ഷാജി ജീ,
എന്താണ് താങ്കൾ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. താങ്കളുടെ ചോദ്യത്തിനല്ല ഈ ഉത്തരമെങ്കിൽ ക്ഷമിക്കുക.
താഴെ (ആദ്യമെയിലിൽ) കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ http://commons.wikimedia.org/wiki/File:Star_map_2013_jan.png# എന്ന ചിത്രമാണ് കിട്ടിയത്. ഇത് വിക്കിപ്പീഡിയയിൽ ഉപയോഗിക്കണമെങ്കിൽ ചിത്രത്തിന്റെ പേജിലെ Use this
file എന്ന ലിങ്കു ഞെക്കിയാൽ മതി. ഒരു വിൻഡോയിൽ ചിത്രം തമ്പ് നെയിൽ ആയി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|thumb|Star map 2013 jan]]) ചിത്രമായി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|Star map 2013 jan]]) വരും. ഇതിലെ വിവരണം ചിത്രത്തിന്റെ പേരുതന്നെയാണ്. അത് മലയാളത്തിലേയ്ക്ക് മാറ്റേണ്ടി വരും.
ഉദാഹരണത്തിന് തമ്പിന്റെ ലിങ്ക് മലയാളം താളിലേയ്ക്ക് പേസ്റ്റ് ചെയ്ത ശേഷം [[File:Star map 2013 jan.png|thumb|2013 ജനുവരിയിലെ നക്ഷത്രങ്ങളുടെ സ്ഥാനം]] എന്നോ മറ്റോ മാറ്റേണ്ടി വരും.
അല്ലെങ്കിൽ ഈ ചിത്രത്തിന്റെ പേര് (File:Star map 2013 jan.png) കോപ്പി ചെയ്ത് മലയാളം
താളിൽ പേസ്റ്റ് ചെയ്ത് ബാക്കി മാറ്റങ്ങൾ സ്വയം വരുത്തിയാലും മതി. "[[" എന്നു ചിത്രത്തിന്റെ പേരിനു മുന്നിൽ ചേർക്കുക, "|thumb|" എന്ന് പേരിനു പിന്നിൽ ചേർക്കുക, അതിനു ശേഷം മലയാളത്തിൽ അടിക്കുറിപ്പ് കൊടുക്കുക, അവസാനം "]]" എന്നു ചേർക്കുക.
അജയ്