സാദൃശ്യം ഇതു നോക്കിയാല്‍ മനസ്സിലാവും. എങ്കിലും പുതിയ ഒരു ഡെറിവേറ്റീവിന് ഒത്തിരി സന്തോഷം... ആവശ്യത്തിനു ഫോണ്ടുകള്‍ ഉണ്ടാവുക എന്നതു തന്നെ പ്രധാനം. ലൈസന്‍സിങ് പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല. എല്ലാം ജി പി എല്‍ തന്നെ ആവട്ടെ.

2015-01-03 14:01 GMT+05:30 നവനീത് .....(Navaneeth Krishnan.S) <navaneeth.sree@gmail.com>:
സമത്വ ഫോണ്ട് ശരിക്കും രചനയുമായി വലിയ സാദൃശ്യം കാണുന്നുണ്ട്. എങ്കിലും ഫോണ്ടു കൊള്ളാം.

2015-01-02 14:52 GMT+05:30 Anivar Aravind <anivar.aravind@gmail.com>:


2015-01-02 12:11 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍ <prasobhgsreedhar@gmail.com>:
പ്രിയ സുഹൃത്തുക്കളെ,
'സമത്വ'യുടേത് രചനയില്‍ നിന്നും പകര്‍ത്തിയ ഫീച്ചര്‍ ടേബിള്‍ ആണെന്നുള്ള അഭിപ്രായങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഉണ്ടായിട്ടുണ്ട്. സമത്വയുടേത് ATPS തയ്യാറക്കിയ സ്വതന്ത്ര ഫീച്ചര്‍ ടേബിള്‍ ആണു്. അത്തരം സംശയം തീര്‍ക്കാന്‍ സമത്വയുടെ സോര്‍സ് കോഡ് ഇവിടെ പങ്കുവയ്ക്കട്ടെ. പ്രശ്നങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കാം, നമുക്ക് പരിഹരിക്കാം.


പ്രശോഭേ ,
ടെലഗ്രാമില്‍ പറഞ്ഞതു വീണ്ടും ഇവിടെ പറയേണ്ടിവരുന്നെന്നതു കഷ്ടമാണ് .
ATPS ന്റെ മിക്ക ഫോണ്ടുകളും സ്വമക ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണെന്നും അങ്ങനെ നിലനില്‍ക്കുന്ന ഫോണ്ടുകളുടെ കോഡുകളുപയോഗിച്ചു സൃഷ്ടിയ്ക്കുമ്പോള്‍ ഒറിജിനല്‍ കോപ്പിരൈറ്റിനേയും  ലൈസന്‍സിനേയും മാനിച്ച് അതിനനുസരിച്ചുവേണം കോപ്പിറൈറ്റും ലൈസന്‍സും ഫോണ്ടില്‍ ചേര്‍ക്കാന്‍ എന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്തെ സാധാരണ കാര്യം പാലിയ്ക്കണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടത് .  സ്വമകയുടെ ഫീച്ചര്‍ ടേബിള്‍ പുതിയ ഫോണ്ടുണ്ടാക്കാന്‍ ഉപയോഗിയ്ക്കുവാന്‍ വേണ്ടിത്തന്നെയുള്ളതാണ് .എന്നാല്‍ അതുപയോഗിയ്ക്കുമ്പോള്‍ ലൈസന്‍സും കോപ്പിറൈറ്റും പാലിയ്ക്കണമെന്നതാണാവശ്യവും .

അതു പലതവണ പല ഫോണ്ടുകളുടെ കാര്യത്തിലും അനിലിന്റെയും താങ്കളുടെയും ശ്രദ്ധയില്‍ പെടുത്തി ഫലം കാണാതിരിക്കുന്നതിനാലാണു പബ്ലിക് ആയി  സോഴ്സ്കോഡ് റെപ്പോസിറ്ററിയും ബഗ്ഗ് റിപ്പോര്‍ട്ടിങ്ങ് സംവിധാനവും ഉണ്ടാക്കണമെന്നാവശ്യപ്പെട്ടത് . ഇതാവശ്യപ്പെട്ടു ഒരു മാസം കഴിഞ്ഞും ഫലം കാണാതിരിക്കുകയും ഇറങ്ങിയ കോപ്പിറൈറ്റ് ലംഘനം നടത്തിയ ഫോണ്ടുകള്‍ക്കുമുകളില്‍ സമത്വ പോലുള്ള പുതിയ ഡെറിവേറ്റീവുകള്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുമ്പോള്‍ വെര്‍ഷന്‍ മാനേജ്മെന്റും ഡെവലപ്മെന്റ് പുരോഗതിയും അറിയാന്‍ കഴിയുകയും തെറ്റുകുറ്റങ്ങള്‍ നേരിട്ടു ചൂണ്ടിക്കാട്ടാനും പരിഹരിയ്ക്കാനും ചെയ്യാനുള്ള എളുപ്പവഴിയായ gitlab പോലുള്ള വെര്‍ഷന്‍ കണ്ട്രോള്‍ സിസ്റ്റത്തില്‍ അവ ലഭ്യമാക്കാം ആവശ്യപ്പെടുകയാണ് ഇന്നലെ ഉണ്ടായത് . അതു ഒരു ഫോണ്ടിന്റെ കാര്യം മാത്രമല്ല എല്ലാഫോണ്ടിന്റെയും ആണ് . ഇവ ലിസ്റ്റ് വഴിയല്ല കോഡ് ചൂണ്ടിക്കാട്ടിയാണു നടക്കേണ്ടത് . അതിനു എല്ലാ ഫോണ്ടുകളും ആവശ്യമാണു താനും

