റീഡയറക്റ്റൊഴികെ ആകെയിപ്പോൾ, പ്രധാനമേഖലയിൽ 3610 താളുകളുണ്ട്. ഇതിൽ ഉപതാളുകളും ഉൾപ്പെടും. ഉപതാളുകളെ ഒഴിവാക്കിയ പട്ടിക ഉടനെ തരാം.

2012/4/4 Shiju Alex <shijualexonline@gmail.com>
പുസ്തകത്തിന്റെ കണക്ക് എങ്ങനെയാണ് എടുക്കുന്നത്?

ഇത് നമുക്ക് ചെയ്യണം. ഞാൻ ഒന്ന് തുടങ്ങി വച്ചിരുന്നു. പക്ഷെ കുറേക്കാലമായി ഇത് പുതുക്കിയിട്ടില്ല.


പേജുകളുടെ എണ്ണം നോക്കിയാല്‍ 3,393 ലേഖനങ്ങളുണ്ട്. ഇതില്‍ പലതും കീര്‍ത്തനങ്ങള്‍/പാട്ടുകള്‍ ടൈപ്പ് താളുകളാണ്.

ഗ്രന്ഥശാലയിൽ ലേഖനങ്ങളുടെ എണ്ണം കണക്കാക്കുന്ന വിധത്തെ കുറിച്ച് എനിക്ക് സംശയം ഉണ്ട്. പ്രത്യേകിച്ച് ഉപതാളുകൾ നമ്മൾ ക്രമീകരിച്ചിട്ടൂണ്ട് എന്നത് കൂടി നോക്കുമ്പോൾ. ഉപതാളുകൾ ((NUMBEROFARTICLES}} എന്ന ഗണത്തിൽ വരില്ല എങ്കിൽ ധർമ്മരാജ എന്ന പുസ്തകം നമ്മൾ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞപ്പോൾ  ധർമ്മരാജ  എന്ന ഒറ്റത്താൾ മാത്രമേ നിലവിലെ  3,393 ലേഖനങ്ങളുടെ കൂട്ടത്തിൽ എണ്ണാവൂ. കാരണം ബാക്കി താളുകൾ ഒക്കെ  ധർമ്മരാജയുടെ ഉപതാളുകൾ ആണ്. അങ്ങനെ ആണ് ഇപ്പോൾ നടക്കുന്നത് എന്ന് ഞാൻ അനുമാനിക്കുന്നു. അങ്ങനെ നോക്കിയാൽ ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ  3,393 കൃതികൾ ചെർക്കപ്പെട്ടു കഴിഞ്ഞു!!! പക്ഷെ ഇതോടൊപ്പം ഓർക്കേണ്ട ഒന്ന് ഇതിനകം വിക്കിഗ്രന്ഥശാലയിൽ ചേർത്തു കഴിഞ്ഞ ശ്രീനാരായണഗുരു കുമാരനാശാൻ ഇവരുടെ ഒക്കെ സമ്പൂർണ്ണ കൃതികൾ  3,393 ലേഖനങ്ങളുടെ കൂട്ടത്തിൽ ഒറ്റ കൃതി ആയല്ല കാണിക്കുക, മറിച്ച് ഓരോ കൃതിയും വെവ്വേറെ എണ്ണപ്പെടും. അങ്ങനെ ആവണം 3393 കൃതികൾ ആയത്.


ഉപതാളുകൾ ((NUMBEROFARTICLES}} എന്ന ഗണത്തിൽ വരുമെങ്കിൽ ഇപ്പോൾ കാണുന്ന 3,393 കൃതികൾ കണ്ടാൽ പോരാ. കാരണം സത്യവേദപുസ്തകത്തിനു തന്നെ ആയിരത്തിനു മേൽ ഉപതാൾ ഉണ്ടായിരുന്നു. പിന്നീട് ചേർത്ത പുസ്തകങ്ങളുടെ കണക്ക് നോക്കിയാൽ കുറഞ്ഞത് 10,000 മേൽ താളുകൾ കാണണം. അങ്ങനെ കാണുന്നില്ല എന്നത് കൊണ്ട്  3,393 എന്നതിൽ ഉപതാളുകളുടെ എണ്ണം കണക്കിലെടുത്തിട്ടില്ലെന്ന് മനസ്സിലാക്കുന്നു.


3,393 ലെഖനങ്ങൾ എന്നത് മാറ്റി 3,393 കൃതികൾ/രചനകൾ എന്നാക്കുന്നതല്ലേ കൂടുതൽ നല്ലത്.



On Tue, Apr 3, 2012 at 8:36 PM, manoj k <manojkmohanme03107@gmail.com> wrote:
പുസ്തകത്തിന്റെ കണക്ക് എങ്ങനെയാണ് എടുക്കുന്നത്? എന്തായാലും ഒരു പട്ടിക ഉണ്ടാക്കണമെന്നുണ്ട്. പേജുകളുടെ എണ്ണം നോക്കിയാല്‍ 3,393 ലേഖനങ്ങളുണ്ട്. ഇതില്‍ പലതും കീര്‍ത്തനങ്ങള്‍/പാട്ടുകള്‍ ടൈപ്പ് താളുകളാണ്.

കഴിഞ്ഞ വര്‍ഷം 22 പൂര്‍ണ്ണ കൃതികള്‍ [വിക്കിഗ്രന്ഥശാല:വാർഷിക_റിപ്പോർട്ട്/2011]] ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഏതാണ്ട് രണ്ടായിരത്തോളം പേജുകള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കാനായി. 

2012, ഏപ്രില്‍ 3 7:01 pm ന്, Shiju Alex <shijualexonline@gmail.com> എഴുതി:

ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

ഗ്രന്ഥശാലയിൽ പൂർണ്ണമായി ഡിജിറ്റൈസ് ചെയ്യപ്പെടുന്ന എത്രാമത്തെ പുസ്തകമാണ് ഇതെന്ന് അറിയാമോ?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l