ആകെ ലേഖനങ്ങളുടെ എണ്ണത്തില്‍ ഗുജറാത്തി വിക്കിപീഡിയയും, പേജ് ഡെപ്ത് ഒഴിച്ചുള്ള മറ്റു കാര്യങ്ങളില്‍ തമിഴും നമ്മളോട് ശക്തമായ മത്സരത്തിലാണ്. ഗുജറാത്തി ഇതിനകം തന്നെ ലേഖനങ്ങളുടെ എണ്ണത്തില്‍ മലയാളത്തെ തോല്പിച്ചു കഴിഞ്ഞു( ഗുജറാത്തിയുടെ പേജ് ഡെപ്ത് ൧ മാത്രമാണെന്ന കാര്യം ഇവിടെ മറക്കുന്നില്ല).
ആനൂപ്
മലയാളം വിക്കിപീഡിയയുടെ 2009 നവംബര്‍ മാസത്തെ സ്ഥിതിവിവരക്കണക്കുകളും, നവംബര്‍ മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും ആണിതു്.
http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളും, വിവിധ വിക്കിടൂളുകളുടെ സഹായത്തോടെ ലഭിച്ച വിവരങ്ങളും ആണു് ഈ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുവാന്‍ ഉപയോഗിച്ചത്.
സ്ഥിതി വിവരക്കണക്കുകള്‍
- 2009 നവംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 250 ലേഖനങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. നവംബര്‍ മാസം അവസാനിക്കുമ്പോള്‍ മലയാളം വിക്കിപീഡിയയില്‍ 11,459 ലേഖനങ്ങള്‍ ഉണ്ടായിരുന്നു.
- പേജ് ഡെപ്ത് 212ല്‍ നിന്നു് 219 ആയി ഉയര്‍ന്നു. ഇംഗ്ലീഷിനു് ശേഷം ഏറ്റവും കൂടുതല്‍ പേജ് ഡെപ്ത്തുള്ള വിക്കിപീഡിയ ആയി നമ്മുടെ വിക്കിപീഡിയ തുടരുന്നു.
- മലയാളം വിക്കിപീഡിയയില്‍ ഇതു വരെ നടന്ന തിരുത്തലുകളുടെ എണ്ണം: 5,33,391. നവംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 16,500 തിരുത്തലുകളാണ് നടന്നത്.
- മലയാളം വിക്കിപീഡിയയില്‍ ഇതു വരെ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: 14,196. നവംബര്‍ മാസത്തില്‍ ഏതാണ്ട് 4000 പേരാണു പുതുതായി അംഗത്വമെടുത്തത്.
- മലയാളം വിക്കിപീഡിയയില്‍ ഇതുവരെ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം:6361. നവംബര്‍ മാസത്തില്‍ 100 ഓളം ചിത്രങ്ങളാണു് അപ്ലോഡ് ചെയ്യപ്പെട്ടത്.
പ്രധാന സ്ഥിതിവിവരക്കണക്കുകള്‍
ഭാഷ
ലേഖനങ്ങളുടെ എണ്ണം
തിരുത്തലുകളുടെ എണ്ണം
ആഴം
സെപ്റ്റംബര്‍
2009
ഒക്ടോബര്‍
2009
നവംബര്‍
2009
സെപ്റ്റംബര്‍
2009
ഒക്ടോബര്‍
2009
നവംബര്‍
2009
സെപ്റ്റംബര്‍
2009
ഒക്ടോബര്‍ 2009
നവംബര്‍
2009
ബംഗാളി
20,390
20,633
20,754
5,29,949
5,36,000
5,51,486
66
66.8
69.4
ബിഷ്ണുപ്രിയ മണിപ്പൂരി
23,417
23,421
23,424
4,09,827
4,13,415
4,18,566
13
13.5
15.6
ഗുജറാത്തി
9,606
10,628
11,255
56,104
60,091
63,578
1
1
1
ഹിന്ദി
50,836
51,420
52,144
5,10,389
5,25,816
5,51,162
14
14.8
17
കന്നഡ
7,229
7,460
7596
1,15,489
1,19,550
1,22,964
16
15.4
15.6
മലയാളം
11,046
11,303
11,459
4,53,503
5,16,891
5,33,391
178
212.0
219
മറാഠി
24,860
25,621
25,737
4,23,450
4,35,376
4,45,205
16
15.7
16.1
തമിഴ്
19,402
19,792
20,095
4,37,620
4,47,941
4,59,441
26
26.6
26.7
തെലുഗു
43,707
43,878
44,098
4,55,246
4,61,725
4,69,481
6
6
6
കൂടുതല്‍ വിശദമായ കണക്കുകള്‍ക്കായി ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന പിഡിഎഫ് ഫയല്‍ കാണുക. (അല്ലെങ്കില്‍ ഇവിടെ നിന്ന്:http://shijualexonline.googlepages.com/2009_November_ML_Indian_wikipedias_s.pdf)
ആശംസകളോടെ
ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l