സാങ്കേതികമായ സഹായം ബാലു നല്‍കുകയും റെപ്പോകള്‍ ശിവഹരിയ്ക്കും പ്രശോഭിനുമായി ഉണ്ടാക്കിനല്‍കുകയും ചെയ്തു . പ്രശ്നങ്ങള്‍ ഞാന്‍ പഠിച്ചു ചൂണ്ടിക്കാട്ടിത്തരാം എന്നും പറഞ്ഞു.  5 മിനിറ്റെടുക്കില്ല ഇവ കമ്മിറ്റ് ചെയ്യാന്‍ . എന്നാല്‍ അതു ചെയ്യാതെ അല്ലെങ്കില്‍ അതിനെ അഭിമുഖീകരിയ്ക്കാതെ ഒറ്റ ഫോണ്ടിന്റെ എസ്,എഫ്ഡി അയച്ചിട്ടു കാര്യമില്ല .

ഒന്നുകില്‍ മുഴുവന്‍ ഫോണ്ടുകളുടെയും SFD സോഴ്സ് കോഡ് ഗിറ്റ് റെപ്പോകളില്‍ ബഗ്ഗ് റിപ്പോര്‍ട്ടിങ്ങ് ലഭ്യമാക്കുക . അല്ലെങ്കില്‍ എല്ലാ SFD ഫയലുകളും എസ്സെംസി ലിസ്റ്റിലേയ്ക്ക് അയയ്ക്കുക . റിവ്യൂ ചെയ്ത് മറുപടി തരാം .  നാട്ടിലെ മെയിലിങ്ങ് ലിസ്റ്റുകളീലേയ്ക്കെല്ലാം  ഇത്തരം സാങ്കേതിക ചര്‍ച്ചകളെ കോപ്പി ചെയ്ത് വലിച്ചിഴയ്ക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പ്രശോഭിനാണെന്നു കൂടി പറയട്ടെ . 

ശിവഹരിയോടും അഖില്‍ കൃഷ്ണനോടും മുഴുവന്‍ ഫോണ്ടുകളുടേയും സോഴ്സ്കോഡ് ലഭ്യമാക്കുമെന്നുറപ്പുവരുത്താന്‍ ആ ടെലഗ്രാം ചര്‍ച്ചയില്‍ തന്നെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . അതു റെപ്പോയിലായാലും ലിസ്റ്റിലായാലും  നിങ്ങളുടെ സൗകര്യം പോലെ ആവട്ടെ . ATPS ന്റെ കതിരുമുതല്‍ സമത്വവരെ ഇതുവരെ റിലീസ് ചെയ്ത എല്ലാ ഫോണ്ടുകള്‍ക്കും ഉള്ള ലൈസന്‍സ് ലംഘനം കോപ്പിറൈറ്റ് ലംഘനം എന്നീ പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതി സമത്വ എന്ന ഒറ്റ ഫോണ്ടിലേയ്ക്കും അതിന്റെ ഫീച്ചര്‍ ടേബിളിലോട്ടും ചുരുക്കാന്‍ നോക്കുന്നതു ശരിയല്ല.

ദേശാഭിമാനി കോപ്പിറൈറ്റും ലൈസൻസും സന്തോഷ് ചൂണ്ടിക്കാട്ടിയിട്ടുപോലും ഫിക്സ് ചെയ്യപ്പെട്ടിട്ടില്ല. ആറ്റ്രിബ്യൂഷനല്ല ലൈസൻസും കോപ്പിറൈറ്റുമാണു വിഷയം.. സിഡാക്കിന്റെ ഏക ജിപിഎൽ ഫോണ്ടായ രഘു സ്വമക പരിപാലിയ്ക്കുന്ന വിധം നോക്കുക . അതാണ് ലൈസൻസ് പാലിച്ച് എങ്ങനെ സ്വതന്ത്ര മായ വർക്കുകൾ മുന്നോട്ടുകൊണ്ടുപോകാൻ എന്നതിനുദാഹരണം


ഫീച്ചർ ടേബിൾ മാത്രമല്ല വയലേഷനുകളെന്നും പറയട്ടെ.


