സുഹൃത്തുക്കളെ,

മലയാളം വിക്കിഗ്രന്ഥശാല സിഡിയുടെ ഓഫ്‌ലൈൻ പതിപ്പ് പ്രകാശനം ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രസ്തുത സിഡിയുടെ ഡൗൺലോഡ് സ്ഥിതിവിവരക്കണക്ക് ഇപ്രകാരം ആണു്. (ഈ വിവരം ക്രോഡീകരിച്ച ജ്യോതിസ്സിനു നന്ദി)

സിഡിയുടെ
ISO ഇമേജ് ഡൗൺലോഡ് ചെയ്യാനായി വന്ന ഹിറ്റുകൾ 46,922 (ഈ ഹിറ്റുകൾ എല്ലാം പൂർണ്ണ ഡൗൺലോഡിങ്ങിൽ അവസാനിച്ചെന്നു കരുതുക വയ്യ. എങ്കിലും മൊത്തം ഹിറ്റുകളുടെ 70-80% എങ്കിലും പൂർണ്ണഡൗൺലോഡിങ്ങിൽ അവസാനിച്ചു എന്ന് കരുതുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു)

സിഡിയുടെ ISO ഇമേജും ഓൺലൈൻ ബ്രൗസിങ്ങിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്ന mlwiki.in സൈറ്റിൽ സിഡി റിലീസിനു ശേഷം ഓരോ ദിവസവും സംഭവിച്ച സന്ദർശനവിവരത്തിന്റെ സ്ഥിതിവിവരക്കണക്ക് താഴെ പറയുന്ന പ്രകാരം ആണു്. 
താഴെ പറയുന്ന കണ്ണികളിലൂടെ താങ്കൾക്ക് മലയാളം വിക്കിഗ്രന്ഥശാല ഓഫ്‌ലൈൻ പതിപ്പ് ലഭ്യമാകും.

ഓർക്കുക, കഴിഞ്ഞ വർഷം നമ്മൾ വിക്കിപീഡിയ ഓഫ്‌ലൈൻ പതിപ്പ് ഇറക്കിയപ്പോൾ ആദ്യ ആഴ്ച 5000ത്തിനടുത്ത് ഡൗൺലോഡാണു് നടന്നത്.

വിക്കിപീഡിയ ഓഫ്‌ലൈനെക്കാൾ ജനപ്രീതി വിക്കിഗ്രന്ഥശാല ഓഫ്‌ലൈനിനാണെന്ന് പറയേണ്ടി വരും.

ഈ പദ്ധതിയെ കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ/ലേഖനങ്ങൾ



ഷിജു