പത്ത്  കിതാബ് എന്ന മത  പാഡഡഃ  പുസ്തകത്തിന്റെ ആദ്യ പേജ് . അയക്കുന്നു .
"പത്ത് കിത്താബിന്റെ തര്‍ജുമയാകുന്നു "  എന്നാണ്  തലക്കെട്ട്‌  . 1412 ഹിജറ വര്ഷം അതായത് 1992 ലെ പതിപ്പ് .
2012/10/23 tony antony <tonynantony@gmail.com>
ഏതു ലിപിയിലെഴുതിയാലും ഉച്ചരിക്കുന്നത് മലയാളമെങ്കില്‍(അറബി മലയാളം പോലുള്ളവ)എന്നേ ഉദ്ദേശിച്ചുള്ളു. നാടന്‍ പാട്ടുകളെക്കുറിച്ചല്ല പറഞ്ഞത്.


2012/10/23 thachu mon <thachan.makan@gmail.com>
കര്‍സോനി ഇവിടെ ഉണ്ട്. സുറിയാനിലിപിയില്‍ മറ്റു ഭാഷകളും എഴുതിയിരുന്നു. കര്‍സോനി അവയ്ക്കൊക്കെ ഉള്ള പേരാണ്. പരമ്പരാഗതമായി മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഉപയോഗിച്ചുവന്നത് കര്‍സോനിയായിരുന്നു. കര്‍സോനി ഒരു ലിപിവ്യവസ്ഥയിലപ്പുറം ഒരു സാഹിത്യപ്രസ്ഥാനത്തിന് രൂപംനല്‍കിയിട്ടുണ്ടോ എന്നറിയില്ല. റമ്പാന്‍ പാട്ട് തുടങ്ങിയ ഫോൿസാഹിത്യം എഴുതപ്പെട്ടതാണോ എന്നോ കാലഘട്ടം ഏതെന്നോ അറിയാമ്മേല.  അറബിമലയാളത്തിനെക്കാള്‍ എന്തായാലും കര്‍സോനിക്ക് പ്രാചീനത കാണും. എന്നാല്‍ അതുപോലെ ആധുനികതയുണ്ടെന്ന് തോന്നുന്നില്ല.സ്വാതന്ത്രസമരകാലത്ത് പത്രങ്ങളും മാസികകളുമൊക്കെ ഉണ്ടായിരുന്നു അറബിമലയാളത്തിന്. (മദ്രസയില്‍ എഴുത്ത് പഠിപ്പിച്ചതുകൊണ്ട് മാത്രം അറബിമലയാളസാഹിത്യത്തിന് ഇന്ന് വേണ്ട പരിഗണനയുണ്ടെന്ന് പറയാമോ അസീസ്?) എന്തായാലും കര്‍സോനി ചെറുവിഭാഗം ക്രിസ്ത്യാനികളുടെ മാത്രമായിരുന്നു. അറബിമലയാളം മലബാറിലെ മുസ്ലീങ്ങളിലും ഒതുങ്ങിയിരുന്നു.

വട്ടെഴുത്ത് 19-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ പ്രചാരത്തിലുണ്ടായിരുന്നു എന്ന പ്രസ്താവന പരിശോധിക്കണം. 15-ആം നൂറ്റാണ്ടിനു ശേഷം വട്ടെഴുത്തിന്റെ വികസിതരൂപമായ കോലെഴുത്താണ് നിലവില്‍ വരുന്നത്. മലബാറില്‍ കാര്യമായി പ്രചാരത്തിലിരുന്ന കോലെഴുത്തില്‍ പലമാതിരി വൈവിധ്യമുണ്ടായിരുന്നു.
"അതുവരെ സമൂഹത്തിലെ

വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേല്‍ജാതിക്കാര്‍ക്കിടയില്‍ മാത്രമായിരുന്നു
ഇതിന് പ്രചാരമുണ്ടായിരുന്നത്
." ബാക്കിയുള്ളവര്‍ക്കിടയില്‍ പറ്റു ലിപികളായിരുന്നു പ്രചാരത്തില്‍ എന്നല്ല പ്രിന്‍സ്, ആ മേല്‍ജാതിക്കാര്‍ക്കു മാത്രം അവകാശപ്പെട്ടതായിരുന്നു എഴുത്തുതന്നെ. ഇതില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും പെടും. ഗ്രന്ഥാക്ഷരത്തിന് മുമ്പേ മണിപ്രവാളത്തില്‍ സ്ഥാനമുണ്ടായിരുന്നു. പിന്നീട് കോലെഴുത്തു-ഗ്രന്ഥപാരമ്പര്യങ്ങള്‍ ഇണക്കി മാനകീകരിക്കപ്പെട്ട  മലയാണ്മയ്ക്കു എഴുത്തച്ഛന്റെ കാലഘട്ടത്തിനുശേഷം കോലെഴുത്തിനെപ്പോലെത്തന്നെയോ അധികമോ സ്വീകാര്യത കിട്ടിയിട്ടുണ്ട് എന്ന് കരുതണം. അര്‍ണ്ണോസുപാതിരിയെപ്പോലുള്ളവര്‍ ഗ്രന്ഥാക്ഷരത്തിലാണ് എഴുതിയിരുന്നത്.  ഈ പ്രചാരവും കോലെഴുത്തിനെ അപേക്ഷിച്ച് അതിനുണ്ടായിരുന്ന  ഏകീകൃതവ്യവസ്ഥയുമാണ് മിഷനറിമാര്‍ വിദ്യാഭ്യാസപ്രവര്‍ത്തനത്തില്‍ ആര്യ എഴുത്ത് സ്വീകരിക്കാന്‍ കാരണം.

