ഡിജിറ്റൈസേഷന് മത്സരത്തിന്റെ ഒരു ഘട്ടം ജനുവരി 31ന് അവസാനിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. മത്സരത്തിന്റെ ഭാഗമായി നിര്‍മ്മിയ്ക്കപ്പെട്ട താളുകള്‍ അവസാനവട്ട പരിശോധന നടത്താന്‍ 10-02-2014 വരെ അവസരമുണ്ടായിരിക്കുന്നതാണ്.
പെട്ടെന്നുള്ള അവലോകനപ്രകാരം;
മത്സരത്തിന്റെ ദിവസങ്ങള്‍: 31 ഗൂഗിള്‍ ഫോമിന് രജിസ്റ്റര്‍ ചെയ്തവര്‍: 540 ഗ്രന്ഥശാലയില്‍ പങ്കെടുത്തവര്‍: 236 സൃഷ്ടിക്കപ്പെട്ട താളുകള്‍: 5096 ശേഖരിക്കപ്പെട്ട ഉള്ളടക്കം (ബൈറ്റില്‍): 15637207*
സ്കൂളുകളുടെ ഐടി ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള മത്സരം വളരെ നന്നായി പുരോഗമിയ്ക്കുന്നുണ്ട്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള 420 സ്കൂളുകളിലായി 4000ല്‍ അധികം കുട്ടികള്‍ക്ക് ടൈപ്പ് ചെയ്യാനായി 18,000 പേജുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതില്‍ 25%ല്‍ അധികം താളുകള്‍ ഗ്രന്ഥശാലയില്‍ ചേര്‍ക്കപ്പെട്ട് കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇതും ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളസാഹിത്യ അക്കാദമിയുടെ ഡിജിറ്റല്‍ ആര്‍ക്കേവില്‍ നിന്ന് നമുക്ക് ലഭ്യമാക്കിയിരിക്കുന്ന 150ല്‍ അധികം പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ നമ്മള് ഡിജിറ്റൈസ് ചെയ്യുന്നത്.
സാഹിത്യ അക്കാദമിയെക്കൂടാതെ ഐടി അറ്റ് സ്കൂള്‍, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചത്.
ഇതുവരെ ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ ഇവിടെhttps://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_2014/Pressശേഖരിച്ചുകൊണ്ടിരിക്കുന്നു.
Manoj.K/മനോജ്.കെ 9495513874 വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014