വസ്തുതാപരമായ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാട്ടുന്നു .
 
സൃഷ്ടാവ് മരിച്ച് 60 വർഷം കഴിഞ്ഞ (ഇന്ത്യയിലെ നിയമപ്രകാരം - മറ്റു ചില രാജ്യങ്ങളിലെ നിയമം കൂടുതൽ കടുത്തതുമാണ്) സൃഷ്ടികൾ മാത്രമേ നമ്മൾ വിക്കിപ്പീഡിയയിലും വിക്കിമീഡിയയിലും അനുവദിക്കാറുള്ളൂ. അതല്ലെങ്കിൽ സൃഷ്ടാവ് സ്വന്തം ഇഷ്ടപ്രകാരം സൃഷ്ടി പൊതുസഞ്ചയത്തിലേയ്ക്ക് നൽകുന്നതായിരിക്കണം.

പുതിയ ചലച്ചിത്രങ്ങ‌ൾ (സൃഷ്ടാക്കൾ ഇപ്രകാരം അനുവാദം നൽകാത്തിടത്തോളം കാലം) ടൊറന്റിലൂടെയും അത്തരം മറ്റ് സംവിധാനങ്ങളിലൂടെയും അപ്‌ലോഡും ഡൗൺലോഡും ചെയ്യുന്നത് ഇന്ത്യയിലെ നിയമപ്രകാരം പകർപ്പവകാശലംഘനം തന്നെയാണ്. ഇന്ത്യയിലെ നിയമപ്രകാരം (എന്റെ അറിവിൽ) അത് ജയിൽ ശിക്ഷയർഹിക്കുന്ന കുറ്റവുമാണ്.

പങ്കുവെക്കുന്നത് (അതായത് അപ്ലോഡിങ്ങ് )പകര്‍പ്പവകാശലംഘനമാണ് . എന്നാല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ കോപ്പിറൈറ്റഡ് മെറ്റീരിയലുകള്‍ വ്യക്തിപരമമോ സ്വകാര്യമോ പഠനഗവേഷണ സംബന്ധമോ ആയ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് ഇന്ത്യന്‍ കോപ്പിറൈറ്റ് നിയമത്തിന്റെ 52(1)a യില്‍ വരുന്ന ഫെയര്‍ ഡീലിങ്ങിനു കീഴില്‍ വരുന്നതാണ്. അതില്‍ കുറ്റവുമല്ല.
 
 
വിക്കിപ്പീഡിയ എന്താശയമാണോ മുന്നോട്ടുവയ്ക്കുന്നത് (സ്വതന്ത്രമായ വിവരങ്ങൾ നിയമാനുസൃതമായരീതിയിൽ എല്ലാവർക്കും പ്രാപ്യമാവണം) എന്നതിന് വിരുദ്ധമല്ല പ്രകാശ് ബാരെ ഇതുവരെ പറഞ്ഞതോ ചെയ്തതോ ആയ ഒരു കാര്യവും എന്നാണ് എന്റെ അഭിപ്രായം.

തെറ്റ് . ജാദു ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പില്‍ ഏര്‍പ്പെട്ടതിന് തെളിവിന് ഗൂഗിള്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടില്‍ നിന്നും (ശ്രദ്ധിക്കുക , കോപ്പിറൈറ്റഡ് മെറ്റീരിയലല്ല , കോപ്പിറൈറ്റഡ് മെറ്റീരിയലിന്റെ ടൊറന്റ് (ടൊറന്റ് പോലും നിയമവിരുദ്ധമല്ല)  ലഭ്യമായ വെബ് വിലാസങ്ങളെ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും നീക്കലാണിത് )  ഈ ലിങ്ക് കാണൂ . http://www.google.com/transparencyreport/removals/copyright/search/?q=jadoo  . ഇത് ജാദുവിന്റെ പ്രവര്‍ത്തിയാണ് . ഇത് എല്ലാ നെറ്റ് ന്യൂട്രാലിറ്റി ആശങ്ങള്‍ക്കും എതിരാണ് .  ഇതേ രീതിയനുസരിച്ച് കരാറുകൊടുത്ത ഒരു സിനിമയുടെ ടൊറന്റ് റിലീസായത് വിവാദങ്ങളുണ്ടാക്കിയെന്ന ടൊരന്റോ ഫയലോ ലിങ്ക് ചെയ്ത ഒരു വാര്‍ത്ത ആ സിനിമയുടെ വിക്കിപീഡിയ പേജിന്റെ റഫറന്‍സായി നല്‍കിയാല്‍പോലും സെര്‍ച്ചില്‍നിന്നു നീക്കുന്നതരം സെന്‍സര്‍ഷിപ്പ് രീതിയാണ്  ഇത് . ഗൂഗിളിനുള്ള റിക്വസ്റ്റുകള്‍  ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് ഉള്ളതിനാല്‍ പുറത്തുവന്നു എന്നാല്‍ മറ്റു മധ്യവര്‍ത്തികള്‍ക്കുള്ളത് പുറത്തെത്തുന്നില്ല എന്നു മാത്രം . മധ്യവര്‍ത്തികളെ കോപ്പിറൈറ്റ് ലംഘനം തടയാന്‍ ഉത്തരവാദികളാക്കുന്ന , അവര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന കരിനിയമമായിരുന്നു  SOPA . അത് ഇന്റര്‍നെറ്റിന്റെ മരണമണി ആവുമെന്നതിനാലാണ് അതിനെതിരെ വിക്കിപീഡിയ അടക്കമുള്ളവര്‍ പ്രതിഷേധിച്ചത് .ജാദു മലയാളം ഇട്ടാവട്ടത്തിനുള്ളില്‍ ചെയ്യുന്നത് ഇതേതരം കുത്സിത പ്രവര്‍ത്തികളാണ്

