കോപ്പി ചെയ്തപ്പോള്‍ കിട്ടിയ ഭാഗങ്ങള്‍ പേസ്റ്റുന്നു..
പൂര്‍ണരൂപം സാദിക്ക് ലോഗ് ചെയ്തിട്ടുണ്ടെങ്കില്‍ അയക്കുന്നതാണ്..



#wikipedia-ml

<vssun> ചിത്രം = തിരഞ്ഞെടുത്ത ചിത്രം

<sidharthan> തിരഞ്ഞെടുത്ത ചിത്രമാണ് ഉദ്ദേശിച്ചത് ജസ്റ്റിന്‍

<justinpathalil> ശരി

-->|pratheesh (i=cbc7d583@gateway/web/freenode/x-wdygjqcvnquvozln) has joined #wikipedia-ml

<sidharthan> സ്വാഗതം പ്രതീഷ്

<vssun>വാര്‍ത്തകള്‍.. അനൂപനും സിദ്ധാര്‍ത്ഥനും ചെയ്യുന്നുണ്ട്..

<vssun>ചരിത്രരേഖ ഓട്ടോമേറ്റഡ് ആയതു കൊണ്ട് ആരും തിരിഞ്ഞു നോക്കുന്നില്ല

<vssun>:)

<Sadik_Khalid> പ്രതീഷിനു സ്വാഗതം, അദ്ധ്യക്ഷപ്രസംഗം നടക്കുകയാണ്.

<vssun> എന്റെ ഒരു സജഷന്‍ പറയുകയാണെങ്കില്‍ ഇതിലെ ഓരോരോ പംക്തിയും ഓരോരോ അഡ്മിനിസ്ട്രേറ്റര്‍മാരുടെ പങ്കാളിത്തത്തില്‍ പങ്കിട്ടെടുക്കണം

<vssun>നമസ്കാരം പ്രതീഷ്.. സ്വാഗതം.

<Wikkanabhi>(ചരിത്രരേഖ പല ദിവസങ്ങളിലും 1,2 ഐറ്റംസേ ഉള്ളൂ)

<pratheesh>:)

<simy_>ഇപ്പൊ എത്ര അഡ്മിനിസ്ട്രേറ്റര്‍മാരുണ്ട്

<simy_>ആക്ടീവ് ആയി

<Wikkanabhi> ഹാ

<pratheesh> എന്താണ് സംഭവം എന്നറിയാന്‍ വന്നതാണ്...

<vssun> ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരോടും ഞാന്‍ അഭിപ്രായം ആരായുകയാണ്.. ആദ്യം അഭിക്കു പറയാനുള്ളതു പറയൂ..

<Wikkanabhi> ഞാൻ ചരിത്രമെടുക്കാം

-->|santhosh (n=santhosh@117.193.199.115) has joined #wikipedia-ml

<Wikkanabhi> പകുതി

<vssun>നമസ്കാരം സന്തോഷ് സന്തോഷിന് സ്വാഗതം..

<sidharthan> സ്വാഗതം സന്തോഷ്

<Wikkanabhi> സന്തോഷ് ഭായ് സ്വാഗതം

<Wikkanabhi> ഒരു പംക്തി രണ്ടാൾക്ക് കൊടുക്കാവുന്നത്ര അഡ്മിൻസ് ഉണ്ടല്ലോ ല്ലേ

<sidharthan> തീര്‍ച്ചയായും. വാര്‍ത്തകള്‍ ഇപ്പോള്‍ കഴിയുന്നതുപോലെ ചെയ്യുന്നുണ്ട്. അതിനനുബന്ധമായി ചില ഫലകങ്ങളും ഇപ്പോള്‍ ഞാനും അനൂപനുമെല്ലാം മെയിന്‍റെയിന്‍ ചെയ്യുന്ന

<vssun> ചരിത്രത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.. അത് പ്രധാന താളിനു പുറമേ ഓരോ ദിവസത്തിന്റേയും താള്‍, ഓരോ മാസത്തിന്റേയ്യും താള്‍ എന്നിങ്ങനെ വിവിധ താളുകളീല്‍ പുതുക്കപ്പെടേണ്ടതാണ്

<Wikkanabhi> ന്റമ്മോ

<Wikkanabhi> അദ്ധ്യക്ഷൻ തുടരൂ

<Wikkanabhi> :)

<vssun> എന്തായാലും അഭി ഏറ്റെടുത്തു ഇനി ഒന്നോ രണ്ടോ പേരെക്കൂടി സഹായത്തിനു ക്ഷണിക്കൂ..

<Wikkanabhi> ഉം

<vssun>ഒരു വിക്കി പദ്ധതി അതിനായി തുടങ്ങാവുന്നതാണ്

<Wikkanabhi> പണികിട്ടി

<sidharthan> അതെ.

<vssun>കൂട്ടത്തില്‍ ചെറിയ കുട്ടിയായതു കൊണ്ട് അഭിയെ ആദ്യം ക്ഷണിച്ചതാണ് ഇനി സാദിക്കേ.. അഭിപ്രായം പറയൂ.

<Wikkanabhi> ഹമ്പാ

<vssun>ഏതെങ്കിലും പദ്ധതി ഏറ്റെടുകാന്‍ താല്പര്യമുണ്ടോ?

<Wikkanabhi> ഒരു കാര്യം

<vssun>അഭി പറയൂ..

<Wikkanabhi> എല്ലാം കൂടെ പ്രധാന താൾ പുതുക്കൽ എന്നോ മറ്റോ ഒറ്റ പദ്ധതിയായാലോ

<simy_> അതാവും നല്ലത്

<Sadik_Khalid> ചരിത്രരേഖ ഏകദേശം ഓട്ടമേറ്റഡ് ആണെന്നാണല്ലോ പറഞ്ഞത്, അതില്‍ മറ്റു ഉപയോക്താക്കളുടെ പങ്കാളിത്തം എങ്ങിനെ ഉറപ്പാക്കും?

