പരിപാടി വിജയകരമായി പൂർത്തിയായി എന്നറിഞ്ഞതിൽ സന്തോഷം. ശിബിരം കഴിഞ്ഞതിൽ പിന്നെ കോഴിക്കോടിനു സമീപത്തുള്ള പ്രദേശങ്ങളെക്കുറിച്ചും മറ്റുമുള്ള പുതിയ ഉപയോക്താക്കളുടെ ലേഖനങ്ങളും, തിരുത്തലുകളും കാണുന്നുണ്ട്. ഈ ഉത്സാഹം അവർ തുടർന്നു കൊണ്ടു പോകും എന്നു കരുതട്ടെ.

ഈ പഠനശിബിരം വിജയകരമായി പൂർത്തിയാകുന്നതിനു അഹോരാത്രം പ്രയത്നിച്ച ഹൃഷികേശ്, വിഷ്ണു നാരായണൻ എന്നിവർക്കും, പരിപാടി സ്പോൺസർ ചെയ്ത മാതൃഭൂമി ഓൺലൈനിനും, ശിബിരം നടത്തുന്നതിനു സൗകര്യങ്ങൾ ചെയ്തു തന്ന ദേവഗിരി സെന്റ് ജോസഫ് കോളേജ് അധികൃതർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.

അനൂപ്‌

2010/10/11 AKBARALI CHARANKAV <sirajnewswdr@gmail.com>

വളരെ വൈകിയാണ്‌ പഠന ശിബിരത്തില്‍ എത്താന്‍ സാധിച്ചത്‌. അധികപേരെയും പരിചയപ്പെടാന്‍പോലും സാധിച്ചില്ല.
എങ്കിലും വളരെ നല്ല മോട്ടിവേഷന്‍ നല്‍കാന്‍ പഠന ശിബിരത്തിന്‌ സാധിച്ചിട്ടുണ്ട്‌.
വിക്കി പ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി


On 10/11/10, Habeeb | ഹബീബ് <lic.habeeb@gmail.com> wrote:
സുഹൃത്തുക്കളേ,

വിക്കിപീഡിയ പഠനശിബിരം - 10/10/10 കോഴിക്കോട്. ചിത്രങ്ങൾ ഇതാ...

1. സ്വാഗതപ്രസംഗം : ഋഷികേശ്
2. ഉൽഘാടനം- ഡോ.കെ.വി.ജയകുമാർ
3. അദ്ധ്യക്ഷപ്രസംഗം- എൻ. പി. രാജേന്ദ്രൻ
4. ആശംസാപ്രസംഗം- ബിപിൻ
5. ആമുഖം - സിദ്ധാർത്ഥൻ
6. വിക്കി എഡിറ്റിംഗ് - ഹബീബ്
7. ചോദ്യോത്തരവേള - റസിമാൻ, ഹബീബ്
8. നന്ദി - വിഷ്ണു നാരായണൻ
9. വിക്കി ടീം അംഗങ്ങൾ - നത, റസിമാൻ, സിദ്ധാർത്ഥൻ, മനോജ്, ഋഷികേശ്, ഹബീബ്, വിഷ്ണു, അഭിഷേക്
10. സദസ്സ്

76 പേർ പങ്കെടുത്ത ഈ ശിബിരത്തിന്റെ മറ്റു വിവരങ്ങൾ വിക്കി താളിലുണ്ട്. http://ml.wikipedia.org/wiki/wp:Calicut_wikipedia_Academy_1

ഹബീബ്



 01.jpg

02.jpg

03.jpg

04.jpg

05.jpg

06.jpg

07.jpg

08.jpg

09.jpg

10.jpg

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l





--
സ്നേഹത്തോടെ.......
                     അക്ബർ അലി
                     വണ്ടൂർ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop P