മലയാളത്തിന്റെ ഗ്രന്ഥാലയശാസ്ത്രജ്ഞൻ കെ.എം. ഗോവി അന്തരിച്ചതായി വാർത്ത കാണുന്നു. വാർത്ത

കഴിഞ്ഞ കുറച്ച് മാസങ്ങളിൽ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിക്കാൻ സാധിച്ചിരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള വിക്കിപീഡിയ ലേഖനത്തിൽ ചേർക്കാനായി രാഘിത് അദ്ദേഹത്തെ നേരിട്ട് കണ്ട് ഫോട്ടോയും എടുത്തിരുന്നു.


2000 വരെ അച്ചടിച്ച എല്ലാ മലയാളപുസ്തകങ്ങളുടേയും വിവരം തയ്യാറാക്കി അദ്ദേഹം നിർമ്മിച്ച മലയാളഗ്രന്ഥ സൂചി എന്ന സംരംഭം സമാനകളില്ലാത്തതാണ്. മലയാളം അച്ചടിയുടെ ചരിത്രം സമഗ്രമായി വിവരിക്കുന്ന ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകവും ഒരു ക്ലാസിക്ക് കൃതിയാണ്. മലയാളത്തിനായി ചെയ്ത എല്ലാ സേവനങ്ങൾക്കും നന്ദി.

ഷിജു