<sidharthan> പ്രധാനതാളിന്‍റെ പരിപാലനമാണ് കൂടുതല്‍ ശരിയായ പ്രയോഗം

<sidharthan> അല്ലെങ്കില്‍ ഡിസൈന്‍ മാറ്റുന്നതിന് തുല്യമാകും

<Wikkanabhi> പരിപാലനം തന്നെ

<Sadik_Khalid> പ്രധാനതാളിന്‍റെ പരിപാലനം എന്നാവാം

<Wikkanabhi> ഒരു ചിന്ന പെശക്

<Wikkanabhi> ചിന്ന പയ്യനല്ലേ വിട്ടുകള

<sidharthan> പക്ഷേ എല്ലാം കൂടെ ഒരുമിച്ചാകുന്നത് അത്ര ഗുണപ്രദമാകുമെന്ന് തോന്നുന്നില്ല

<Wikkanabhi> ;)

<sidharthan> ഓരോ സെക്ഷനിലും ഓരോ ഉപയ്കോത്കാകള്‍ക്ക് ഇഷ്ടാനുസരണം പങ്കെടുക്കുന്ന രീതിയല്ലേ നല്ലത്

<Sadik_Khalid> മറ്റുള്ളവ ഉപതാളുകളാക്കിയാല്‍ പോരെ?

-->|deepugn (i=75ce2491@gateway/web/freenode/x-zenmajwrupzgzcoz) has joined #wikipedia-ml

<Wikkanabhi> ഞാൻ ചോദിച്ചത് വെവ്വേറെ പദ്ധതിയാക്കാൻ....

<sidharthan> സ്വാഗതം ദീപുജി

<vssun> നമസ്കാരം ദീപു..

<Wikkanabhi> തിര.ചിത്രമൊക്കെ

<Wikkanabhi> കാര്യമായ പണിയുണ്ടോ?

<deepugn> namaskaaram ellavarkkum

<Wikkanabhi> ഞാമ്പറഞ്ഞത് വ്യത്ക്തമായെന്നു കരുതുന്നു

<Wikkanabhi> സ്വാഗത് ദീപുജീ

<sidharthan> തിരഞ്ഞെടുത്ത ചിത്രം അത്ര വലിയ പണിയാകില്ലെങ്കിലും

<sidharthan> മറ്റു സെക്ഷനുകള്‍ അല്പം വിഷമം പിടിച്ചതു തന്നെയാണ്

<sidharthan> കാരണം ബന്ധപ്പെട്ടുകൊണ്ട് വിവിധ കാര്യങ്ങള്‍ കിടക്കുന്നുണ്ട് എന്നതുതന്നെ

<vssun> ജസ്റ്റിന്റെ അഭിപ്രായം ഒന്നും കണ്ടില്ല.. അഭിപ്രായങ്ങള്‍ എന്റെങ്കിലും പറയാമോ?

<sidharthan> ഉദാഹരണമായി തിരഞ്ഞെടുത്ത ലേഖനം കണ്ടെത്തുക എന്നത് നല്ലൊരു കമ്മ്യൂണിറ്റി പ്രവര്‍ത്തനം ആവശ്യപ്പെടുന്നുണ്ട്

<Wikkanabhi> സാദിക് ഭായ് പറഞ്ഞപോലെ സബ് പ്രൊജക്ട്സ് ആയാലോ?

<Wikkanabhi> ഒരു താൾ തുടങ്ങുന്ന ചിലവേ ഉള്ളൂ

<Wikkanabhi> എന്നാലും

<vssun> അതേ തിരഞ്ഞെടുത്ത ലേഖനത്റ്റിന് കുറഞ്ഞ പക്ഷം നോമിനേഷന്‍ കൂടുതല്‍ വേണം..

<sidharthan> പദ്ധതിയുടെ എണ്ണത്തിലല്ല കാര്യം. അതില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കുറേ അംഗങ്ങളാണ് പ്രധാനം

<vssun> പദ്ധതി താളുകളൂടെ ഘടന വലിയ കാര്യമല്ല..

<justinpathalil> എനിക്ക് അല്‍പ്പം സമയം തരൂ. ചര്‍ച്ച ശ്രദ്ധിക്കുന്നുണ്ട്

<sidharthan> തിരഞ്ഞെടുത്ത ലേഖനം കണ്ടെത്താന്‍ കഴിഞ്ഞ മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത ഗുണമേന്മ ഫലകം ഏറെ പ്രയോജനം ചെയ്യും

<Wikkanabhi> എങ്കിൽ പദ്ധതി അങ്ങനെ കിടക്കട്ടേ

<Sadik_Khalid> പുതിയ ലേഖനങ്ങളില്‍ നിന്ന് എന്നതിന് ഒരു ക്യൂ സിസ്റ്റം പോലെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?

<vssun> ഒറ്റപ്പെടുന്നുണ്ടോ എന്ന സംശയം കൊണ്ട് ചോദിച്ചതാണ് ജസ്റ്റിന്‍..

<Wikkanabhi> അതിന്റെ പ്രവർത്തനങ്ങൾ??

<justinpathalil> അല്ലേ അല്ല.

<justinpathalil> കുറെക്കാലം വിക്കിയില്‍നിന്ന് വിട്ടുനിന്നതിന്‍റെ പ്രശ്നങ്ങളുമുണ്ട്

<justinpathalil> ചര്‍ച്ച പുരോഗമിക്കട്ടെ,

<vssun> പു.ലേ. ക്യൂ സിസ്റ്റം നല്ലതാണ്..

-->|Guest56211 (n=d@117.206.36.145) has joined #wikipedia-ml

<vssun>ആദ്യം ഒരാള്‍ പുതിയ ലേഖങ്ങളെ നോക്കി റോന്തു ചുറ്റുകയും കാറ്റഗറി ചേര്‍ക്കുക

<sidharthan> പു.ലേ. ക്യൂ സിസ്റ്റത്തിന് എന്തു ചെയ്യാം?

<Sadik_Khalid> റൊന്ത് ചുറ്റല്‍ (പട്രോളിങ്ങ്) കഴിഞ്ഞവ ഓട്ടോമാറ്റിക്കായി വരുന്ന രീതിയില്‍ വല്ല പരിപാടിയും

<Wikkanabhi> അവസാനം പറേഞ്ഞത് മസിലായില്ല

<Wikkanabhi> ആ അങ്ങനെ പറ

<vssun> തുടര്‍ന്നൊരാള്‍ ഇന്റര്‍ വിക്കി.. ചേര്‍ക്കുക

<sidharthan> ഓകെ

<vssun>ഇങ്ങനെയൊരു ക്യൂ സിസ്റ്റം ആണ് ഞാന്‍ ഉദ്ദേശിച്ചത്..

