ഒത്തിരി പേരുകൾ വന്നിട്ടുണ്ടല്ലോ!!
ഒരു അഞ്ചുപേരുടെ പാനൽ ഉണ്ടാക്കി മൂന്നോ നാലോ പേരുകൾ ഇതിൽ നിന്നും സെലെക്റ്റ് ചെയ്തിട്ട് ആ പേരുകൾക്കു മാത്രം പബ്ലിക്കായി വോട്ടിങ് നടത്തുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു. അല്ലാതെ മുഴുവൻ പേരും വോട്ടിങിനിടേണ്ടതുണ്ടോ?..
പേരു നിർദ്ദേശിക്കാത്ത നാലോ അഞ്ചോ അഡ്‌മിൻ ടീം അംഗങ്ങൾ ഇതിൽ നിന്നും ഒരു 5 പേരുകൾ സെലക്റ്റ് ചെയ്യട്ടെ...

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2012/1/9 Anoop <anoop.ind@gmail.com>
ഒരോർമ്മപ്പെടുത്തൽ. നാളെയാണ് പേരു നിർദ്ദേശിക്കുന്നതിനുള്ള അവസാന തീയ്യതി.

2012/1/2 Anoop <anoop.ind@gmail.com>
സുഹൃത്തുക്കളേ,

വിവിധ മലയാളം വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിക്കി അഭ്യുദയ കാംക്ഷികളുടെയും ഒരു കൂട്ടായ്മ 2012 ഏപ്രിൽ മാസത്തിൽ കൊല്ലത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.

ഈ കൂട്ടായമയ്ക്ക് ഒരു പേരു നിർദ്ദേശിക്കുവാൻ  ഈ അവസരത്തിൽ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അല്ലാത്തവർക്കും പേരു നിർദ്ദേശിക്കാം. പേരു വിക്കിയുമായും കൂട്ടായ്മയുമായും ബന്ധപ്പെടുന്നതാകും ഉചിതം. (ഉദാ: വിക്കി പ്രവർത്തകസംഗമം )

  • ആർക്കു വേണമെങ്കിലും പേരു നിർദ്ദേശിക്കാം.
  • ഒരാൾക്ക് എത്ര പേരുകൾ വേണമെങ്കിലും നിർദ്ദേശിക്കാം.
  • പേരു മലയാളത്തിൽ തന്നെ ആയിരിക്കണം.

പേരുകൾ നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നവർ വിക്കിപീഡിയയിലെ സംഗമം5 എന്ന താളിൽ ഇപ്പോൾ തന്നെ പേരുകൾ നിർദ്ദേശിക്കുമല്ലോ. നിങ്ങൾ നിർദ്ദേശിക്കുന്ന പേരുകളിൽ നിന്ന് ഏറ്റവും കൂറ്റുതൽ പേർ നിർദ്ദേശിക്കുന്ന ഒരു പേരായിരിക്കും ഈ കൂട്ടായ്മക്ക് നൽകുന്നത്.


പേരു നിർദ്ദേശിക്കേണ്ട അവസാനതീയ്യതി : ജനുവരി 10, 2012 ഇന്ത്യൻ സമയം രാത്രി 11 മണി.


പേരു നിർദ്ദേശിക്കാൻ ഇവിടെ ഞെക്കുക.


ഈ വിവരം പരമാവധി ജനങ്ങളിലേക്കെത്തിക്കുവാൻ ശ്രമിക്കുമല്ലോ.

അനൂപ്



--
With Regards,
Anoop


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l