മലയാളം വിക്കിയുടെ ദശവാര്ഷികാഘോഷ പ്രചാരണത്തില്‍ നിന്ന് 
ആവേശം ഉള്‍ക്കൊണ്ടു ഞാനും ഒരു ലേഖനമെഴുതി.



 
വിക്കിപീഡിയയുടെ ആശയം പൂര്‍ണ്ണമാകണമെങ്കില്‍ അത് കൂടുതല്‍ ജനകീയമാകണം. സമൂഹത്തിന്റെ എല്ലാതുറയിലുള്ള ആളുകളും അതിലേക്ക് വരണം. രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും നിക്ഷപക്ഷക്കാരും കൃത്യമായിപക്ഷമുള്ളവരും തീവ്രവാദികളും എല്ലാം. എല്ലാവരും വരട്ടെ വിക്കിനയങ്ങള്‍ മനസ്സിലാക്കി അവര്‍ തിരുത്തട്ടെ. ഇതൊന്നും നാം പേടിക്കേണ്ടതില്ല. നശീകരണ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ നമുക്ക് മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ... അതല്ല ഇപ്പോഴുള്ള ബ്ലോക്കിങ്ങും മറ്റും പോരെങ്കില്‍ അപ്പോള്‍ ആലോചിക്കാം.

നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെയാണ്, അല്ലാതെ തങ്ങളുടെ രാഷ്ട്രീയ വീക്ഷണത്തിനനുസരിച്ച് വിക്കിപീഡിയ ലേഖനങ്ങളെ തിരുത്തി എഴുതാൻവേണ്ടി മാത്രം രജിസ്റ്റർ ചെയ്യുന്ന POV Pushers-നെ അല്ല. എന്നു പറയുന്നതിനോട് യോജിക്കാനാവില്ല. നിക്ഷപക്ഷം എന്നു പറയുന്നവര്‍ക്കും അവര്‍ അറിഞ്ഞോ അറിയാതെയോ ഒരു പക്ഷവും രാഷ്ട്രീയവുമുണ്ട്. നമുക്കു വേണ്ടത് സമൂഹത്തിലെ നിക്ഷപക്ഷരായെ കുറെ ആളുകളെ അല്ല. സമൂഹത്തിലെ എല്ലാത്തരക്കാരെയുമാണ്.

--ശിവഹരി

2013, ജനുവരി 5 11:46 am ന്, Binu Kj <kjbinukj@gmail.com> എഴുതി:



2013/1/5 Prince Mathew <mr.princemathew@gmail.com>
:)

On 1/5/13, Georgekutty K.A. <jorjqt@live.com> wrote:
>
> 'സൈബർ-ഇന്ത്യ' പൊതുവേ ഹിന്ദുത്വവാദികളുടെ പിടിയിലാണെന്നാണ് ശ്രുതി.
> ഒറ്റനോട്ടത്തിൽ അതിൽ സത്യമുണ്ടെന്നും തോന്നിയിട്ടുണ്ട്.  അതുകൊണ്ട് മലയാളം
> വിക്കിപ്പീടിയയെ ഇത്തിരി ഇടത്തോട്ട് ഉന്താനുള്ള സിപിഎമ്മിന്റെ ശ്രമത്തിന്റെ ഫലം
> നല്ലതാവും എന്നു പ്രതീക്ഷിക്കാം.  പക്ഷേ ചെഗുവേരയുടെ വീരകൃത്യങ്ങൾ
> ഘോഷിക്കുന്നതിനിടെ അങ്ങേര് സംഗീതം നിരോധിച്ചു, സിനിമ നിരോധിച്ചു എന്നൊക്കെ
> എഴുതാതിരിക്കാൻ മാത്രമെങ്കിലും വിവരമുള്ള സഖാക്കളെ വേണം വിക്കിയിലേക്ക്
> 'ഡെപ്യൂട്ട്' ചെയ്യാൻ എന്നു മാത്രം:)
>
> ജോർജുകുട്ടി


 
അല്ല കൂട്ടരേ, നമ്മുടെയൊക്കെ നിഷ്പക്ഷത ഏതുപക്ഷത്താണ്.നാം എന്തിനെയാണ് ഭയപ്പെടുന്നത്. ആശയലോകത്ത് സമാധാനം യഥാർത്ഥലോകത്തെ യുദ്ധത്തേക്കാൾ ഭയപ്പെടേണ്ടതു തന്നെയാണ്.ആരെങ്കിലും വരുന്നുവെങ്കിൽ നാം അവരെ സ്വാഗതം ചെയ്യുകതന്നെ വേണം..കൂടാതെ നമ്മുടെ ജാഗ്രത കണ്ണുമ്മിഴിച്ച് കാത്തിരിക്കുന്നുണ്ടല്ലോ?
 