<sidharthan> ഇന്‍റര്‍വിക്കി ചേര്‍ക്കുന്നയാള്‍ തന്നെ പ്രെറ്റി യുആര്‍എല്ലും ചെയ്യാവുന്നതാണ്

<vssun> അതില്‍ എന്തെങ്കിലും ഓട്ടോമേഷന്റെ സ്കോപ്പുണ്ടോ സാദിക്കേ?

<sidharthan> റോന്തു ചുറ്റല്‍ മലയാളത്തില്‍ ഇപ്പോള്‍ അഡ്മിന് മാത്രമല്ലേ സാധിക്കൂ. ഇംഗ്ലീഷില്‍ എല്ലാവര്‍ക്കും സാധിക്കുമല്ലോ

<Wikkanabhi> ഉം...

<vssun> ഇത് പുതിയ അറിവാണ്

<vssun>അതിന്റെ കാരണം?

|<--Guest56211 has left irc.freenode.net (Client Quit)

<sidharthan>സാദിഖ്ജി അതിനെന്തെങ്കിലും കാരണം പറയാമോ?

<vssun>പൊതുവേ മീഡിയാവിക്കിയുടെ അപ്‌ഡേറ്റ് കുറച്ച് താമസിച്ചേ മലയാളം വിക്കിയില്‍ വരാറുള്ളൂ.. അതു കൊണ്ടാണോ?

<Wikkanabhi> അവടെ കോറേഈ ലേഖനം വരുന്നോണ്ട് അവർ സുമ്മാ ചെയ്തതാവും

<Wikkanabhi> അല്ലാല്ലാ

<Sadik_Khalid> ഓട്ടോമേഷന്‍ നമുക്ക് അന്വേഷിക്കാം

<Wikkanabhi> അത് കൊറേ നാളായി

<vssun> അല്ലെങ്കില്‍ ഇംഗ്ലീഷ് വിക്കിക്കാര്‍ ബഗ്ഗ് എന്തെങ്കിലും ഫയല്‍ ചെയ്ത് ശരിയാക്കിയതാണോ?

|<--justinpathalil has left irc.freenode.net ("Page closed")

<Wikkanabhi> ആവും

<Sadik_Khalid> റോന്ത് അഡ്മിനു മാത്രമല്ലല്ലോ

<Wikkanabhi> അല്ലേ?

<sidharthan> ഈ റോന്തുചുറ്റലിന്റെ ഗുണെമെന്താണ്? അതെനിക്കിപ്പോഴും മനസ്സിലായിട്ടില്ല

<vssun> റോന്തു ചുറ്റുന്നതുകൊണ്ടുള്ള ഗുണം പുതിയ ലേഖനങ്ങള്‍ എന്ന സ്പെഷ്യല്‍ പേജില്‍ കാണാറുണ്ട്..

<vssun> അതില്‍ റോന്തു ചുറ്റാത്തവ മഞ്ഞനിറത്തില്‍ കാണുന്നതു കൊണ്ട് പെട്ടെന്ന് തിരിച്ചറീയാന്‍ സാധിക്കും

<Wikkanabhi> അഡ്മിൻസ് എല്ലാം ശരിക്കുപയോഗിച്ഛാൽ അത് ഫലകരമാകും

<Wikkanabhi> ഒരു ലേഖനത്തിന്റെ ബേസിക് വൃത്തിയാക്കൽ കഴിഞ് റോന്ത് ചുറ്റിയതായി അടയാളപ്പെടുത്തിയാൽ...

<sidharthan> അത് ഓകെ. പക്ഷെ ഇതുകൊണ്ട് ലേഖനം ഒരു നിശ്ചിത നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണോ ചെയ്യുന്നത്?

<Wikkanabhi> മറ്റുള്ളവർക്ക് അത് കാര്യമായി ശ്രദ്ധിക്കേണ്ട

<Wikkanabhi> ഒരു പുതിയ ലേഖനവും കണ്ണിൽ‌പ്പെടാതെ പോകില്ല’

<Wikkanabhi> എന്നുറപ്പു വരുത്താം

-->|Jyothis (n=chatzill@wikipedia/Jyothis) has joined #wikipedia-ml

<vssun>ഓരോ ലേഖനങ്ങളുടേയും തലയില്‍ ആവശ്യമുള്ള ഫലകം ചേര്‍ത്തതിനു ശേഷമാണ് റോന്തുചുറ്റിയതായി അടയാളപ്പെടുത്താറുള്ളത്..

=-=Mode #wikipedia-ml +o Jyothis by ChanServ

<sidharthan>ഉം

<vssun>നമസ്കാരം ജ്യോതിസ്

<Jyothis>Hello folks, Sorry for the delay.

<vssun>ഓകെ..

<Jyothis>Namaskaram Sunil

<sidharthan>വെല്‍ക്കം ജ്യോതിസ്

<vssun>തുടക്കത്തില്‍ ജ്യോതിസിന്റെ കാര്യം പരാമര്‍ശിക്കാന്‍ വിട്ടുപോയ്യി.. നമ്മുടെ ചരിത്രരേഖയുടെ ഓട്ടോമേഷന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കൈ ജ്യോതിസിന്റേതാണ്!

<sidharthan> ഓകെ.

<vssun>അദ്ദേഹത്തിനും അഭിനന്ദനങ്ങള്‍

<sidharthan> എന്‍റെയും വക

<Wikkanabhi> ചിയേഴ്സ്!

<Jyothis> thanks. work related issues ippo adhikam kai vekkan time tharunnilla

<vssun> ഇനി വീണ്ടു തുടക്കത്തിലേക്ക്ക് പോകുകയാണ്..

-->|reji (i=5660e454@gateway/web/freenode/x-jcicgevlfwrdfbtk) has joined #wikipedia-ml

<vssun>തിരഞ്ഞെടുത്ത ലേഖനത്തിന് ഞാന്‍ സിദ്ധാര്‍ത്ഥന്റെ പേര് നിര്‍ദ്ദേശിക്കുകയാണ്

<sidharthan> സ്വാഗതം റെജി

<sidharthan> അയ്യോ

<reji> thanku

<vssun> സിദ്ധാര്‍ത്ഥന് താല്പര്യമുണ്ടോ?

<Wikkanabhi> അത് സുനിൽ ഭായ് തന്നെ തുടർന്നൂടേ? സിദ്ധാർത് ഭായ് ന്യൂസ് റിപ്പോർട്ടർ :)

<Wikkanabhi>ഒരു അഭിപ്രായം മാത്രം

<sidharthan>അതൊരു സമയനിഷ്ഠ വേണ്ട കാര്യമല്ലേ

-->|rameshng (i=7aa24a38@gateway/web/freenode/x-zztnugjmnjizdrsd) has joined #wikipedia-ml

<sidharthan>അഭി പറഞ്ഞതിനോടാണ് എനിക്കും യോജിപ്പ്

<vssun>രമേഷിന് പിഴ ചുമത്തണം..

<sidharthan>സ്വാഗതം രമേഷ്

|<--reji has left irc.freenode.net (Client Quit)

<vssun>:)

<rameshng>നന്ദി, അല്‍പ്പം വൈകിപ്പോയി..

-->|Tux_ (i=5660e254@gateway/web/freenode/x-zzeviphxyswcjohq) has joined #wikipedia-ml

<rameshng> ക്ഷമിക്കണം..

<vssun>നമസ്കാരം രമേഷ്..

<vssun>ടക്സിനും സ്വാഗതം

<Wikkanabhi>ഈശ്വരാ

<sidharthan>സ്വാഗതം ടക്സ്

<Wikkanabhi> ഇന്നെന്തുപറ്റി

<Wikkanabhi> ഒടുക്കത്തെ തെരക്ക്

<Wikkanabhi> അദ്ധ്യക്ഷാ തുടർന്നോളൂ

<sidharthan> പക്ഷേ ഗുണമേന്മ ഫലകം വഴി തിരഞ്ഞെടുത്ത ലേഖനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്

<vssun> തിരഞ്ഞെടുത്ത ലേഖനം സമയനിഷ്ട വേണമെന്നൊന്നുമില്ല

<sidharthan> അതിന്റെ നേതൃസ്ഥാനം സുനില്‍ തന്നെ വഹിക്കുന്നതായിരിക്കും നല്ലത്

<vssun> പുതിയ ലേക്ഖനങ്ങളെ തിരഞ്ഞെടുത്ത് വിത്തുപുരയുണ്ടാക്കി അവിടെ വക്കുക

<vssun> എന്നിട്ട് സമയാസമയത്ത് പുതുക്കിയാല്‍ മതി..

<Wikkanabhi> അത്രേം നല്ല ലേഖനങ്ങൾ ഒരുമിച്ച്....

<Wikkanabhi> കിട്ടുമോ?

<vssun> ഒന്നോ രണ്ടോ ഒക്കെ..

<vssun>മാസത്തില്‍ രണ്ടു വട്ടം മാറ്റിയാല്‍ മതിയില്ലേ?

<rameshng> പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതിന് സമയമുണ്ടോ? എത്ര ഇടവേളയില്‍ എന്ന്?

<vssun> 15 ദിവസം കൂടുമ്പോള്‍ എന്ന ഇടവേളയാണ് ഇപ്പോള്‍ പാലിച്ചു കൊണ്ടിരിക്കുന്നത്.

<vssun> സമയമില്ലാത്തപ്പോള്‍ അതുണ്ടാകാറീല്ല

<vssun> :(

<sidharthan> അതെ

<sidharthan> മാസത്തില്‍ രണ്ട് തിരഞ്ഞെടുത്ത ലേഖനമാണ് നല്ലത്

-->|ShijuAlex (i=7aa7737b@gateway/web/freenode/x-pdllkfgopxzyimfg) has joined #wikipedia-ml

<vssun>മറ്റാരെങ്കിലും അത് ഏറ്റെടുക്കാന്‍ തയാറുണ്ടോ?

<vssun>നമസ്കാരം ഷിജു..

<sidharthan>ഷിജുവിനും വേണം ഒരു പിഴ എന്നു തോന്നുന്നു

<Jyothis> ente karyam december vare kashtamanu. athinu shesham kurekkoodi active aavan patumennu thonnunnu

<ShijuAlex> ഞാന്‍ ശാപ്പാടടിക്കന്‍ പോയതായിരുന്നു

<sidharthan> :-)

<Wikkanabhi> തന്നെ തന്നെ

<ShijuAlex> ക്ഷ്മീരു്

<Jyothis> Current project will be winding up by then

<vssun> ഓകെ. ജ്യോതിസ്..

<rameshng> തിരഞ്ഞെടുത്തെ ലേഖനം ആണൊ? പുതിയ ലേഖനങ്ങളില്‍ എന്നതാണൊ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്? പുതിയ ലേഖനങ്ങള്‍ ഇപ്പോള്‍ 15 ദിവസത്തില്‍ താഴെ എന്ന രീതിയില്‍ സുനില്‍ അപ്‌

<vssun>പു.ലേ. ഇപ്പോള്‍ കറണ്ട് ആണ്

<vssun>1/2 ദിവസത്തെ ലാഗേയുള്ളൂ..

<sidharthan>അതെ. അതങ്ങനെത്തന്നെ നിലനില്‍ക്കണം

<rameshng> അതില്‍ കേറി ഒന്ന് കൈവക്കാന്‍ ഞ്നാനും തയ്യാര്‍.

<vssun> എങ്കില്‍ ഞാന്‍ വിട്ടു..

<vssun> :)

<rameshng> മുഴുവനായി വിട്ടുതരല്ലേ..

<rameshng> പയ്യെതിന്നാല്‍ പനയും തിന്നാം

<vssun> :)

-->|Razimantv (i=d2d43703@gateway/web/freenode/x-hzevflcvhraammtx) has joined #wikipedia-ml

<rameshng> ഞാന്‍ കേറി ചളമാക്കി പിന്നെ എന്റെ നെഞ്ചത്ത് കേറണ്ട.. .

