സുഹൃത്തേ,
മലയാളം വിക്കി സംഗമം 2010 നാളെ(2010 ഏപ്രിൽ 17)യാണ് നടക്കുന്നത് എന്നറിയാമല്ലോ. കൊച്ചി കളമശ്ശേരിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ രാവിലെ 10 മുതൽ വൈകീട്ട് 5.30വരെയാണു പരിപാടികൾ നടത്തപ്പെടുന്നത്. രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ വിക്കിപീഡിയയിലും മറ്റു വിക്കി പദ്ധതികളിലും പ്രവർത്തിച്ചു പരിചയമുള്ളവർക്കും ഉച്ചക്ക് 2 മുതൽ 5.30 വരെ വിക്കി പദ്ധതികളിൽ താല്പര്യമുള്ള എല്ലാവർക്കുമായാണ് പരിപാടികൾ നടത്തപ്പെടുന്നത്. പരിപാടികളുടെ വിശദാംശങ്ങൾ, എത്തിച്ചേരുന്നതിനു വഴി എന്നിവ താഴെക്കൊടുക്കുന്നു
തീയ്യതി : ഏപ്രിൽ 17,2010, ശനിയാഴ്ച
സമയം:
സ്ഥലം : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി, എറണാകുളം
ജില്ല
വിലാസം:
രാജഗിരി
കോളേജ് ഓഫ് സോഷ്യൽ സയൻസസ്
കളമശ്ശേരി
കൊച്ചി, കേരളം- 683104, ഇന്ത്യ
എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി എൻ.എച്ച്-47 ൽ എച്ച്.എം.ടി ജംങ്ഷൻ മുമ്പ് ഇടതുവശത്തായിട്ടാണ് രാജഗിരി കോളേജ്. ബസ്സ് മാർഗ്ഗം വരുന്നവർ പഴയ എൻ. എച്ച്. 47 ഉം പുതിയ എൻ.എച്ച്. 47 വഴിയും തിരിയുന്ന ജംഗ്ഷനിൽ ഇറങ്ങുക. അവിടെ നിന്ന് ഇടത്തോട്ട് ടി.വി.എസ്. റോഡിലോട്ട് തിരിഞ്ഞ്, റെയിൽവേ ക്രോസിംഗ് മേൽ പാത കഴിഞ്ഞ് വരിക.
ട്രെയിൻ വഴി വരുന്നവർ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക. റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം അരക്കിലോമീറ്റർ ദൂരെ ഉള്ള കലൂർ ബസ്സ് സ്റ്റാൻഡിലെത്തുക (സ്റ്റാൻഡിനകത്തു പോകേണ്ടതില്ല) .അവിടെ നിന്നും പാലാരിവട്ടം എടപ്പള്ളി വഴി ആലുവയ്ക്കു പോകുന്ന ബസ്സിൽ കയറി കളമശ്ശേരിയിൽ ഇറങ്ങുക.
ത്രിശ്ശുർ, ആലുവ ഭാഗത്തു നിന്നു വരുന്നവർ കളമശ്ശേരി പ്രിമിയർ ജംഗ്ഷനിൽ ഇറങ്ങുക. എൻ.എച്ച്-47 ൽ നിന്നും ഏകദേശം 650 മീറ്റർ ഉള്ളിലാണ് കോളേജ്.
എന്തെങ്കിലും സംശംയം നേരിട്ടാൽ ദയവു ചെയ്ത് ഈ നമ്പറിൽ വിളിക്കുക - പ്രിൻസൺ - 98470 65495
രാവിലെ - വിക്കി പ്രവർത്തകർക്കായി
12:30-2:00 ഇടവേള. ഇടവേള സമയം ആവശ്യമുള്ളവർക്ക് പരിചയസമ്പന്നരായ
വിക്കിപീഡിയരിൽ നിന്നു് വിവിധ വിക്കി എഡിറ്റിങ്ങ് റ്റൂളുകളെ കുറിച്ചൊക്കെ
ചോദിച്ച് മനസ്സിലാക്കാം. ഇതിനു് വേണ്ടി ഇന്റർനെറ്റ് കണക്ഷനുള്ള 4
കമ്പ്യൂട്ടർ ലഭ്യമാണു്. പുതു മുഖങ്ങൾക്ക് വിക്കിയെ പരിചയപ്പെടുത്താനും ഈ
സൗകര്യങ്ങൾ ഉപയൊഗിക്കാം.
ഉച്ച കഴിഞ്ഞ് - വിക്കി പ്രവർത്തകർക്കും പൊതു ജനങ്ങൾക്കുമായി