ഞാന്‍ സ്വല്പം കളര്‍ ബ്ളൈന്‍ഡ് ആണ് :)
 
ഓരോ ക്ലാസുകളായി - തുടക്കം, നല്ലത്, ശരാശരി, വളരെ നല്ലത്, തിരഞ്ഞെടുത്തത് - എന്നിങ്ങനെ അഞ്ച് തട്ടുകളായി തിരിക്കുന്നതാവും നല്ലത്.
ഇംഗ്ലീഷ് വിക്കിയിലും അങ്ങനെ ആണ്.
 
- സിമി


 
25 September 2008 2:05 PM ന്, സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com> എഴുതി:
വിക്കിപീഡിയയിലെ ലേഖനങ്ങളും ചിത്രങ്ങളും അതിന്റെ ഗുണമേന്മ അനുസരിച്ച് തരം തിരിച്ചാലൊ? ഇവിടെ ഒരു ചെറിയ തുടക്കമിട്ടിട്ടുണ്ട്. പ്രസ്തുത താളിന്റെ ഏറ്റവും മുകളില്‍ വലത്തു വശത്തായി കൊടുത്തിരിക്കുന്നതു പോലെ ലേഖനത്തിന്റെ/ചിത്രത്തിന്റെ ഗുണമേന്മ തിരിച്ചറിയാനുള്ള ഒരു അടയാളം  താളുകള്‍/ചിത്രങ്ങള്‍ പരിശോധിച്ച് ചേര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നത്. അത് പോരെങ്കില്‍ തഴെ കൊടുത്തിരിക്കുന്ന ഗ്രൂപില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്ന് തോന്നുന്നു. വേറെ വല്ല നിര്‍ദ്ദേശവുമുണെങ്കില്‍ അതുമാവാം.


ലേഖനത്തില്‍ ഇന്ന ഇന്ന ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ന മാര്‍ക്ക് കൊടുക്കാമെന്നും ചിത്രത്തിന് ഇന്ന, ഇന്ന, കാര്യങ്ങള്‍ ഒകെയാണെങ്കില്‍ ഇത്ര മാര്‍ക്ക് കൊടുക്കാ‍മെന്നും ആദ്യം തീരുമാനിക്കേണ്ടതുണ്ട്. ഇതു പ്രകാരം ചെയ്താല്‍ ഗുണനിലവാരം അനുസരിച്ച് ലേഖനവും ചിത്രങ്ങളും തരം തിരിക്കുന്നത് എളുപ്പവുകയും. ഗുണനിലവാരം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് ഇതൊരു പിന്തുണയാവുകയും ചെയ്യുമെന്ന് കരുതുന്നു.

ദയവായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.


--
സസ്‌നേഹം

സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l