<Wikkanabhi> ടിവി ഭായ് സ്വാഗതം!!

<Jyothis> Rameshe, pandu ingane onnu kai vekkamennetatha njan charithrappalaka: :)

<vssun>അതിന്റെ താളിലെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ ഈയിടക്ക് ഒന്ന് പുതുക്കിയിട്ടുണ്ട്.. രമേഷിന് അതിനനുസരിച്ച് പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്

<Razimantv> നമസ്കാരം

<vssun>നമസ്കാരം റസിമാന്‍.

=-=Mode #wikipedia-ml +o vssun by Jyothis

=-=Mode #wikipedia-ml -o vssun by ChanServ

<sidharthan> രമേഷ്, ഇപ്പോള്‍ സുനില്‍ കാര്യമായി സംഭാവന ചെയ്യുന്ന തിരഞ്ഞെടുത്ത ലേഖനം, പുതിയ ലേഖനം കൂടുതല്‍ അംഗങ്ങളുടെ സഹായം ആവശ്യമാണ്

<rameshng>പ്രധാന താളായതു കൊണ്ട് ഫോര്‍മാറ്റ് വല്ല പ്രശ്നവും എന്ന പേടിയേ ഉള്ളൂ..

<Wikkanabhi>അംഗങ്ങലെ പിടിക്കാൻ രമേഷ് ഭായ് ബെസ്റ്റാ!

<Wikkanabhi> ;)

<Jyothis> saramilla, there is always a revert option :)

<vssun> പുതിയ ലേഖനങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ആ പ്രശ്നമില്ല

<vssun> ഇപ്പോള്‍ അതിന് ഒരു വിത്തുപുരയുണ്ടാക്കിയിട്ടുണ്ട്..

<sidharthan> ഉം

<vssun>അതില്‍ ഇട്ട് പരീക്ഷിച്ച് പ്രധാന താളിലേക്ക് മാറ്റിയാല്‍ മതി..

<sidharthan> രമേഷിന്റെ അപ്രന്റീസ് പണി അവിടെത്തന്നെയാകട്ടെ

<rameshng> പുതിയ ലേഖനങ്ങള്‍ പുതുക്കുന്നതില്‍ എന്തായാലും കൈവക്കാന്‍ തീരുമാനിച്ചു..

<rameshng> ഈയാഴ്ചമുതല്‍ പ്രാവര്‍ത്തികമാക്കാം..

<Wikkanabhi> യേയ്

<Wikkanabhi> കയ്യടിച്ച് പാസാക്കി

<rameshng> തന്നെ.. തന്നെ.. സ്റ്റൈപ്പന്റോടെ അപ്രന്റീസ് ആക്കൂ..

<vssun> ഞാനും കൈയടിച്ചു..

<sidharthan> എന്റെയും വക

<Jyothis> +1 hearts

<Wikkanabhi> ഞാൻ അപ്രന്റീസൊന്നുമാകത്തില്ല പറഞ്ഞേക്കാം. ഞാൻ മൊതലാളി....

<vssun> ഇനി പ്രധാന താളിന്റെ ഫോര്‍മാറ്റില്‍ മാറ്റം ഇപ്പോള്‍ വരുത്തേണ്ടതുണ്ടോ?

<sidharthan> അപ്പോള്‍ പു. ലേ ഇനി പ്രശ്നമില്ല അല്ലേ അദ്ധ്യക്ഷന്‍

<vssun> ഒരാളെ കിട്ടി..

<vssun> ഇനിയും ആളുകളെ കിട്ടണം.. : എന്നാലല്ലേ എനിക്ക് മുങ്ങാന്‍ പറ്റു...:)

<sidharthan> ഹൂയ്

<rameshng> നോക്കാം..

<Jyothis> Sunile, yea, I remember that very well

<Jyothis> :)

<sidharthan> ഫോര്‍മാറ്റില്‍ മാറ്റമെന്നു പറഞ്ഞാല്‍

<Wikkanabhi> ഹാ

<sidharthan> ??

<ShijuAlex> ആളെക്കിട്ടാതെയും മുങ്ങുന്നവര്‍ പലരും ഉണ്ടേ

<Wikkanabhi> ഫോർമാറ്റ്

<Wikkanabhi> ...

<Wikkanabhi> ചരിത്രവും വാർത്തയും....

<Jyothis> btw, Deepu, tux ennivare kandathil special santhosham :)

<Wikkanabhi> നീളത്തിലുള്ള വ്യത്യാസം

<rameshng> ലേഖനരക്ഷാസംഘത്തില്‍ ചേര്‍ന്നിട്ട്, ഒന്നും ചെയ്യാത്ത അംഗങ്ങളുടെ വീട്ടീല്‍ റെയ്ഡ് നടത്താന്‍ ഒരു വാറണ്ട് വരുന്നുണ്ട്..

<rameshng> ഓഫ് ടോപ്പിക് ആണേ..

<Wikkanabhi> വൃത്തികേടുണ്ടാക്കുന്നു

<vssun> പ്രധാന പേജിന്റെ ലേയൌട്ടില്‍/കണ്ടന്റ്/പുതിയ പംക്തി..

<sidharthan> തീര്‍ച്ചയായും

<ShijuAlex> തല്‍ക്കാലം പ്രശ്നം ഒന്നുമില്ല. പക്ഷെ പുതിയ ഡിസൈന്‍ പരീക്ഷിനമെങ്കില്‍ അതു് റ്റെക്സ്റ്റ് പെജിലിട്ട് അഭിപ്രായങ്ങള്‍ ക്ഷണിക്കാം

<vssun>ആവശ്യമില്ലാത്ത പംക്തിയേതെങ്കിലും അങ്ങനെ..

<ShijuAlex>ടെക്സ്റ്റ് പേജ്

<sidharthan>വിട്ടുപോയി ഷിജു

<Wikkanabhi>അയ്യോ

<rameshng>ചരിത്രവും വാർത്തയും വലിപ്പത്തില്‍ തന്നെ പല ദിവസവും ഒരു പ്രശ്നം തന്നെ.. ഏറിയും കുറഞ്ഞും ഇരിക്കുന്നു.

