അധികം വൈകാതെ തന്നെ മലയാളം വിക്കിപീഡിയയും പുതിയ വെക്റ്റർ സ്കിന്നിലേയ്ക്ക് മാറും. ഇപ്പോൾ വെക്റ്റർ സ്കിൻ ഉപയോഗിച്ച് നോക്കണം എന്നുള്ളവർക്ക് എല്ലാ താളിലും മുകളിലായുള്ള ബീറ്റ പരീക്ഷിക്കുക എന്ന ലിങ്ക് ഞെക്കി പുതിയ സവിശേഷതകൾ (പുതിയ ലോഗോ ഒഴിച്ച്) പ്രവർത്തനസജ്ജമാക്കാനും ഉപയോഗിച്ചു നോക്കാനും കഴിയും. പുതിയ സ്കിന്നും ടൂൾബാറുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ  "വിക്കിപീഡിയ:ഉപയോക്തൃ അനുഭവ അഭിപ്രായങ്ങൾ" എന്ന താളിൽ പങ്ക് വെയ്ക്കാവുന്നതാണ്. പുതിയ സവിശേഷതകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതാനം സംശയങ്ങളും പരിഹാരവും "പതിവു ചോദ്യങ്ങളി"ൽ കാണാവുന്നതാണ്.
നന്ദി. ആശംസകൾ
പ്രവീൺ

On Saturday 15 May 2010 12:39 PM, Shiju Alex wrote:
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധഭാഷകളിലുള്ള വിക്കിപീഡിയകളുടെ സമ്പർക്കമുഖം പുതിയ വെക്ടർ സ്കിന്നിലേക്ക് മാറുകയാണു്. അതിന്റെ ഭാഗമായി വിക്കിപീഡിയയുടെ ലോഗോയും മാറ്റാൻ വിക്കിമീഡിയ ഫൗണ്ടെഷൻ തീരുമാനിച്ചു. അതനുസരിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയുടെ സമ്പർക്കമുഖവും ലോഗോയും മാറ്റി. അതു് ഇവിടെ കാണാം. http://en.wikipedia.org/wiki/Main_Page

സമാനമായ മാറ്റങ്ങൾ മലയാളം വിക്കിപീഡിയയിലും വരുത്താൻ ഉദ്ദേശിക്കുന്നു. അതിനായി മലയാളം വിക്കിപീഡിയനായ ജുനൈദ് 2 ലോഗോകൾ ഡിസൈൻ ചെയ്തിട്ടുണ്ടു്. അതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മലയാളം വിക്കിപീഡിയയിലെ വിക്കിപഞ്ചായത്ത് സന്ദർശിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ എല്ലാവരേയും ക്ഷണിക്കുന്നു.

സ്വത്രന്ത്ര ഫോണ്ടുകൾ ഉപയോഗിച്ചു്,  ലോഗോയുടെ വേറൊരു പതിപ്പു് നിർ‌മ്മിക്കാൻ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ, അതു് ചെയ്ത്, ഈ ലിസ്റ്റിലോ വിക്കിപഞ്ചായത്തിലോ അറിയിക്കാൻ താല്പര്യം.  ലോഗോ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാന്ദണ്ഡങ്ങൾ ഇവിടുണ്ടു്. http://wikimediafoundation.org/wiki/Wikimedia_official_marks/Word_mark_creation


ഷിജു
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l