെസംബന്ധിച്ചിടത്തോളം അതീവ
> പ്രധാനമാണു. കണ്ടെന്റ് കോപ്പി ചെയ്താലും ചിത്രങ്ങളുടെ കൃത്യമായ ഉറവിടം
> വ്യക്തമാക്കത്തിടത്തോളം കാലം പടങ്ങള്‍ വിക്കിഗ്രന്ഥശാലയിലേക്കും
> വിക്കിപീഡിയയിലേക്കും  അപ്‌‌ലൊഡ് ചെയ്യാന്‍ പറ്റില്ല. എന്തായാലും
> സര്‍വ്വവിജ്ഞാനകോശത്ത്തിലെ പടങ്ങളെല്ലാം സര്‍വ്വവിജ്ഞാനകോശ
> ഇന്സ്റ്റിറ്റ്യൂട്ടും അതിന്റെ പ്രവര്‍ത്തകരും എടുത്തതല്ലല്ലോ. GFDL ലൈസന്സ്
> ചിത്രത്തിനു കണ്ടെനിനു കൊടുക്കുന്നതു പോലെ കൊടുക്കാന്‍ പറ്റില്ല. അതിനാല്‍
> ചിത്രങ്ങളുടെ ഉറവിടത്തിന്റെ  കാര്യത്തിലും അതിന്റെ ലൈസന്‍സിങ്ങിന്റെ
> കാര്യത്തിലും മലയാളം വിക്കിപ്രവര്ത്തകരും സര്‍വ്വവിജ്ഞാനകോശ അധികാരികളും
> തമ്മില്‍ ഒരു ചര്ച്ച ആവശ്യമാണു. അതിനുള്ള ഒരു സംവിധാനം വിമല്‍ ഒരുക്കുമെന്നു
> പ്രതീക്ഷിക്കുന്നു.

തീര്‍ച്ചയായും ഇത് സാധിക്കും. http://fsfs.in കോണ്‍ഫറന്‍സിനോടനുബന്ധിച്ച്
വിക്കിപീഡിയ പ്രവര്‍ത്തകരുടെ ഒരു open forum സംഘടിപ്പിക്കാവുന്നതാണ്.
കൂടാതെ ആ സമയത്ത് വിക്കിപീഡിയ പ്രവര്‍ത്തകരുടെ ഒത്തുചേരലും
പ്ലാന്‍ചെയ്യാവുന്നതാണ്. എന്തെങ്കിലും പ്രത്യേക വിവരം അറിയണമെങ്കില്‍
എന്നെയോ, contact@fsfs.in ലോ ബന്ധപ്പെട്ടാല്‍മതി.


> 3. മലയാളം വിക്കിസംരഭങ്ങളെ (വിക്കിപീഡിയ മാത്രമല്ല നമുക്കുള്ളത്) ജനങ്ങളിലേക്ക്
> എത്തിക്കുന്നതിന് സര്‍ക്കാര്‍ സഹായം. ഇതിനു ഐടി മിഷ്യന്‍, ഭാഷാ
> ഇന്സ്റ്റിറ്റ്യൂട്ട്, സര്‍വ്വ വിജ്ഞാനകോശ ഇന്സ്റ്റിറ്റ്യൂട്ട്, സാംസ്കാരിക
> വകുപ്പ്, പുരാവസ്തു വകുപ്പ് തുടങ്ങി നിരവധി സര്ക്കാര്‍ വകുപ്പുകളുടെ സഹായം
> മലയാളം വിക്കിപ്രവര്ത്തകര്ക്ക് വേണം.

ഇത്തരം ഒരു പരിപാടി വിക്കിപ്രവര്‍ത്തകരുടെ സഹകരണത്തോടെ സംഘടിപ്പിക്കാന്‍
SPACE ന് താല്‍പര്യമുണ്ട്.  KSITM, സര്‍വ്വവിജ്ഞാനകോശം
ഇന്‍സ്റ്റിറ്റ്യൂട്ട്, IT@School തുടങ്ങിയവരും സഹകരിക്കുമെന്നാണ്
പ്രതീക്ഷ.
ഡിസംബറിലെ പരിപാടിയില്‍ ഈ ആശയവും നമുക്ക് മുന്നോട്ട് വയ്ക്കാം.

> അതിനാല്‍ മുകളില്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് സമഗ്രമായ ചര്‍ച്ച
> പ്രതീക്ഷിക്കുന്നു.

ചര്‍ച്ച ഇനിയും തുടരാം.