 










 
> Date: Sat, 5 Jan 2013 00:23:24 +0530
> From: tksujith@gmail.com
> To: wikiml-l@lists.wikimedia.org
> Subject: Re: [Wikiml-l]       വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം
>
>
>
> "ശ്രദ്ധേയവും നിഷ്പക്ഷവും മാനദണ്ഡങ്ങള്‍ക്ക് വിധേയമായതുമായ ലേഖനങ്ങള്‍മാത്രമേ
> വിക്കിപീഡിയയില്‍ അനുവദിക്കാവൂ " എന്നത് നമ്മുടെ തീരുമാനം. "വിക്കിപീഡിയയില്‍
> നമ്മുടെ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്ന രീതി ശരിയല്ല,
> പ്രതിഫലിക്കുന്നതേയില്ല, അതിനാല്‍ സജീവമായി അതിലിടപെടുന്ന ഒരു ടീമിനെ
> വാര്‍ത്തെടുക്കണം"
>
> എന്നത് അവരുടെ തീരുമാനം.
>
> നമുക്ക് നമ്മുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെയല്ലേ,
> അവര്‍ക്ക്  അവരുടേതായ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവും ? ലോകത്ത്
> ഏതെങ്കിലും സംഘടനകള്‍ "ഇങ്ങനെയേ തീരുമാനമെടുക്കാവൂ" എന്ന് മറ്റേതെങ്കിലും
> സംഘടനകള്‍ക്ക് പറയാനാവുമോ ? ഈ ഒരു തീരുമാനത്തിനുപിറകേ മറ്റനേകം കോണുകളില്‍
> നിന്നും സമാനമായ തീരുമാനം ഉണ്ടായേക്കാം. അല്ലെങ്കില്‍ തന്നെ, നിലവില്‍ ഇത്തരം
> തീരുമാനങ്ങള്‍ക്കനുസരിച്ചുള്ള തിരുത്തലുകള്‍ ആരും നടത്തുന്നില്ല എന്ന് നമുക്ക്
> ഉറപ്പിച്ചങ്ങട്ട് പറയാനാവുമോ ?
>
>
> //നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെയാണ്, അല്ലാതെ തങ്ങളുടെ
> രാഷ്ട്രീയ വീക്ഷണത്തിനനുസരിച്ച് വിക്കിപീഡിയ ലേഖനങ്ങളെ തിരുത്തി
> എഴുതാൻവേണ്ടി മാത്രം രജിസ്റ്റർ ചെയ്യുന്ന POV Pushers-നെ അല്ല//
>
> തീര്‍ച്ചയായും ശരിയാണ്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍, അര്‍ക്കും
> തിരുത്താവുന്ന ഒരു വിജ്ഞാനകോശമെന്ന നിലയില്‍, ഉപയോക്താവായി ആരെ വേണം ആരെ വേണ്ട
> എന്ന് തീരുമാനിക്കാന്‍ നമുക്ക് ആയിട്ടില്ല. അത്തരം നശീകരണ പ്രവണതകള്‍
> തലപൊക്കുമ്പോള്‍ നമുക്ക് ആലോചിച്ച് തീരുമാനമെടുക്കാം. അല്ലാതെ മനോരമ വാര്‍ത്ത
> കേട്ട് കയറെടുക്കേണ്ടതില്ലെന്നു തോന്നുന്നു.
>
>
> പത്താം വാര്‍ഷികത്തിന്റെ വിജയകരമായ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഫലമായി,
> കേരളത്തിലെ ബൌദ്ധിക - രാഷ്ട്രീയ നേതൃത്വങ്ങള്‍ വിക്കിപീഡിയയെ പരിഗണിക്കാന്‍
> നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു എന്ന ഒരു വശവും ഇതിനുണ്ടെന്ന്
> തോന്നുന്നു.
>
>
> നമ്മള്‍ ചെയ്യേണ്ടത് കൂടുതല്‍ ജാഗ്രതയോടെ വിക്കിപീഡിയയെ പരിപാലിക്കുക എന്നത്
> മാത്രമല്ലേ... മറ്റുള്ളവര്‍ എന്തുതീരുമാനം വേണമെങ്കിലും എടുത്തോട്ടെ,
> അതിനെക്കുറിച്ച് പറയാന്‍ നമുക്ക് പ്രത്യേകിച്ച് അവകാശമൊന്നുമില്ലല്ലോ...
>
>
> സുജിത്ത്
> --
> Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
> Alappuzha, Kerala | ആലപ്പുഴ, കേരളം09846012841
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l