<ShijuAlex> ഏത് പംക്തിയാണെങ്കില്‍ അത് പുതുക്കാന്‍ ആളുകള്‍ വേണം

<vssun> ഉം..

<sidharthan> അതുപോലെ പുതിയ ലേഖനങ്ങളില്‍ നിന്ന് 10 എണ്ണം വേണോ?

<ShijuAlex> നമുക്ക് അത്യാവസ്യം വേണ്ട ഒരു പംക്തിയാണു് “നിങ്ങള്‍ക്കറിയാമോ” എന്നതു്

<vssun> കുറക്കണം എന്നാണോ കൂട്ടണം എന്നാണോ?

<sidharthan> ഹോം പേജിന്റെ സ്ക്രോളിംഗ് കുറയ്ക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്

<Sadik_Khalid> ബീറ്റയ്ക്ക് മാച്ച് ചെയ്യുന്ന വിധത്തില്‍ പുതിയ ഡിസൈന്‍ ആരെങ്കിലും തയ്യാറാക്കിയാല്‍ മാറ്റാമായിരുന്നു

<Wikkanabhi> എല്ലാത്തിന്റെയും എണ്ണം ഇപ്പം തീരുമാനിച്ചാലോ?

<Wikkanabhi> ഐറ്റം നമ്പർ?

<Wikkanabhi> ;)

<rameshng> അതെ.. സ്ക്രോളിംഗ് കുറക്കുന്നത് നല്ലത..

<rameshng> പ്രത്യേകിച്ച് 14” നോര്‍മല്‍ സ്ക്രീനില്‍ അത് സുഖമില്ലാത്ത പരിപാടിയാ..

<vssun> ടെക്നിക്കല്‍ വിഷയങ്ങള്‍ സാദിക്കിനു വിടുന്നു..

<rameshng> വൈഡ് സ്ക്രീന്‍ കുഴപ്പമില്ല..

|<--Razimantv has left irc.freenode.net (Ping timeout: 180 seconds)

<vssun>ഇതുവരെയുള്ള തീരുമാനം.. അഭി ചരിത്രരേഖ ഏറ്റെടുത്തു.. പുതിയ ലേഖനങ്ങളില്‍ നിന്ന് എന്ന താള്‍ പുതുക്കല്‍ രമേഷ പങ്കാളിയാകും

-->|Razimantv (i=d2d43703@gateway/web/freenode/x-jngaiogwvcbgvqks) has joined #wikipedia-ml

<vssun>മറ്റു പംക്തികള്‍ ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറാണോ?

<Razimantv> ഏതൊക്കെ?

<Wikkanabhi> ഞാനാനേ ഫസ്റ്റ്

<Wikkanabhi> ത്ര.ലേഖനം

<Sadik_Khalid> ആര് ഏറ്റെടുത്തലും സുനില്‍ മുങ്ങരുത് :-)

<Wikkanabhi> തിര.ചിത്രം

<sidharthan> നിങ്ങള്‍ക്കറിയാമോ എന്നത് പു. ലേയില്‍ നിന്ന് തന്നെയല്ല വരുന്നത്

<Wikkanabhi> ത്രിര ചിത്രം സുബീഷ് ഭായുടെ അഭാവത്തിൽ പുള്ളീടെ തലയിൽത്തന്നെ കെട്ടിവക്കുന്നു

<Wikkanabhi> പാസാക്കാമോ?

<Wikkanabhi> ഒരു താരകത്തോടെ പാസാക്കാം

<rameshng> തിരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് സുബീഷ് ഭായിക്ക്

<Sadik_Khalid> തിര.ചിത്രം. ഞാന്‍ ഒന്നൂടെ നോക്കാം.

<sidharthan> അത് പുള്ളി നന്നായി ചെയ്യുന്നുണ്ട്

<rameshng> ഒരു സഹായം

<rameshng> വേണം

<sidharthan> താരകം നല്കുക

<Razimantv> നിങ്ങള്‍ക്കറിയാമോ, പുതിയ ലേഖനങ്ങള്‍ എന്നിവ വെവ്വേറെ വേണോ?

<vssun> അതു വേണം സാദിക്ക്..

<Sadik_Khalid> ചിത്രങ്ങളുടെ ലൈസന്‍സുകള്‍ പലപ്പോഴും തലവേദനയാ

<vssun> ഇത്തരം പംക്തികളില്‍ മറ്റുള്ളവര്‍ ഇടപെടുന്നില്ലെങ്കില്‍ പുതുക്കുന്നവര്‍ക്ക് ഒരു ഏകാന്തത അനുഭവപ്പെടും..

<Sadik_Khalid> ലൈസന്‍സുകളെ പറ്റി ഒരു ചര്‍ച്ച വേണം

<Wikkanabhi> ഉം

<sidharthan> അതെ. സാദിഖിന്റെ സാന്നിദ്ധ്യം നല്ലതുതന്നെ

<vssun> അത് അടുത്ത മീറ്റിങ്ങിലാക്കാം..

<Wikkanabhi> അതെ

<vssun>ഇന്നത്തെ മീറ്റിങിന്റെ സമയം ഏതാണ്ട് തീരാറായി..

<rameshng> അതെ,,സുഭീഷ് ഭായിയുടെ ഒന്ന് രണ്ട് ദീര്‍ഘനിശ്വാസ ഡയലോഗ് കേട്ടാര്‍ന്നു..“ഇവിടൊന്നും ആരുമില്ലേ”

<sidharthan> നിങ്ങള്‍ക്കറിയാമോ, പു. ലേ രണ്ടെണ്ണമാണോ

<rameshng> അല്ലല്ലോ.. രണ്ടും ഒന്ന് തന്നെ..

<vssun> ഒന്നായിട്ടു മതി..

<Wikkanabhi> ഒന്നു മതി എന്നു ഞാൻ

<Razimantv> അങ്ങനെ പറ

<Sadik_Khalid> വിക്ഷണറി ഞാനും ജേക്കബും ഒന്നൂടെ ആക്റ്റീവാക്കാന്‍ നോക്കുന്നുണ്ട്. അവിടെം കൈവെക്കണം

<Jyothis> btw, there is something that we decided a while back - making other projects active - Any thoughts?