ഒരാൾക്ക് പകർപ്പവകാശമുള്ള ചലച്ചിത്രം നിയമവിരുദ്ധമായി കമ്പ്യൂട്ടറിൽ പകർത്തിവയ്ക്കുന്നതും ഇന്റർനെറ്റ് മാദ്ധ്യമത്തിലൂടെ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും ഇന്റർനെറ്റ് സ്വാതന്ത്ര്യമാണ് എന്ന് എനിക്കഭിപ്രായമില്ല.

സ്വകാര്യ /വ്യക്തിപര/പഠനഗവേഷണ ആവശ്യങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ പകര്‍ത്തുന്നത് കോപ്പിറൈറ്റ് നിയപ്രകാരം അനുവദിനീയമാണ്. പങ്കുവെക്കലേ കുറ്റകരമാകുന്നുള്ളൂ. എന്നാല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അറിവുകള്‍ വായിക്കുന്നതോ കാണുന്നതോ കോപ്പിറൈറ്റ് ഉടമകളില്‍ നിന്നു പെര്‍മിഷന്‍ വാങ്ങി വേണമെന്നുവന്നാല്‍ അത് ഇന്റര്‍നെറ്റിനെ കൊല്ലുന്നതിനു തുല്യമാണ് . അത്തരത്തിലുള്ള ഒരു നിയമവുമില്ലെന്നിരിക്കേ . ആ പരിധി മറികടന്നുള്ള കുത്സിതപ്രചരണങ്ങളിലാണ് ജാദു ഏര്‍പ്പെട്ടിരിക്കുന്നതും. അതും കടന്ന് ഇന്റര്‍മീഡിയറികളെ സെന്‍സര്‍ഷിപ്പിന് പ്രേരിപ്പിക്കുന്നതിനെപ്പറ്റി നേരത്തെ പറയുകയും ചെയ്തു .


അത് ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കുന്നത് നിയമപരമായി ശരിയാണെങ്കിൽ (അങ്ങനെയാണെന്നാണ് എന്റെ അറിവ്)

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പും നിയമവിരുദ്ധമായി ഡൌണ്‍ലോഡിങ്ങിനെ ക്രിമിനലൈസ് ചെയ്യുന്നുവെന്ന് ജനങ്ങളെ തെറ്റിദ്ധരിക്കാനുള്ള ശ്രമങ്ങളാണ് പ്രശ്നം
 
പ്രകാശ് ബാരെയെപ്പോലെ ആ ശരി ചെയ്യുന്നവരെ ബോയ്ക്കോട്ട് ചെയ്യുകയോ ഒഴിച്ചുനിർത്തുകയോ ചെയ്യുന്നത് വിക്കിപ്പീഡിയയെ ഏതെങ്കിലും വിധത്തിൽ സഹായിക്കും എന്ന തോന്നൽ എനിക്കില്ല.

സുജിത്ത് പറഞ്ഞതില്‍ നിന്നും മനസ്സിലായത് ഇത് വിക്കിപീഡിയയുടെ ആവശ്യമെന്നതിനേക്കാള്‍ ബാരെയുടെ ലെജിറ്റമസി നേടാനുള്ള ആവശ്യമായി വരുന്നു എന്നതാണ് . "അതിഥി"യാവുന്നതാണ്  പ്രശ്നം പങ്കെടുക്കുന്നതല്ല എന്ന് ഇവിടെ പലരും ഉന്നയിക്കുകയും ചെയ്തല്ലോ . ഇതൊന്നുമല്ലെങ്കില്‍ തന്നെ മലയാളം യൂണിവേഴ്സിറ്റി വിസിക്കൊപ്പം പ്രകാശ്ബാരെയുടെ പേരിടുന്നത് ജയകുമാറിന്റെ വില കെടുത്തുന്നുവെന്ന് പറയാതെ വയ്യ .
 

ഞാൻ ഒരു ചലച്ചിത്രം നിർമിക്കുകയാണെങ്കിൽ അതിന്റെ സാമ്പത്തിക വിജയത്തെ നിയമവിരുദ്ധപ്രവൃത്തികൾ ബാധിക്കുന്നുവെങ്കിൽ അതിനെതിരേ നടപടിയെടുക്കാൻ നിയമവാഴ്ച്ചയുള്ള നമ്മുടെ രാജ്യത്ത് സാദ്ധ്യമല്ലേ? ഞാൻ അങ്ങനെ ശ്രമിക്കുന്നത് വിക്കിപ്പീഡിയയുടെ ഏതു നയത്തിനാണ് എതിരാവുന്നത്?

വ്യക്തമാക്കിയല്ലോ . സിനിമയുടെ സാമ്പത്തിക വിജയത്തിനായി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിലേര്‍പ്പെടാന്‍ ഇവര്‍ക്ക് യാതൊരു അവകാശവുമില്ല. അത്തരമൊരാള്‍ അതിഥിയാവുന്നത് ഭൂഷണമല്ല എന്നു മാത്രം പറയുന്നു. തിരുത്താനിനിയും വൈകിയിട്ടില്ല എന്നു മാത്രം പറയുന്നു

അനിവര്‍