അങ്ങനെത്തന്നെയാണു വേണ്ടതു്. ഒരു വ്യക്തി വിക്കിപീഡിയ എഡിറ്റ് ചെയ്യുന്ന സമയങ്ങളിൽ തന്റെ തനതായ വ്യക്തിത്വം മാറ്റിവെച്ച് കേവലം ഒരു വിക്കിപീഡിയാ ഉപഭോക്താവായി സ്വയം കാണുക എന്നു് ഈ നയങ്ങളെ ചുരുക്കിപ്പറയാം.



2012/5/29 Shiju Alex <shijualexonline@gmail.com>
ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയയില്‍ അവരുടെ ഇഷ്ട വിഷയങ്ങളില്‍ സംഭാവന ചെയ്യാമോ?  അവരുടെ പുസ്തകം  ആധികാരികതയുള്ളതാണെന്കിലും അത് അവലംബം  ആയി ഉപയോഗിക്കാമോ?   ഒരു ഇന്ത്യന്‍ ഭാഷാ വിക്കിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് പൊങ്ങി വന്നതാണ് ഈ ചോദ്യം . ചില വിക്കിപീഡിയരുടെ വാദം  അനുസരിച്ച്:
ഇതേ രീതിയില്‍ ശ്രദ്ധേയരായ വ്യക്തികളെ വിക്കി എഡിറ്റിങ്ങില്‍ നിന്ന് അകറ്റുന്ന ഒരു പ്രവണത പല ഇന്ത്യന്‍ വിക്കിപീഡിയരുടെ ഇടയില്‍ ഉണ്ട്. മലയാളത്തില്‍ ഇതു വരെ ശ്രദ്ധേയരായ ആളുകള്‍ വിക്കി എഡിറ്റിങ്ങ് തുടങ്ങാത്തതിനാല്‍ ആ പ്രശ്നം വന്നിട്ടില്ല. പക്ഷെ ഇത് മിക്കവാറും  വിക്കിപീഡിയര്‍ അഭിമുഖീകരിക്കുന്ന ചോദ്യം  ആവണം . ഇനി തുടങ്ങിയാല്‍ തന്നെ മുകളില്‍ സൂചിപ്പിച്ച പോലത്തെ ന്യായങ്ങള്‍ ആവണം  അവരും  നേരിടാന്‍ പോകുന്നത്. അതിനാല്‍ ഈ വിഷയങ്ങളില്‍ ഉള്ള സംശയങ്ങള്‍ ദുരീകരിക്കുവാന്‍ ഈ വിഷയം  റെ‌‌ഫറന്സ് ഡെസ്കില്‍ ചോദിച്ചു. ചോദ്യവും  മറുപടിയും  ഇവിടെ കാണാം  .

അവിടുത്തെ മറുപടി അനുസരിച്ച്

ഈ വിഷയത്തില്‍ എല്ലാവരുടേയും  അഭിപ്രായം  അറിയാന്‍ ആഗ്രഹിക്കുന്നു.

ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l