രാഷ്ട്രീയം പറയുന്നിടത്തു് സഹവിക്കിപ്പീഡയര്‍ എന്ന പരിഗണനയുണ്ടാവില്ല ഷിജു. സാമാന്യമായി മലയാളത്തില്‍ പ്രത്യേകിച്ചു് ശാസ്ത്രം എഴുതുമ്പോള്‍ ഉപയോഗിക്കുന്ന തത്സമം ആയ ഇംഗ്ലീഷ് വാക്കുകളുടെ സംസ്കൃതവത്കരണം,  കഴിഞ്ഞ കുറേ കൊല്ലങ്ങളായി പള്ളി ചേര്‍ത്തുള്ള സ്ഥലപ്പേരുകളെല്ലാം സര്‍ക്കാരിന്റെ  (pwdയുടെ) കൂടി ഇടപെടലോടുകൂടി പിള്ളിയായി മാറുന്നതുപോലെ ഒരു പ്രക്രിയയാണു് (ബുദ്ധമത കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളുടെ പേരുകളിലാണല്ലോ, പള്ളിയുണ്ടായിരുന്നതു്). സുനിലിന്റെ അഭിപ്രായം സമൂഹത്തില്‍ ഏതു് ആശയത്തിന്റെ ഹെജിമണിയെയാണു് സഹായിക്കുക എന്നു പരിശോധിക്കുന്നതു്, ആളിനെ നോക്കിയാവില്ല, ആ ആശയം ഏതു തരത്തിലാവും പ്രവര്‍ത്തിക്കുക എന്നതു നോക്കി തന്നെയാവും. സുനില്‍ ഹിന്ദുത്വവാദിയാണോ അല്ലയോ എന്ന വിഷയം അവിടെ പ്രസക്തമേയല്ല.

എനിക്കു് ഇതൊരു തര്‍ക്കമായി നീട്ടാന്‍ താത്പര്യമില്ല. ഈ ഉപയോക്താവു് വേറെ എവിടെയെങ്കിലും വാന്‍ഡലിസം കാട്ടിയോ എന്നു് നോക്കിയതുമില്ല. മനോരമ വാര്‍ത്തയെച്ചൊല്ലിയുള്ള ത്രെഡിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു നിരീക്ഷണം എഴുതിയെന്നേയുള്ളൂ. സുനിലിന്റെ ഇടപെടലുകളെ വളരെയധികം വിലമതിക്കുകയും ചെയ്യുന്നു.