ഈ വിഷയത്തിൽ വിക്കിയുമായി അധികം പരിചയമില്ലാത്ത പലരും മലയാളം വിക്കിപീഡിയയെ പരിഹസിച്ചു കൊണ്ട് അഭിപ്രായപ്പെടുന്ന ഒരു പ്രധാന പോയന്റ് വലിയൊരു തെറ്റിദ്ധാരണയാണെന്നു ഖേദത്തോടെ പറയട്ടെ. കൂഴൂർ വിത്സണും, കെ. എ. ജയശീലനും  സ്ഥാനമില്ലാത്ത മലയാളം വിക്കിപീഡിയയിൽ എങ്ങനെയാണു ചാംഗ് ഷുമിനും, അജു വർഗ്ഗീസും, പഴം പൊരിയും, തിരുവല്ല ജയചന്ദ്രനും, പാമ്പാടി രാജനുമൊക്കെ സ്ഥാനം എന്നതാണു അവരുടെ പ്രധാന ചോദ്യം. ഈ ചോദ്യം വിക്കിപീഡിയയെ സംബന്ധിച്ചെടുത്തോളം ഇൻവാലിഡായൊരു ചോദ്യമാണു്. വിക്കിപീഡിയയിൽ അ എന്നൊരു ലേഖനം സൃഷ്ടിക്കണമെങ്കിൽ ക എന്ന ലേഖനം ഉണ്ടാവണമെന്ന് ഒരു നിർബന്ധവുമില്ല. പ്രത്യേകിച്ചും അ യും ക യും വിവിധ വിഷയത്തിലുള്ള ലേഖനങ്ങളാണെങ്കിൽ. ഇവിടെ അതാണു പ്രധാന പ്രശ്നം. കുഴൂർ വിത്സനെയും,  ചാംഗ് ഷൂമിനെയും ഒരേ ത്രാസിലിട്ട് തൂക്കുന്നു. വിക്കിപീഡിയയിൽ എഴുത്തുകാർക്കും,   മറ്റു കലാ പ്രവർത്തകർക്കും വെവ്വേറെ ശ്രദ്ധേയതാ നയങ്ങളാണുള്ളത്.  ഇപ്പോൾ നിലവിലുള്ള എഴുത്തുകാരുടെ ശ്രദ്ധേയതാനയം ഇവിടെയും ചലച്ചിത്രാഭിനേതാക്കളുടെ നയം ഇവിടെയും(കരട്)  കാണാം. (ഇതല്ലാതെ അഞ്ചു സിനിമകളിൽ താരതമ്യേന ശ്രദ്ധേയ വേഷം ചെയ്തവർക്കൊക്കെ വിക്കിയിൽ വരാം  എന്നൊരു നയം കൂടെ ഉണ്ടായിരുന്നു. അതെവിടെയെന്ന് ഇപ്പോൾ തപ്പിയിട്ട് കാണുന്നില്ല.)  ഇതു മാത്രവുമല്ല വിക്കിപീഡിയർ എന്നു പറയുന്നവർ ഈ സമൂഹത്തിൽ തന്നെ ജീവിക്കുന്നവരാണു്. ഇന്നത്തെ സമൂഹം കുഴൂർ വിത്സനേക്കാളും കെ.എ. ജയശീലനെക്കാളും കൂടുതലായി കേൾക്കുന്നതും അറിയുന്നതും  അജു വർഗ്ഗീസിനെയും, ശ്രീനാഥ് ഭാസിയെയും മറ്റുമായിരിക്കും. അപ്പോൾ സ്വാഭാവികമായി അവർ അജു വർഗ്ഗീസിനെക്കുറിച്ചും, ശ്രീനാഥ് ഭാസിയെക്കുറിച്ചുമൊക്കെ ലേഖനങ്ങളെഴുതും.  കുഴൂർ വിത്സനെയും, കെ.എ. ജയശീലനെയും, വി.എം. ദേവദാസിനെയും, ഡോണ മയൂരയെയും, വിഷ്ണുപ്രസാദിനെയും, എം.ബി. മനോജിനെയും, എം.ആർ. വിഷ്ണുപ്രസാദിനെയും, ലതീഷ് മോഹനെയും, കെ.എം. പ്രമോദിനെയും, സുരേഷ് പി. തോമസിനെയും, അൻവർ അബ്ദുള്ളയെയും, അമലിനെയും, അബിൻ ജോസഫിനെയും ഒക്കെ കുറിച്ച് അറിയാവുന്നവർ വിക്കിപീഡിയയിൽ ഇവരെക്കുറിച്ചൊക്കെ ലേഖനങ്ങളെഴുതണം, ശ്രദ്ധേയതാനയം രൂപീകരിക്കുന്ന ചർച്ചകളിൽ സജീവമായി ഇടപെടണം. ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിച്ചാൽ അതിനെ ചോദ്യം ചെയ്യണം. എങ്കിൽ മാത്രമേ  വിക്കിപീഡിയയിൽ  പലരുമുദ്ദേശിക്കുന്ന 'ബാലൻസിങ്ങ്'  ലഭിക്കുകയുള്ളൂ. ഇതല്ലാതെ ഇപ്പോൾ പലരും ചെയ്യുന്ന പോലെ ഞാനൊരിക്കൽ ലേഖനമെഴുതി. അത് പിറ്റേന്ന് അഡ്‌മിന്മാർ മാറ്റിയെഴുതി, അല്ലെങ്കിൽ പൊട്ടത്തെറ്റാക്കി മാറ്റി എന്നൊക്കെ പുറമേ നിന്ന് വിമർശിച്ച് വിക്കിപീഡിയയിൽ നിന്ന് മാറി നിന്നാൽ  നിങ്ങൾ ഭാവി തലമുറയോട് ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റായിരിക്കുമത് .

