സുജിത്തേട്ട..
ലോക്കൽ ആയി കാര്യങ്ങൾ തീരുമാനിക്കൂ.. എനിക്ക് സജീവമായി പങ്കെടുക്കാൻ പറ്റുന്ന അവസ്ഥയല്ല ഈ മാസവും അടുത്തതും.
പ്രബന്ധങ്ങളുടെ കാര്യവും പരിപാടിയുടെ കാര്യം ഞാനും നതയും കൂടി ഏറ്റെടുത്തിട്ടൂണ്ട്.

പ്രധാനമായും വേണ്ടത്,
1. തിയതിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം മാറ്റുക
2. വേദി ഉറപ്പിക്കുക.
3. ബജറ്റിന്റെ കാര്യം തീരുമാനമാക്കുക.





On Thu, Mar 8, 2012 at 7:44 PM, Adv. T.K Sujith <tksujith@gmail.com> wrote:
വിക്കിസംഗമോത്സവം 2012 പരിപാടി ഉപസമിതി വേണം :

പ്രിയ സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവം സംഘാടനപ്രവര്‍ത്തനങ്ങള്‍ വളരെ പതുക്കെ മുന്നേറുന്നു !
അവിടെ ഒരു പ്രാദേശിക സംഘാടക സമിതി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ - സാദ്ധ്യമായ സാമ്പത്തിക സമാഹരണം, പ്രചരണം, താമസം - ഭക്ഷണം സംവിധാനങ്ങള്‍
ഇവയൊക്കെ ഒരുക്കാനേ ഈ സംഘാടക സമിതിക്കാവൂ.

സംഗമോത്സവത്തിലേക്കുള്ള വലിയ പണികള്‍ വിക്കിപീഡിയ മലയാളം സമൂഹമാണ് ഏറ്റെടുക്കേണ്ടത്.
ഇങ്ങനെ നിരവധി കാര്യങ്ങളില്‍ സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യമാണ്.
സംഘാടകസമിതിക്ക് ഇതിലൊന്നും യാതൊരു റോളുമില്ല...

സംഘാടക സമിതിയോടനുബന്ധിച്ച് ഉണ്ടാവേണ്ട
വിക്കിപീഡിയര്‍ അംഗങ്ങളായുള്ള പരിപാടി (programme) ഉപസമിതി യാണ്
ഇക്കാര്യങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കേണ്ടത്.
എന്നാല്‍ നാളിതുവരെയായി അത്തരമൊരു സമിതി നമുക്ക് ഉണ്ടാക്കാനായിട്ടില്ല.

"വിക്കിസംഗമോത്സവം 2012 പരിപാടി ഉപസമിതി"
എന്നൊരു താള്‍ തുടങ്ങി, അതിലേക്ക് അംഗങ്ങളെ നിര്‍ദ്ദേശിച്ച്, വേണമെങ്കില്‍ അതിന്റെ
ചെയര്‍മാന്‍, കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് നടത്തി ആളെ തീരുമാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 

സംഗമോത്സവം പരിപാടി ഉപസമിതിയിലേക്കുള്ള നിര്‍ദ്ദേശം :

കിരണ്‍ഗോപി (ചെയര്‍മാന്‍)
രമേഷ് എന്‍.ജി (കണ്‍വീനര്‍‌)
അംഗങ്ങള്‍:
നവീന്‍ ഫ്രാന്‍സിസ്,
കണ്ണന്‍ ഷണ്‍മുഖം,
വിശ്വപ്രഭ,
സുഗീഷ്,
അനൂപ്,
രാജേഷ്,
നത,
അഡ്വ. ടി.കെ സുജിത്,
കെ.വി അനില്‍കുമാര്‍ 

ഇതിനായി വോട്ടെടുപ്പ് താള്‍തുടങ്ങുമ്പോള്‍ അംഗങ്ങളെ കൂട്ടുകയോ കുറയ്കുകയോ ചെയ്യാം.
 


--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l