<ShijuAlex> പാഠശാലക്കാരും ചൊല്ലുകാരും ആ വഴില്ലൊന്നും പോകാറില്ലേ

<vssun> എന്റെ അമ്മേ.. ഇവിടെ എനിക്ക് 24 മണിക്കൂര്‍ കുറവാണ്.. പുറത്തേക്ക് കടക്കാന്‍ ഇപ്പോള്‍ എന്തായാലും പറ്റില്ല..

<Wikkanabhi> ചൊല്ലുകാരെന്നു പറഞ്ഞാലാരാ

<Wikkanabhi> ഞാനൊരു താത്കാലിക അഡ്മിൻ പദവി വാങ്ങി കക്ഷത്ത് വച്ച്

<Wikkanabhi> രണ്ടീസം എന്തോ കാണിച്ച്

<sidharthan> പ്രധാന താളിന്റെ മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഡിസൈന്‍ പരിഷ്കരിക്കേണ്ടി വരുമല്ലേ

<Wikkanabhi> നിർത്തീട്ട് പോന്നു

<Sadik_Khalid> തിര. ലേഖനം ഒന്നൂടെ ഉഷാറാക്കുവാന്‍ ഗുണമേന്മ പദ്ധതിയില്‍ കൂടുതല്‍ ആളുകളെ വേണ്ടി വരും

<ShijuAlex> പിന്നെ ആ വഴി പോയിട്ടില്ല :)

<Wikkanabhi> അയ്യോ പ്രധാന വിഷയം ചർച്ച കഴിയട്ടേ ല്ലേ

<Jyothis> Abhiyey, onnu ninte user page nokkikko

<vssun> അതേ അടുത്ത ശനിയാഴ്ച അടുത്ത മീറ്റിങ്..

<vssun> വിഷയം സജസ്റ്റ് ചെയ്യൂ..

<sidharthan> ഗുണമേന്മ പദ്ധതിയില്‍ അംഗമാകാന്‍ ഞാന്‍ തയ്യാര്‍

<ShijuAlex> ചിത്രങ്ങള്‍ ആയിക്കോട്ടെ

<vssun> അംഗമാകുവാനല്ല സിദ്ധാര്‍ത്ഥന്‍ ഒരു ഏറ്റെടുക്കലാണ് വേണ്ടത്.

<ShijuAlex> സാദിക്കിനു നല്ല താല്പര്യമുള്‍ല വിഷയമാ

<Wikkanabhi> (മാതാവേ ഈ രഞ്ചൻ എന്തുവാ ഈ കഅണിക്കുന്നേ)

<rameshng> അതേ, Gegraphy, Biography എന്നിവയില്‍ ഏത് മേഖലയിലാ ലേഖനങ്ങള്‍ കുറവ് എന്നാരെങ്കിലും ഒന്ന് ന്‍സജസ്റ്റ് ചെയ്യാമൊ?

<Sadik_Khalid> ഗുണമേന്മ പദ്ധതിയില്‍ ഉള്ള പിഴവുകള്‍ നല്ല കമന്റുകളായി ഇട്ടാല്‍ തന്നെ അത് ഉഷാറാവും

<Wikkanabhi> ഹ്മ്മ്

<Wikkanabhi> അപ്പോൾ അടുത്ത ആഴ്ച??

<Wikkanabhi> (രമേഷ് ജീ ജിയോ എടുത്തോളൂ)

<Sadik_Khalid> സുനിലേ ഒന്നൂടെ പ്രധാന വിഷയം ഫൈനലെസ് ചെയ്യാമോ?

<vssun> ലേഖനങ്ങളുടെ കുറവാണോ രമേഷ് പ്രശ്നം.. ഇപ്പോള്‍ അത്യാവശ്യം വേണ്ട ആയിരം ലേഖനങ്ങളുടെ പട്ടിക പൂര്‍ത്തിയാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്..

<vssun> അതിനും അഭിനന്ദനങ്ങള്‍

<Sadik_Khalid> ആരൊക്കെ, ഏതൊക്കെ

<vssun> അത്തരം ലേഖനങ്ങളെ ഗുണമേന്മയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചാല്‍ മതിയാകും..

<rameshng> ജിയൊയില്‍ ഏതാ ഒരു സ്പെസിഫിക് ഏരിയ പറയൂ..

<Razimantv> btw, ഇന്നത്തെ മിനിട്സ് എവിടെ കിട്ടും?

<vssun> കോപ്പി പേസ്റ്റ് ചെയ്തയക്കാം..

<Wikkanabhi> അങ്ങനെയൊക്കെ ഒരു സാധനമുണ്ടോ

<Wikkanabhi> ന്നാ ആധ്യക്ഷോ

<Wikkanabhi> ഇന്നത്തെ തീരുമാനങ്ങൾ..

-->|anilankv (n=chatzill@218.248.73.35) has joined #wikipedia-ml

<Wikkanabhi> ഒന്നു ചുരുക്കി ..

<Wikkanabhi> പറയാമോ

<vssun> നമസ്കാരം അഭി..

<Wikkanabhi> ങ്ഹേ

<vssun>1. സുഭീഷിന് താരകം

<Sadik_Khalid> ?

<sidharthan> അതെന്തേ

<Sadik_Khalid> ഒകെ

<vssun>2. ചരിത്രരേഖ-> അഭി

<vssun>3. പു.ലേ ++ രമേഷ്

<vssun>4. തിരഞ്ഞെടുത്ത ലേഖനം ++ സിദ്ധാര്‍ത്ഥന്‍

<Sadik_Khalid>അഭി, രമേഷ്: കൂടുതല്‍ വിക്കന്മാരെ അതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണം

<rameshng> ഏതിലേക്ക്?

<vssun>ഇത്രയുമേ ഫൈനലൈസ് ആയിട്ടുള്ളൂ

<Wikkanabhi> 5. തി.ചിത്രം++ സാദിക്

<vssun>ഞാന്‍ അനിലന് സ്വാഗതം പറഞ്ഞതാ..

