ഷെയറുക മാത്രമല്ല പങ്കെടുക്കുകയും ചെയ്യൂ


2014/1/2 rajesh tc <tcrajeshin@gmail.com>
ഇത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യട്ടേ?



T.C.RAJESH

Thiruvananthapuram


2014/1/1 manoj k <manojkmohanme03107@gmail.com>
സുഹൃത്തുക്കളെ,
ഏവര്‍ക്കും പുതുവത്സരാശംസകള്‍..

വിക്കിമീഡിയാ  ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പ്രൊജക്റ്റിനു 10 വർഷം തികയുകയാണീ വർഷം .  ഇതിന്റെ ഭാഗമായി നിരവധി ഭാഷകളിലെ വിക്കിസോഴ്സ് പ്രൊജക്റ്റുകൾ   (വിക്കിഗ്രന്ഥശാലകൾ) പ്രൂഫ്‌റീഡിങ്ങ് , ടൈപ്പിങ്ങ് മത്സരങ്ങൾ   സംഘടിപ്പിച്ചുവരുന്നുണ്ട്. ഈ സന്ദർഭത്തിൽ മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ  സ്ഥാപനങ്ങളോടും  സന്നദ്ധ സംഘടനകളോടും ഒപ്പം ഒരു ഡിജിറ്റൈസേഷൻ  (ടൈപ്പിങ്ങ്+പ്രൂഫ് റീഡിങ്ങ്)  മത്സരം ഈ പുതുവർഷത്തിൽ സംഘടിപ്പിക്കുകയാണ്.  മലയാളത്തിലെ കോപ്പിറൈറ്റ്  കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ  രൂപത്തിൽ യൂണിക്കോഡിൽ  ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി  നടത്തുന്ന ഈ  ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ  സംരംഭത്തെ  പൊതുജനങ്ങളിലേക്കു് കൂടുതൽ അടുപ്പിക്കുന്നതിനും  മലയാളഗ്രന്ഥങ്ങളുടെ  ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനുമായി  തയ്യാറാക്കിയിരിക്കുന്നതാണു്.  മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ  ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി  (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐറ്റി @  സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം  കമ്പ്യൂട്ടിങ്ങ് തുടങ്ങിയ  സ്ഥാപനങ്ങളുടെയും സംഘടനകളുടേയും  സംയുക്താഭിമുഖ്യത്തിലാണു് ഈ പദ്ധതി  നടപ്പാക്കുന്നതു് . 2014 ജനുവരി  ഒന്നിനു് തുടങ്ങി, 31 വരെ ഒരു മാസം  നീണ്ടുനിൽക്കുന്ന തരത്തിലാണു് മത്സരം  വിഭാവനം ചെയ്തിരിക്കുന്നതു്.  വ്യക്തികൾക്കും സ്കൂളുകൾക്കും പ്രത്യേകമായി  നടത്തുന്ന ഈ മത്സരത്തിൽ  ഏറ്റവും കൂടുതൽ ടൈപ്പിങ്ങും തെറ്റുതിരുത്തല്‍ വായനയും ചെയ്യുന്ന  വ്യക്തികൾക്കും  സ്കൂളുകൾക്കും പ്രോത്സാഹനമായി ഇബുക്ക് റീഡറുകളും  ടാബ്ലറ്റുകളും  പുസ്തകങ്ങളും അടക്കം നിരവധി സമ്മാനങ്ങൾ ഉണ്ടാവും . കേരള  സാഹിത്യ അക്കാദമി  ഈയിടെ പുറത്തിറക്കിയ പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളാണു് ഈ  മത്സരത്തിന്റെ  ആദ്യപടിയായി ഡിജിറ്റൈസ് ചെയ്യപ്പെടുക.

മത്സരത്തിന്റെ വിശദാംശങ്ങൾ
മത്സരത്തിനു് രണ്ട് രൂപങ്ങളുണ്ടായിരിക്കും
  • വ്യക്തികൾക്കായുള്ള മത്സരം
ഇതിൽ   ഏവർക്കും പങ്കെടുക്കാവുന്നതണു്. പേജുകൾ ടൈപ്പ് ചെയ്ത് പ്രൂഫ് റീഡ്   ചെയ്യുന്നതിനായുള്ള മത്സരമാണിതു്. സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള   മലയാളികളെ വിക്കിഗ്രന്ഥശാലപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കൽ കൂടി   ലക്ഷ്യമാക്കിയാണു്ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നതു്. മത്സരത്തിൽ   പങ്കെടുക്കുന്നവർ ജനുവരി 31-ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ് (http://goo.gl/gXfXzo).  ടൈപ്പ് ചെയ്യാനുള്ള പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണു്.  http://goo.gl/AQNEKU
  • സ്കൂളുകൾക്കായുള്ള മത്സരം
(സ്കൂളുകളുമായി   ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് it@schoolന്റെ ഔദ്ദ്യോഗിക അറിയിപ്പ്   ലഭിയ്ക്കാനുണ്ട്. അതിനുശേഷം മാത്രമേ ഈ പദ്ധതി ആരംഭിയ്ക്കുകയുള്ളൂ.)

നിലവിൽ   വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല   വിദ്യാർഥികൂട്ടായ്മകളും സജീവമാണ്. ഇത് കൂടുതൽ തലത്തിലേക്ക്   വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മാതൃഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതോടൊപ്പം   സാമൂഹ്യക്കൂട്ടാമകളിൽ ഭാഗമാകാനും ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ചും   പ്രത്യേകിച്ച് കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാനും കുട്ടികൾക്ക്   സാധിക്കുന്നു. പുസ്തകങ്ങളുടെ സ്കാനുകൾ സ്കൂളുകൾക്ക് നൽകുകയും, അതാത്   സ്കൂളിലെ ഐറ്റി @ സ്കൂൾ കോഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ അവ   ടൈപ്പ് ചെയ്ത് കയറ്റി, തെറ്റുതിരുത്തല്‍ വായന നടത്തുകയും , അതിനു് ശേഷം, മുഴുവനായും   ഗ്രന്ഥശാലയിലേക്ക് കയറ്റുകയുമാണു് ചെയ്യുക. 

രണ്ടു്   രീതിയിലുള്ള മത്സരങ്ങളിലേയും വിജയികൾക്ക്, ഈ-ബുക്ക് റീഡർ, ടാബ്ലറ്റുകൾ,   പോർട്ടബിൾ സ്കാനർ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നൽക്കുന്നതായിരിക്കും.  സ്കൂൾ-തല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ   വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും, ഐറ്റി @ സ്കൂൾ   കോഡിനേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ്   നൽകുകയും ചെയ്യുന്നതായിരിക്കും.

 കൂടുതൽ  സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ ,പൊതുസഞ്ചയത്തിലുള്ള   പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാക്കാൻ താല്പര്യമുള്ളവർ എന്നിവർ mlwikisource@gmail.com എന്ന വിലാസത്തിലേക്ക് ബന്ധപ്പെടുക.

പദ്ധതിതാള്‍ : https://ml.wikisource.org/wiki/WS:DC2014
രജിസ്റ്റര്‍ ചെയ്യാന്‍ http://goo.gl/gXfXzo
ഫേസ്ബുക്ക് ഇവന്റ് പേജ് : https://www.facebook.com/events/265018530322640/ ഗൂഗിള്‍പ്ലസ്സില്‍ http://goo.gl/Pp5dnT


പദ്ധതിയുടെ സംഘാടക സമിതിയ്ക്ക് വേണ്ടി

Manoj.K/മനോജ്.കെ 

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in




_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in