2011, ഏപ്രില്‍ 12 6:54 വൈകുന്നേരം ന്, Devadas VM
<vm.devadas@gmail.com> എഴുതി:
'ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല" എന്നതു് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നൊരു പ്രസ്താവനയാണു്. പുരാതന/മദ്ധ്യ/ആധുനിക ഹിന്ദു മതനിയമങ്ങളും വീക്ഷണങ്ങളും എന്തൊക്കെയാണെന്നു് കൃത്യമായി നിര്‍വ്വചിക്കാനുള്ള പ്രയാസവും പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള ദ്രാവിഡ/ആര്യസംസ്കാരങ്ങളുടെ അന്യോന്യസങ്കലനങ്ങളും ഈ ആശയക്കുഴപ്പത്തിനോടു് ഇഴചേര്‍ന്നു നില്ക്കും.
ഭാരതത്തിന്റെ ചരിത്രം സംബന്ധിക്കുന്ന ലേഖനങ്ങളില്‍ ദ്രാവിഡീയം എന്നതിന്റെ വിപരീതം അര്ത്ഥമാക്കാന് ഹിന്ദു എന്നുപയോഗിക്കുന്നതു് ഒട്ടും ശരിയാവില്ല.
+1
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l