ഇന്‍സ്ക്രിപ്റ്റ് 2 കീബോര്‍ഡ് ലേഔട്ടില്‍ നമ്പര്‍പാഡ് നിര്‍വചിച്ചിട്ടില്ലാത്തതു് യുഎല്‍എസിന്റെ പ്രശ്നം ആവുന്നതെങ്ങനെയാണു്? അതു് ഇന്ത്യ ഗവണ്‍മെന്റ് നിശ്ചയിച്ച മാനകമാണു്. അതില്‍ പ്രശ്നമുണ്ടെങ്കില്‍ അതിന്റെ ഇടത്തു് വേണം ബഗ്ഗിടാന്‍.

സെബിൻ, യു.എൽ.എസിൽത്തന്നെ ഇൻസ്ക്രിപ്റ്റ് എന്ന ലേയൗട്ടുമുണ്ട്. അതിൽ ഭാരതസർക്കാർ പറഞ്ഞിരിക്കുന്നത് അതുപോലെ പിന്തുടർന്നിട്ടില്ല. ഉപയോക്താക്കളുടെ ആവശ്യപ്രകാരം അതിൽ സാധാരണ അക്കങ്ങൾ നൽകുന്നുണ്ട്; x+്+zwj ക്കുപകരം ചില്ലുകൾ തരുന്നുണ്ട്.

മലയാളത്തിൽ വിക്കിപീഡിയയിലും മറ്റും ടൈപ്പ് ചെയ്യുന്നവർക്ക് ഏതക്കങ്ങളാണ് കൂടുതലായും ആവശം വരുക എന്ന കാര്യം പറയേണ്ടതില്ലല്ലോ.

ഇൻസ്ക്രിപ്റ്റ് 2 ഒരു പ്രൊപ്പോസ്ഡ് സ്റ്റാൻഡേഡ് മാത്രമാണെന്ന് വിചാരിക്കുന്നു. ഡെവലപ്പർ പ്രൊപ്പോസ്ഡ് സ്റ്റാൻഡേഡിനെ അതേപടി മുറുകെപ്പിടിക്കണോ, അതോ ഉപയോക്താക്കളുടെ സൗകര്യപ്രകാരം അൽപം കസ്റ്റമൈസേഷൻ വരുത്തിത്തരണോ എന്നത് ചിന്തിക്കുക. ഇനിയതല്ല ഇൻസ്ക്രിപ്റ്റ് എന്ന പേരുപയോഗിക്കാതെ അതിന്റെ ഒരു പകർപ്പുണ്ടാക്കി അതിൽ മാറ്റം വരുത്തിത്തന്നാലും പോരേ?


2013/6/22 praveenp <me.praveen@gmail.com>
കണ്ണടച്ച് ഇരുട്ടാക്കരുതെന്നും ഒരു പദ്ധതിയുടെ ലാളിത്യത്തെ അനാവശ്യമായി പക്ഷപാതിത്വം കൊണ്ട് നശിപ്പിക്കരുതെന്നുമേ പറയാനുള്ളു. ഞാനാരോട് യുദ്ധം ചെയ്തെന്നാണ് സെബിൻ പറഞ്ഞ് വെക്കുന്നത്. ബഹുഭൂരിപക്ഷത്തിനും ഒരുപയോഗവുമില്ലാത്ത ഒരു സാധനം, സ്വതേ സജ്ജമായിരിക്കുന്ന വിധം തള്ളിക്കൊടുക്കുക, അതിന്റെ സജ്ജീകരണങ്ങൾ പരമാവധി തിരിച്ചറിയാനാകാത്തവിധത്തിൽ നിർത്തുക, മുമ്പുണ്ടായിരുന്ന ഉപയോഗപ്രദമായിരുന്ന ലേയൗട്ടുകളുടെ രൂപത്തിൽ, നിർവ്വചിക്കാത്ത ഭാഗങ്ങൾ സ്വയം നിർവ്വചിച്ച്, അത് മാറ്റാൻ ഗവണ്മെന്റ് ഉത്തരവും കൊണ്ട് വരിക എന്ന് പറയുക, എന്നു തുടങ്ങി നിരവധി മൂന്നാംകിട വാദങ്ങളാണ് സാർ സത്യത്തിൽ കമ്മ്യൂണിറ്റിയോടുള്ള യുദ്ധം.


On Friday 21 June 2013 11:26:50 PM IST, Sebin Jacob wrote:
ഒരു കൊള്ളാവുന്ന പുതിയ ലിപി ഫോണ്ടുകൂടെ വെബ്ഫോണ്ട്സിനൊപ്പം വന്നാല്‍ നന്നായിരുന്നു എന്ന
അഭിപ്രായമുണ്ടു്. തനതുലിപി ശീലമല്ലാത്തവരെ തഴയുന്നതു് ശരിയല്ലല്ലോ.

പല്‍ചക്രത്തിന്റെ ചിത്രം കണ്ടാല്‍ സെറ്റിങ്സ് ഐക്കണാണെന്നു് തിരിയില്ലെന്നു് പറയുന്നതു്
വിചിത്രമായ വാദമായി എനിക്കു തോന്നുന്നു. ഗൂഗിള്‍ , ഫേസ്ബുക്‍ എന്നിവയും പല്‍ചക്രം തന്നെയാണു്
സെറ്റിങ്സിനായി ഉപയോഗിക്കുന്നതു്. ഫേസ്ബുക്കിന്റെ പല്‍ചക്രമാവട്ടെ താരതമ്യേന ചെറുതാണുതാനും.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l