ഒരു സമൂഹത്തിനകത്തുതന്നെ പരസ്പരം തിരിച്ചറിയാനാവാത്ത ലിപികളോ ഭാഷയോ നിലനില്‍ക്കുന്നത് സാമൂഹികോദ്ഗ്രഥനത്തിന് വിഘാതംതന്നെയാണ് (തെളിവുകള്‍ നിരവധി). അത് സമൂഹത്തെ തുറസ്സില്‍നിന്ന് അറകളിലാക്കുന്ന മറ്റൊരു ഘടകമാകും. അങ്ങനെ ആകാതിരിക്കുന്നെങ്കില്‍ അത് മറ്റു ഘടകങ്ങള്‍ കാരണമാണ്. പരസ്പരവിനിമയത്തിന് വൈവിധ്യം തടസ്സമാകരുത്. (പ്രിന്‍സ് തന്നെ നാനാജാതിമതസ്ഥര്‍ ഒരുമിച്ച് അക്ഷരം പഠിക്കുന്ന ദൃഷ്ടാന്തവും പറയുന്നു)

കഥ എന്തായാലും, ഗ്രന്ഥമായാലും വട്ടെഴുത്തായാലും കര്‍സോനിയായാലും അറബിമലയാളമായാലും നമുക്ക് മലയാളിക്ക് വായിക്കാന്‍ പറ്റുന്ന ഒരു പാഠം നിര്‍ബന്ധമാണ്. അതാണ് മേല്‍പ്പറഞ്ഞ വൈവിധ്യത്തെ വിനിമയക്ഷമമാക്കുന്ന ഘടകം.

പിന്നെ, ടോണി പറഞ്ഞത് മനസ്സിലായില്ല. വായ്മൊഴിമലയാളം കൊണ്ട് നാടന്‍പാട്ടുകളും മറ്റുമാണോ ഉദ്ദേശിക്കുന്നത്? എങ്കില്‍, ആധികാരികരേഖയില്ലാത്ത വാമൊഴിപാഠം ഗ്രന്ഥശാലയില്‍ ചേര്‍ക്കാനാവില്ല എന്നാണ് ഉത്തരം.

From: tony antony <tonynantony@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Tue, 23 Oct 2012 18:12:57 +0530
Subject: Re: [Wikiml-l] അറബിമലയാളം

ശ്രീ പ്രിന്‍സ് മാത്യുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു, വായ് മൊഴി മലയാളത്തിന്റെ ഏതു ലിഖിത രൂപവും വിക്കി ഗ്രന്ഥശാലയിലേക്ക് ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും

2012/10/23 Shiju Alex <shijualexonline@gmail.com>
അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കര്‍സോനി എന്ന
സമ്പ്രദായം നിലനിന്നിരുന്നു.

കര്‍സോനി-യെകുറിച്ച് എവിടെയും വിവരങ്ങള്‍ ഒന്നും കാണുന്നില്ല. മലയാളം വിക്കിപീഡിയയില്‍ അതിനെകുറിച്ച് ഒരു ലെഖനം തുടങ്ങിയാല്‍ നന്നായിരിക്കും


2012/10/23 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

+1 Prince Mathew


2012/10/23 Prince Mathew <mr.princemathew@gmail.com>
നമ്മള്‍ ഇന്ന് മലയാളലിപി എന്നു വിളിക്കുന്ന "ആര്യന്‍ എഴുത്ത്" കേരളീയ
സമൂഹത്തില്‍ ഇന്നു കാണുന്നതരത്തില്‍ വമ്പിച്ച പ്രചാരം നേടിയത് അച്ചടിയുടെയും
പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും വരവോടെ മാത്രമാണ്. അതുവരെ സമൂഹത്തിലെ
വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേല്‍ജാതിക്കാര്‍ക്കിടയില്‍ മാത്രമായിരുന്നു
ഇതിന് പ്രചാരമുണ്ടായിരുന്നത്. 1800കളുടെ തുടക്കത്തില്‍ വരെ ഇവിടെ
വട്ടെഴുത്തിനായിരുന്നു കൂടുതല്‍ പ്രചാരം. 1806-ലെ ആര്‍ത്താറ്റ് പടിയോലയും
മറ്റും എഴുതപ്പെട്ടത് വട്ടെഴുത്ത് ലിപിയിലാണ്. അതിനും എത്രയോ മുമ്പ്
മലബാറിലെ മുസ്ലീം സമുദായത്തിനിടയില്‍ അറബിമലയാളം നിലനിന്നിരിക്കാം.
അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കര്‍സോനി എന്ന
സമ്പ്രദായം നിലനിന്നിരുന്നു. മലയാളഭാഷ എഴുതുവാന്‍ ഉപയോഗിച്ചിരുന്ന ലിപികളില്‍
ഒരുപക്ഷേ ഏറ്റവും അവസാനം ഉപയോഗത്തില്‍ വന്നത് നമ്മുടെ ഇപ്പോഴത്തെ
ലിപിയായിരിക്കും. പിന്നീട് ബ്രിട്ടീഷ്  കാലഘട്ടത്തിലാണ് നാനാജാതി മതസ്തര്‍
ഒരുമിച്ച് ഒരു ക്ലാസിലിരുന്ന് ആദ്യമായി അക്ഷരം പഠിക്കാന്‍ തുടങ്ങിയത്.

പറഞ്ഞുവന്നത് ഇതാണ്. മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്കു
മനസിലാക്കാനാവുക മലയാളഭാഷയ്ക്ക് എക്കാലവും ഒന്നിലേറെ ലിപികള്‍
ഉണ്ടായിരുന്നുവെന്നാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ശരി, ഇല്ലെങ്കിലും ശരി,
ഇതാണു സത്യം. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ലോകത്തെ പല ഭാഷകളിലും
ഇതുപോലെ ഒന്നിലേറെ ലിപികള്‍ പ്രചാരത്തിലുണ്ട് അല്ലെങ്കില്‍ ഉണ്ടായിരുന്നു.
ഇതിനു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതപര കാരണങ്ങള്‍ ഉണ്ടാവാം. വിവിധ
എഴുത്തുരീതികള്‍ ഒരു ഭാഷയെ ശിഥിലമാക്കുകയല്ല, വൈവിധ്യത്താല്‍
സമ്പുഷ്ടമാക്കുകയാണു ചെയ്യുക.

വിക്കിഗ്രന്ഥശാലയില്‍ നിര്‍ബന്ധമായും ചേര്‍ക്കപ്പെടേണ്ട ധാരാളം താളിയോല
ഗ്രന്ഥങ്ങളും മറ്റും വട്ടെഴുത്തിലും കോലെഴുത്തിലുമൊക്കെയുണ്ട്. നമ്മുടെ
പൈതൃകസ്വത്തായ ഇവയെ സംരക്ഷിക്കേണ്ടതും എല്ലാവര്‍ക്കും ഉപയോഗിക്കത്തക്ക
രീതിയില്‍ പൊതുസമൂഹത്തിനു ലഭ്യമാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ ലിപികള്‍ക്ക്
യൂണിക്കോഡ് റേഞ്ച് ലഭ്യമാക്കാനും നമ്മള്‍ തന്നെ മുന്‍കൈ എടുക്കേണ്ടതുണ്ട്.

On 10/22/12, sugeesh | സുഗീഷ് * <sajsugeesh@gmail.com> wrote:
> അങ്ങനെ ആയാലും മതി...
>
> 2012/10/22 manoj k <manojkmohanme03107@gmail.com>
>
>> ഇതുവരെയുള്ളത് പഞ്ചായത്തില്‍ ബാക്കപ്പ്
>> <http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_(%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE)#.E0.B4.85.E0.B4.B1.E0.B4.AC.E0.B4.BF.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82>
>> ചെയ്തിട്ടുണ്ട്.
>>
>>  ചര്‍ച്ച ഇവിടെ(മെയിലിങ്ങ് ലിസ്റ്റില്‍ )  തുടരുന്നതല്ലേ നല്ലത്. ?
>>
>> 2012, ഒക്ടോബര്‍ 22 10:04 am ന്, sugeesh | സുഗീഷ് *
>> <sajsugeesh@gmail.com>എഴുതി:
>>
>> അങ്ങനെയെങ്കില്‍ നമുക്ക് ഇത് ഒരു ചര്‍ച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയില്‍....
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> *sugeesh|സുഗീഷ്
> nalanchira|നാലാഞ്ചിറ
> thiruvananthapuram|തിരുവനന്തപുരം
> 8590312340|9645722142*
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Yours cordially
Dr.Fuad Jaleel