ചുരുക്കത്തില്‍ ഞാന്‍ ടെലഗ്രാമില്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം .

1. കതിരിൽ ഇപ്പോഴും ലൈസൻസ് വയലേഷനുണ്ട്. ATPS ന്റെ എല്ലാഫോണ്ടിലും ഉണ്ട് . എന്നാൽ അനിലും പ്രശോഭും സമ്മതിയ്ക്കില്ല

2. ദേശാഭിമാനി ഇപ്പോഴും കോപ്പിറൈറ്റ് + ലൈസൻസ് വയലേറ്റഡ് ആണ്. അതിനവർ രഘു ഉപയോഗിച്ചെന്നു സമ്മതിയ്ക്കുന്നു. എന്നാൽ ലൈസൻസും കോപ്പിറൈറ്റും പാലിയ്ക്കുന്നില്ല.

3. പുതിയ ഫോണ്ടുകൾ കയ്യൂരും ദേശാഭിമാനിയും അടിസ്ഥാനമാക്കിയാണു നിർമ്മിച്ചതെന്നു പ്രശോഭ് പറയുന്നു . അതായത് ലൈസൻസ് വയലേറ്റഡ് ഫോണ്ടുകൾക്കു മീതെ പിന്നെയും ഫോണ്ടുകൾ വന്ന് സ്ഥിതി കോമ്പ്ലക്സ് ആക്കുന്നു

4. ഇപ്പോ ATPS നുളള എല്ലാ ഫോണ്ടും എസ്സെംസി ഫോണ്ടുകളുടെ ഡെറിവേറ്റീവാണ്. നല്ല കാര്യമാണത്. പുനരുപയോഗിയ്ക്കാന്‍ തന്നെയാണു ഈ ഫോണ്ടുകളും അതിന്റെ കോഡുകളും . എന്നാല്‍ എന്നാല്‍ ലൈസൻസ് പാലിയ്ക്കണം . എന്നാൽ അതിനു തയ്യാറാവാതെ പുതിയ ഫീച്ചർ ടേബിൾ എന്ന പേരിൽ വെറും ഗ്ലിഫ് റീനെയിമിങ് വഴിയുള്ള തട്ടിക്കൂട്ടുനടക്കുന്നതാണു കാണുന്നത്. ATPS നു സ്വതന്ത്രലൈസൻസിലുള്ള കോഡ് ലൈസൻസ് പ്രകാരം ഉപയോഗിയ്ക്കാതെ മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ് സ്വന്തം.കോപ്പിറൈറ്റിൽ വെയ്ക്കണോ എന്നത് ആ സംഘടന ആലോചിയ്ക്കേണ്ട വിഷയമാണ്. സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ധാരണക്കുറവുണ്ടാവാം . എന്നാല്‍ ഇതു പറയുന്നത് സംഘടനകളുടെ ഇക്കാര്യത്തിലുള്ള മുന്‍കൈയിനെ കുറച്ചുകാണാനല്ല . കൂടുതല്‍ സ്വതന്ത്ര ഫോണ്ടുകളുണ്ടാക്കാനുള്ള താല്പര്യത്തെ വളരെ വിലയോടെയാണു കാണുന്നതും



PS: എന്റേതു വ്യക്തിപരമായ പ്രതികരണമാണ്.

അനിവര്‍

പ്രശോഭ്
+919496436961

2015, ജനുവരി 1 3:48 AM ന്, പ്രശോഭ് ജി.ശ്രീധര്‍ <prasobhgsreedhar@gmail.com> എഴുതി:

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷര ശില്പശാലയുടെ ഭാഗമായി, അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും ദേശാഭിമാനി ദിനപത്രവും ചേര്‍ന്നു് നവവര്‍ഷത്തില്‍ സമത്വ സുന്ദരമായ നാളെകളിലേയ്ക്കായി തയ്യാറാക്കിയ പുതിയ മലയാളം അക്ഷരരൂപം "സമത്വ".
കണ്ണി:- http://prasobh.atps.in/downloads/Samathwa.ttf

പരീക്ഷിച്ച് തെറ്റ് കുറ്റങ്ങള്‍ അറിയിക്കുക



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക



--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക