വിക്കിമീഡിയ ഇന്ത്യ ന്യൂസ്‌ലെറ്റർ/പതിപ്പ് 3
മലയാളം വിക്കിപ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നമ്മൾ നടത്തിയ പ്രവർത്തനങ്ങൾ ഒരു ന്യൂസ് ലെറ്റർ രൂപത്തിൽ രേഖപ്പെടുത്തിവന്നിരുന്നു. മറ്റെല്ലാ ഭാഷകളിലും ഇത് നടന്നുവരുന്നുണ്ട്. ഇതിന്റെ ആദ്യരൂപം മലയാളം വിക്കിപ്രവർത്തകരുടെ തന്നെ മേൽനോട്ടത്തിൽ പ്രിന്റഡ് രൂപത്തിലായിരുന്നു പുറത്തിറങ്ങിയത്.

 ഇപ്രാവശ്യവും നമുക്ക് ന്യൂസ്‌ലെറ്റർ ചെയ്യേണ്ടതുണ്ട്. അതിന്റെ ഒരു ഏകദേശരൂപം വിക്കിമീഡിയ ഇന്ത്യ ന്യൂസ്‌ലെറ്റർ/പതിപ്പ് 3 എന്ന പേരിൽ വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. വിവിധ വിക്കിപ്രോജക്റ്റുകളിലായിട്ട് പലവിധ പ്രവർത്തനങ്ങൾ നമ്മൾ നടത്തുകയുണ്ടായി. പഠനശിബിരങ്ങളും സംഗമോത്സവവും നടത്തി ഇതിലൂടെയൊക്കെ നിരവധിപേരിലേക്ക് വിക്കിപ്രോജക്റ്റുകൾ ഇറങ്ങിച്ചെന്നിട്ടുണ്ട് എന്ന് നിസംശയം പറയാനാവും. നമ്മുടെ പ്രവർത്തനങ്ങളുടെ ഒരു ചെറുവിവരണമാണ് ന്യൂസ്‌ലെറ്ററിൽ കൊടുക്കേണ്ടത്. പരമാവധി സ്റ്റാറ്റിസ്റ്റിക്സ് അവിടെ അപ്ഡേറ്റ് ചെയ്യാൻ എല്ലാവരും ശ്രമിക്കുമല്ലോ. വലിച്ചുവാരിയുള്ള വിവരണങ്ങളുടെ ആവശ്യമില്ല; കാര്യമാത്ര പ്രസക്തമായ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിക്കുക.


Regards...
രാജേഷ് ഒടയഞ്ചാൽ