പഠനശിബിരങ്ങൾ ആര് നടത്തിയാലെന്താ? എന്തായാലും ഒരുകാലത്തും വിക്കിപീഡിയ ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഗ്രൂപ്പിന്റെ സ്വന്തം ആവാനൊന്നും പോകുന്നില്ല.... മുമ്പ് മാതൃഭൂമിയുടെ സ്പോൺസർഷിപ്പിൽ ഒക്കെ നടത്തിയതുപോലെ ഇപ്പോ വേറെ ഏതോ ഒരു ഗ്രൂപ്പ് നടത്തുന്നു... അത്രയല്ലേ ഉള്ളൂ.... വ്യക്തികളോ, സംഘടനകളോ, പ്രസ്ഥാനങ്ങളോ വേറെ ആരെങ്കിലുമൊ ഒക്കെ ഇങ്ങനെ ഒരു കാര്യം നടത്താൻ മുന്നോട്ട് വരുന്നത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്... അതുവഴി പത്തുപേരിലെങ്കിലും ഇങ്ങനെ വിക്കി എന്ന ആശയം എത്തിക്കാൻ പറ്റിയാൽ അത്രയെങ്കിലും ആയില്ലേ... ഈ മാസം നടക്കുന്ന രണ്ട് വിക്കിപരിപാടികൾക്കും ആശംസകൾ.