വിക്കി അഡ്‌മിന്മാർ സർവ്വജ്ഞപീഠം കയറിയവരാണെന്ന ഒരു തെറ്റിദ്ധാരണ എങ്ങനെയോ പലരിലും കടന്നു കൂടിയിട്ടുണ്ട്.  വിക്കി സംരഭങ്ങളിൽ പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ  വിക്കി സമൂഹം വിശ്വാസത്തിലെടുത്ത്,  സാധാരണ ഉപയോക്താക്കൾക്ക് ചെയ്യാൻ സാധിക്കാത്ത ചില ടൂളുകൾ കൈകാര്യം ചെയ്യാൻ സമൂഹം തന്നെ ഏൽപ്പിച്ച  ഉപയോക്താക്കൾ മാത്രമാണു സീസോപ്പുകൾ/അഡ്‌മിനിസ്ട്രേറ്റർമാർ. ഒരു വ്യക്തിക്കുള്ള വിജ്ഞാനത്തിന്റെ അളവുകോലിന്റെ അടിസ്ഥാനത്തിലല്ല അഡ്‌മിനുകളെ തെരഞ്ഞെടുക്കുന്നത്. ഒരു സീസോപ്പിനും സ്വന്തം ഇഷ്ടപ്രകാരം വിക്കിപീഡിയയിൽ പ്രവർത്തിക്കാൻ സാധിക്കുകയില്ല. ഇന്ന് നിലവിലുള്ള എല്ലാ ഭാഷകളിലും ഉള്ള എല്ലാ വിക്കി അഡ്‌മിനുകളും സാധാരണ മനുഷ്യർ തന്നെയാണു് :-) .  അവർക്കും ചില വിഷയങ്ങളിൽ മാത്രമേ അവഗാഹം കാണൂ, ചില വിഷയങ്ങളിൽ അവരും വട്ട പൂജ്യമായിരിക്കും. അവരും സാധാരണ മനുഷ്യരായതിനാൽ തന്നെ  അവർക്കും തെറ്റുകൾ പറ്റാം. എങ്കിലും മറ്റു യൂസർമാരെപ്പോലെ തന്നെ അവർ ചെയ്യുന്ന പ്രവൃത്തികളെയും ആർക്കും ചോദ്യം ചെയ്യാം. അവർ എഴുതി വെക്കുന്ന തെറ്റിനെ കൃത്യമായ അവലംബങ്ങളോടെ ശരിയാക്കി മാറ്റാം. ഇങ്ങനെയൊക്കെ മാത്രമേ വിക്കിപീഡിയ വളരുകയുള്ളൂ. മാത്രവുമല്ല വിക്കി അഡ്‌മിന്മാർ എന്തെങ്കിലും വിഷയങ്ങളിൽ  വിക്കിപീഡിയ നയങ്ങൾക്കനുസരിച്ചല്ല പ്രവർത്തിച്ചതെങ്കിൽ അവരെപറ്റി ആർക്കും വിക്കി പഞ്ചായത്തിൽ പരാതികൾ ഉന്നയിക്കാം.  അവർ ചെയ്തത് ന്യായീകരിക്കാൻ പറ്റാത്ത തെറ്റാണെങ്കിൽ അവരുടെ  ഡീ സീസോപ്പ് ചെയ്യാം. ഇതിനൊക്കെയുള്ള സാദ്ധ്യതകളുണ്ട്.

വിക്കിപീഡിയയിൽ എഴുത്തുകാരുടെ ശ്രദ്ധേയതാനയം മാറ്റുന്നതിനെക്കുറിച്ചുള്ള ഒരു ചർച്ച വിക്കിപഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. എല്ലാവരെയും അങ്ങോട്ട് ക്ഷണിക്കുന്നു.

 തൽക്കാലം നിർത്തുന്നു! :)


2013/11/9 Binu K J <kjbinukj@gmail.com>
ഭിന്നാഭിപ്രായക്കാരും ഉണ്ടാകുമെന്നതിനാൽ സ്വാഭിപ്രായം പറയാതിരിക്കണോ? പിന്നെ അഭിപ്രായപ്രകടനത്തിന് അല്പം സഭ്യമാർദ്ദവം വരുത്തേണ്ടതായി വരും,അത്രതന്നെ


2013/11/9 Sebin Jacob <sebinajacob@gmail.com>
പേരിന്റെയറ്റത്തു് ജാതിക്കോണാനും കെട്ടിത്തൂക്കി നടക്കുന്നവന്റെയൊക്കെ തെറികേള്‍ക്കാന്‍ ഞാനേതായാലും പഞ്ചായത്തിലേക്കില്ല. ഇത്രേടംകൊണ്ടു് മതിയായി. 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
With Regards,
Anoop