(ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാണെങ്കിൽ എന്തിനാണ് യു.എൽ.എസ്. എന്ന ചോദ്യം ചോദിക്കുന്നില്ല.)

ULS എന്നാല്‍ വെബ്ഫോണ്ട്സ്, ടൈപ്പിങ് ടൂള്‍ എന്നിവ മാത്രമാണെന്ന ധാരണയിലാണെന്നു് തോന്നുന്നു, പ്രവീണ്‍ ഈ പാസിങ് കമന്റ് നടത്തിയതു്.

ഫോണ്ട് സിസ്റ്റത്തിലില്ലാത്ത ഉപയോക്താക്കള്‍ക്കു് വിക്കിപ്പീഡിയയിലെ ഉള്ളടക്കം കാണാനാണു് വെബ് ഫോണ്ട്സ് സഹായിക്കുന്നതു്. ഫോണ്ട് നേരത്തെ തന്നെ സിസ്റ്റത്തില്‍ ഇട്ടിട്ടുള്ളവര്‍ ഫോണ്ടിന്റെ പുതിയ വിതരണം സിസ്റ്റത്തില്‍ അപ്ഡേറ്റ് ചെയ്യുമെന്ന പ്രിമൈസിലാവും ഡവലപ്പര്‍മാര്‍ പണിയെടുക്കുന്നതു്. പക്ഷെ നേരത്തെ പറഞ്ഞതുപോലെ, അതാതു് വിതരണങ്ങള്‍ അവരുടെ ഉറവയില്‍ അതു് ലഭ്യമാക്കുന്നുണ്ടെന്നു് ഉറപ്പുവരുത്തേണ്ട ബാധ്യത, അതാതു് ഡിസ്ട്രോകളുടെ ഉപയോക്താക്കള്‍ക്കുമുണ്ടു്. സ്വതന്ത്രമെന്നാല്‍ എല്ലാം സൌജന്യമായി അപ്പപ്പോള്‍ തള്ളിത്തരുമെന്നോ ബ്ലീഡിങ് എഡ്ജ് ആയിരിക്കുമെന്നോ (മുറിവായപ്പതിപ്പെന്നു പറയാമോ?) ഉറപ്പൊന്നുമില്ലല്ലോ.

മീര വിന്‍ഡോസില്‍ കാണാന്‍ തീരെച്ചെറുതാണെന്നു പറയുന്നവര്‍ മാതൃഭൂമി, മംഗളം, മാധ്യമം, ദേശാഭിമാനി, തേജസ് തുടങ്ങിയ പത്രങ്ങള്‍ എങ്ങനെയാണു് ഓണ്‍ലൈനില്‍ വായിക്കുന്നതു് എന്നു തീരെ പിടികിട്ടുന്നില്ല. That is so unconvincing, an argument.

ആണവച്ചില്ലുള്‍പ്പെടുത്തിയ അഞ്ജലി ഓള്‍ഡ് ലിപി സിസ്റ്റത്തില്‍ തനിയെ അപ്ഡേറ്റ് ആവുകയായിരുന്നോ അതോ ഉപയോക്താക്കള്‍ സ്വയം പുതിയ പതിപ്പിലേക്കു് മാറുകയായിരുന്നോ? രണ്ടാമത്തേതായിരുന്നുവെങ്കില്‍ അതു് എവിടെനിന്നാണു് കണ്ടെത്തിയതു്, എങ്ങനെയാണു് ആ വിവരം അറിഞ്ഞതു്, അപ്പോഴെന്തുകൊണ്ടാണു് അപ്രകാരം പ്രവര്‍ത്തിച്ചതു്? അതേ പ്രവര്‍ത്തനം മീരയുടെ കാര്യത്തില്‍ പറ്റില്ലെന്നാണെങ്കില്‍ ആ മീരയെടുത്തു് ദൂരെക്കളയരുതോ? ചില്ലു കാണിക്കാത്ത, വലിപ്പമില്ലാത്ത മീര എന്തിനാണു് നിങ്ങള്‍ക്കു്? അതില്ലാതെ തന്നെ വിക്കിപ്പീഡിയ അഞ്ജലിയില്‍ വൃത്തിയായി കാണാമല്ലോ.

ഇനി ULSനെക്കുറിച്ചു്. ഇതു്, ഇവിടെ ഈ പ്രശ്നത്തില്‍ ബഹളം തുടങ്ങിയതിനു ശേഷം മാത്രം ഞാന്‍ തപ്പിയെടുത്തു് വായിച്ചവയാണു്. താത്പര്യമുള്ളവര്‍ക്കു് വായിക്കാന്‍ ലിങ്കുന്നു.

Main page: http://www.mediawiki.org/wiki/Universal_Language_Selector

Interaction design
http://www.mediawiki.org/wiki/Universal_Language_Selector/Design

Persona based design
http://www.mediawiki.org/wiki/File:User_Profiles_and_Scenarios_for_the_Universal_Language_selector.pdf

Testing documents
http://www.mediawiki.org/wiki/Universal_Language_Selector/Testing

FAQ http://www.mediawiki.org/wiki/Universal_Language_Selector/FAQ

technical design
http://www.mediawiki.org/wiki/Universal_Language_Selector/Technical_Design
- less interesting

Test scripts
http://www.mediawiki.org/wiki/Language_Testing_Plan/ULS_Test_Scenarios

ഇതിനെപ്പറ്റിയുള്ള ബ്ലോഗ് പോസ്റ്റുകള്‍ http://blog.wikimedia.org/tag/uls/
http://blog.wikimedia.org/2012/10/29/designing-for-multilingual-web/

ULS ന്റെ യൂസര്‍ ഇന്ററാക്ഷന്‍ ഡിസൈനര്‍ http://www.mediawiki.org/wiki/User:Pginer
http://pauginer.tumblr.com/

വിക്കിമീഡിയ ഡിസൈന്‍ ടീം http://www.mediawiki.org/wiki/Design

athena എന്ന വിക്കിയുടെ പുത്തന്‍ ഇന്റര്‍ഫേസ് http://www.mediawiki.org/wiki/Athena
http://www.mediawiki.org/wiki/Agora എന്ന ഐക്കണ്‍, കളര്‍ സെറ്റ്

ഇനി ഇതുകൂടി വായിക്കാം: http://meta.wikimedia.org/wiki/Wikitechnocracy (ഇതു് പ്രവീണിനെ ഉദ്ദേശിച്ചു് മാത്രമാണു്...)