ഇതിൽ ചെയ്യാൻ പറ്റുന്ന കാര്യം, അല്പം ബുദ്ധിമുട്ട് ആണേലും;  സർക്കാരിന്റെ കാര്യം ഇപ്പോഴൊന്നും നടക്കാൻ പോകുന്നില്ല.......... രണ്ടും മൂന്നും പഞ്ചായത്തുകളുടേ  ഭരണം നടത്തുന്ന ബ്ലോക്ക് പഞ്ചായ്ത്തിൽ പുതിയതായി കൂട്ടിച്ചാർക്കപ്പെട്ട പഞ്ചായത്തുകളുടെ രേഖാ ചിത്രങ്ങൾ കാണും. അതും നല്ല വ്യക്തതയുള്ളവ.. അതിന്റെ ഒരു ഫോട്ടോ എടുത്ത് ട്രേയ്സു ചെയ്ത് മാപ്പ് ആക്കി അത് കൂട്ടിച്ചേർത്താൽ മതിയാകും.......

ഇത് എന്റെ മാത്രം അഭിപ്രായമാണ്.........

പൊട്ടത്തരമാണേൽ ക്ഷമിക്കുക..........



2011/4/29 Rajesh K <rajeshodayanchal@gmail.com>

അതേ, ഇതിനെ പറ്റി കാര്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.  നമ്മുടെ കൈയിലുള്ള ഭൂപടങ്ങൾ വളരെ പഴയതാണ്. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ വരച്ചപ്പോൾ അതു ബോധ്യമാവുകയും ചെയ്തു.  കേരളാ ഗവണ്മെന്റുമായി ബന്ധപ്പെട്ടുകൊണ്ടുതന്നെ നമുക്കു മുന്നോട്ടുപോകാൻ കഴിഞ്ഞാൽ വളരെ നല്ലതായിരുന്നു.


2011/4/28 ajaykuyiloor <ajaykuyiloor@gmail.com>
ഭൂപടനിർമ്മാണം എന്ന വിക്കിപദ്ധതിയെ കുറിച്ചു വാർത്ത ഹിന്ദുപത്രത്തിൽ വന്നതിനുശേഷം പല ഭാഗത്തുനിന്നും ആ പദ്ധതിയുടെ വിശദാംശങ്ങൾ ചോദിച്ച് അന്വേഷണങ്ങൾ ഉണ്ടായത് വെച്ചു നോക്കുമ്പോള്‍  നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ ശ്രദ്ധ ഈ  പദ്ധതിക്കു ലഭിക്കുന്നതായി മനസ്സിലാക്കുന്നു. എന്നാല്‍ ഭൂപടങ്ങളുടെ നിർമ്മാണത്തിൽ നമുക്കിപ്പോഴും കൃത്യതയുള്ള ഒരു അവലംബം കിട്ടിയിട്ടില്ല. ഒരു പിഡിഎഫ് ഫയലിന്റെ ബലത്തിലായിരുന്നു തുടക്കം. എന്നാൽ വരച്ചുതുടങ്ങിയപ്പോൾ ഈ പിഡിഎഫിലുള്ള ഭൂപടങ്ങളിൽ തെറ്റുകൾ ഉണ്ട് എന്നു മനസ്സിലാക്കാൻ പറ്റി. ചില പുതിയ പഞ്ചായത്തുകൾ കൂട്ടിച്ചേർക്കുകയോ, ചില അതിരുകൾ പുനർനിർണ്ണയം നടത്തുകയോ ഒക്കെ നടത്തിയിട്ടുണ്ട്. ഇതൊന്നും നമ്മുടെ കൈയിലുള്ള ആ ബെയ്സ്‌മാപ്പിൽ ഇല്ല.

എല്ലാ ജില്ലാഘടകങ്ങളിലും  അതാതു ജില്ലകളുടെ പുതിയ ഭൂപടങ്ങൾ ഉണ്ടാവും എന്ന് കരുതുന്നു. എല്ലാ ജില്ലാഘടകങ്ങളേയും സമീപിക്കാൻ നമുക്കേതായാലും പറ്റില്ല. സംസ്ഥാനതലത്തിൽ തന്നെ അന്വേഷിക്കാനും ലഭ്യമായ ഭൂപടങ്ങൾ ശേഖരിക്കാനും പറ്റിയ ഒരു സംവിധാനത്തെ പറ്റി ചിന്തിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള മാപ്പും ഈ വഴി കിട്ടാന്‍ ശ്രമിക്കണം. അങ്ങനെ ഗവണ്മെന്റ് ഏജൻസി മുഖേന കിട്ടുന്ന ഭൂപടമാവുമ്പോൾ അതിനും വിശ്വാസ്യതയും നമ്മുടെ പദ്ധതിക്കു തിളക്കവും കൂടും. അല്ലാതെ ഇപ്പോൾ പോകുന്ന രീതിയിൽ ഔട്ട്-ഡേറ്റഡായ മാപ്പുകൾ കൊണ്ട് ശരിക്കും ഒരു ഗുണവും ഇല്ലാ എന്നു പറയാം.

മെയിലിംഗ് ലിസ്റ്റിലെ ചര്‍ച്ചയോടൊപ്പം  അടുത്ത വിക്കി മീറ്റില്‍ ഒരു തീരുമാനത്തില്‍ എത്തുന്നതായിരിക്കും നല്ലത്. അത് വരെ ഇപ്പോഴുള്ള പദ്ധതി തുടരാം. 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sugeesh
surat, gujarat
09558711710