പൂരങ്ങളുടെ... ഈ പൂരങ്ങളുടെ.

തൃശ്ശൂർപ്പൂരത്തിലേക്ക് ജനങ്ങളെ ആകർഷിക്കാനായി 1929ലും 1938ലും ഇന്ത്യൻ റെയിവേ നൽകിയ പരസ്യം
ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര

ജനക്കൂട്ടത്തെ വളരെയധികം ആകർഷിക്കുന്ന തൃശ്ശൂർപ്പൂരം ഈ മാസം 21നു തേക്കിൻകാട്ടിൽ വച്ച് നടക്കുകയാണല്ല്ലോ. അന്നേ അവസരത്തിൽ ഓൺലൈനിൽ സജീവരായ ഒരുകൂട്ടം വിക്കിപീഡിയരും ഫോട്ടോഗ്രാഫേഴ്സും ബ്ലോഗ്-ഫേസ്ബുക്ക്-പ്ലസ്സ് സുഹൃത്തുക്കളും പങ്കെടുക്കുന്നുണ്ട്. വിക്കിപീഡിയ പൊതുജനങ്ങളിലേക്ക് എത്തിയ്ക്കുന്നതിനു പൂരദിവസം വിക്കിയുടെ ടീഷർട്ട് ധരിച്ചുകൊണ്ട് ഒരു ഫോട്ടോ വോക്ക് നടത്താൻ ഉദ്ദ്യേശിക്കുന്നു. താല്പര്യമുള്ള പൊതുജനങ്ങൾക്കെല്ലാം കൈപുസ്തകം/സ്റ്റിക്കർ/ഫ്ലാപ്പ് എന്നിവ വിതരണം ചെയ്യുന്നതും നല്ല കാര്യമാണ്(സാധനങ്ങൾ ഒന്നും തന്നെ എന്റെ കൈയ്യിൽ ലഭ്യമല്ല.കഴിഞ്ഞ പരിപാടികളുടേതിൽ ബാക്കിയുള്ളവ എത്തിച്ചാൽ വിതരനം ചെയ്യാം).

പ്രധാനമായും കൂട്ടമായി പൂരം കാണലും വിക്കിയിലേക്ക് ആവശ്യമായ ചിത്രങ്ങൾ തൃശ്ശൂർ നഗരത്തിൽ നിന്ന് ശേഖരിക്കലും ആണ് ഉദ്ദ്യേശ്യം. കൂടുതൽ ആശയങ്ങളുണ്ടെങ്കിൽ പങ്കുവച്ചാലും. ആശയം ഉരിത്തിരിഞ്ഞത് ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇവന്റ് പേജ് സന്ദർശിക്കുക

വിക്കിതാൾ 

--മനോജ്‌ .കെ (സംവാദം)