ഒരു സംശയം: എന്തിനാണ് ഈ ലിസ്റ്റില്‍ moderation?

regards,

~vimal

> 2008/11/18 V K Adarsh <adarshpillai@gmail.com>
>>
>> കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സര്‍വവിജ്ഞാന കോശം മലയാളം
>> വിക്കിപീഡിയയിലേക്കെത്തുന്നതിനെ എന്തുകൊണ്ടും സ്വാഗതം ചെയ്യേണ്ടതാണ്.
>> ഒന്നാമതായുള്ള കാരണം ഇതു വളരെക്കാലം കൊണ്ട് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്
>> നിര്‍മ്മിച്ചതാണന്നെതാണ്. രണ്ടാമതായി ഇതു വിവര സമ്പുഷ്ടവും ആധികാരികവുമാണ്. ഇതു
>> റഫറന്‍സായി കൊടുക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. മാത്രമല്ല സര്‍വവിജ്ഞാന
>> കോശത്തിന്റെ ഇപ്പോഴുള്ള വായനക്കാരും ഇതുപയോഗിക്കുന്ന വായനശാലകളും
>> പള്ളിക്കുടങ്ങളും അടുത്ത വോള്യം സര്‍വവിജ്ഞാന കോശം എന്ന നിലയില്‍ നമ്മുടെ
>> മലയാളം വിക്കിപീഡിയൈലേക്ക് വരാന്‍ വേണ്ട നീക്കങ്ങള്‍ നടത്തണം. സാംസ്കാരിക
>> വകുപ്പിന് പത്രപരസ്യം കൊടുക്കാന്‍ വലിയ ബുദ്ധിമുട്ടുമില്ല. ഓണ്‍ലൈന്‍
>> വിക്കിപീഡിയയുടെ പ്രാധാന്യവും സര്‍ക്കാരിന്റെ മലയാളം യൂണികോഡ് ഇനിഷ്യേറ്റീവും
>> കൂടി പരാമര്‍ശിക്കുന്ന പരസ്യമായാല്‍ നന്ന്. പിന്നെ നമുക്ക് ശാസ്ത്ര സാഹിത്യ
>> പരിഷത്ത്, അക്ഷയ, മറ്റ് ശാസ്ത്ര സാമൂഹിക സംഘടനകളുമായും പ്രചരണ പദ്ധതികളില്‍ കൈ
>> കോര്‍ക്കാം.
>>
>> 2008/11/17 MANJITH JOSEPH <manjithkaini@gmail.com>
>>>
>>> സര്‍‌വ്വവിജ്ഞാനകോശം ഉള്ളടക്കം വിക്കിപീഡിയയ്ക്കു നല്‍കുന്നു എന്നത് ജിമ്മി
>>> വെയില്‍‌സിനെ സുഖിപ്പിക്കാനുള്ള ഭംഗിവാക്കാണ്. പബ്ലിക്ക് ഡൊമെയ്നില്‍
>>> ആക്കിയാല്‍ അത് ആര്‍ക്കും എടുത്തുപയോഗിക്കാമെന്നോര്‍ക്കണം. ഷിജു പറഞ്ഞ
>>> രണ്ടാമത്തെ നിര്‍ദ്ദേശം‌പോലെ 'സര്‍വ്വ' ഉള്ളടക്കം ഗ്രന്ഥശാലയിലേക്കു
>>> മാറ്റുകയാണ് നമുക്ക് നല്ലത്. സര്‍ക്കാര്‍ വിജ്ഞാനകോശത്തിലെ പലലേഖനങ്ങളിലും
>>> അതതുകാലത്തെ സര്‍ക്കാരുകളുടെ പക്ഷപാതിത്തം കടന്നുകൂടിയിട്ടുണ്ട്. ചിത്രങ്ങള്‍
>>> പലതും കേരളത്തിലെ മിക്ക പുസ്തകങ്ങളിലും എന്നതുപോലെ ലൈസന്‍സുകള്‍ മാനിക്കാതെ
>>> കോപ്പിയതാകാനാണു സാധ്യത. ഈ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ലേഖനങ്ങള്‍ അപ്പാടെ
>>> വിക്കിപീഡിയയിലേക്ക് ചേര്‍ക്കുന്നത് നന്നല്ല.
>>>
>>> 2008/11/17 Jesse Francis <gtalkjesse@gmail.com>
>>>>
>>>> ഞായറാഴ്ച്ച മനോരമേലെ ഫ്രീസോഫ്റ്റ് സെമിനാറിന്റെ റിപ്പോര്‍ട്ടിലും
>>>> ഉണ്ടാരുന്നു....
>>>>
>>>> _______________________________________________
>>>> Wikiml-l mailing list
>>>> Wikiml-l@lists.wikimedia.org
>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>>
>>>
>>> --
>>> Manjith Kainickara
>>> http://manjithkaini.blogspot.com/
>>> http://flickr.com/photos/manjithkaini/
>>>
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l@lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>>
>> --
>> sincerely yours
>>
>> V K Adarsh
>> __________________________________
>> Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
>> Technology,Kollam-10
>> & web admin of http://urjasamrakshanam.org
>>
>> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
>> Mob: 093879 07485  blog: www.blogbhoomi.blogspot.com
>> ********************************************
>> Environment friendly Request:
>> "Please consider your environmental responsibility and don't print this
>> e-mail unless you really need to"
>>
>> Save Paper; Save Trees
>>
>> _______________________________________________
--
Free Software, Free Society
സ്വതന്ത്ര സോഫ്​റ്റ്​വെയര്‍, സ്വതന്ത്ര സമൂഹം
<http://fsfs.in>
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



--
sincerely yours

V K Adarsh
__________________________________
Off: Lecturer, Dept:of Mechanical Engineering,Younus college of Engg & Technology,Kollam-10
& web admin of http://urjasamrakshanam.org

Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485  blog: www.blogbhoomi.blogspot.com
********************************************
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"

Save Paper; Save Trees