<Wikkanabhi> ഹാഹാ

<vssun>അത് വിട്ടു.. 5. തിരഞ്ഞെടുത്ത ചിത്രം ++ സാദിഖ്

<rameshng> സുഭീഷിന് ഒന്നൊന്നര താരകം .. എന്തായാലും കൊടുക്കണം.. നല്ല സേവനത്തിന്...

<vssun> സ്വാഗതം അനിലന്‍

<Sadik_Khalid> രമേശ്:ഏറ്റെടുത്തവയിലേക്ക്

<Jyothis> I will see if I can add some more pics too

<Jyothis> if there is anything specific that is needed, let me kjnow

<rameshng> പു.ലേ.. (ചുരുക്കി കേള്‍ക്കുമ്പോള്‍ തെറി കേള്‍ക്കുന്നപോലെ).. എന്തായാലും സുനിലിന്റെ സഹായത്തോടെ കൈവച്ചുതുടങ്ങാം..

<Wikkanabhi> ഹാഹാ

<Jyothis> :)

<vssun> അടുത്ത മീറ്റിങിലെ വിഷയം ആരെങ്കിലും സജസ്റ്റ് ചെയ്യൂ

<vssun> ഇപ്പോള്‍ ക്യൂവിലുള്ള ഒരു വിഷയം = സഹോദരവിക്കികള്‍

<Sadik_Khalid> കാമറയുള്ളവര്‍ നല്ല പടങ്ങള്‍ ഇട്ടാല്‍ നന്നായിരുന്നു

<Wikkanabhi> ചിത്രം - ലൈസൻസിങ്

<Razimantv> ലേഖനങ്ങള്‍ക്ക് റേടിംഗ് കൊടുക്കുക

<Tux_> ഇവിടെ ചര്‍ച്ച ചെയ്ത ഐറ്റംസ് ഒരു ചെറു കഥയാക്കി മെയില്‌ ചെയ്യുമോ??

<Jyothis> Sadik, vendathu paranjal nokkam

<rameshng> ചെറുകഥാകാരന്‍ സാദിക് അത് സ്ഥിരമായി ചെയ്യുന്നതാ..

<Sadik_Khalid> ഇതുപോലെ പേസ്റ്റാം :-)

<Wikkanabhi> ഒരു നല്ല ക്യാമറ വാങ്ങിത്തന്നാൽ ഞാൻ ചെയ്യാം!

<Wikkanabhi> അപ്പോൾ അടുത്ത ആഴ്ച സഹോദര വിക്കി ആക്ക്യാലോ?

<vssun> റസിമാന്റെ വിഷയം ഒരിക്കല്‍ ചര്‍ച്ച ചെയ്തതാണ്

<rameshng> ഒരെണ്ണം പോരെ അഭി...ഇന്നാളല്ലെ ഞാന്‍ വാങ്ങി തന്നെ..

<Wikkanabhi> ഐ മീൻ അടുത്ത മീറ്റിങ്

<sidharthan> ഇപ്പോള് മൂന്നു വിഷയം വന്നു. സഹോദര വിക്കി, ലൈസന്‍സിങ്, റേറ്റിംഗ്

-->|bluemango (i=bc367935@gateway/web/freenode/x-qubqjvtwkmglyhpa) has joined #wikipedia-ml

<sidharthan> ഇതിലേത്

<vssun>നമസ്കാരം അസീസ്

<Wikkanabhi> നമസ്കാരം മാംഗോ ഭായ്

<Wikkanabhi> പരിപാടി തീരുന്നു

<bluemango> അസ്സലാമു അലൈക്കും

<rameshng> ലൈസന്‍സിങ്ങ് അതിന്റെ പ്രശ്നങ്ങള്‍ ഒന്ന് നന്നായി വിശദീകരിച്ചാല്‍ നല്ലതാ..

<Wikkanabhi> ജനഗണമന പാടാൻ വന്നതാന്നോ?

<rameshng> അതന്നെ ആവാം..

<Sadik_Khalid> റസിമാന്‍: റേറ്റിംഗ് - വിക്കിപദ്ധതി:ഗുണമേന്മ കാണുക

<vssun> കൂടുതല്‍ അഭിപ്രായങ്ങള്‍ ഇപ്പോള്‍ ലൈസന്‍സിങിനാണ്

<deepugn> oru samshayam .. creative commons 3.0 ulla images mathramey upload cheyyan padullo ..?

<vssun> ഇതിനാവുമ്പോള്‍ പലര്‍ക്കും സംശയങ്ങളുണ്ട്

<Wikkanabhi> ലൈസൻസ് പറഞ്ഞാൽ രമേഷ് ഭായ് ഇമോഷണലാവും ;)

<vssun> അത് ദുരീകരിക്കുകയുമാകാം..

<sidharthan> ഓകെ. അപ്പോ അത് തീരുമാനിക്കാം അല്ലേ

<Wikkanabhi> എങ്കിൽ ലൈസൻസ് തന്നെ

<vssun> അതെന്താ ദീപു അങ്ങനെ പറഞ്ഞെ?

<Wikkanabhi> കയ്യടിച്ചു പാസ്ഡ്

<sidharthan> അപ്പോ അടുത്ത 15-നല്ലേ അടുത്ത മീറ്റിംഗ്?

<vssun> ക്രി. കോമണ്‍സിന്റെ പഴയ വെര്‍ഷനുകളും പറ്റുമല്ലോ..

<ShijuAlex> അടുത്ത വിഷയം: ചിത്രങ്ങള്‍ . അദ്ധ്യക്ഷന്‍ സാദിക്ക്. അടുത്ത ശനി തന്നെ ആക്കിയാല്‍ എന്താ പ്രശ്നം

<deepugn> pazhaya licences 2 thottullathu pattumo

<sidharthan> തീര്‍ച്ചയായും

<sidharthan> ഒരു മാസത്തെ ദൈര്‍ഘ്യം ആവശ്യമില്ല

<Wikkanabhi> ഇനി മുതൽ എല്ലാ ശനിയാഴ്ചയും ഒമ്പരക്ക് ഇവ്ടെ മീറ്റിങ്. ഓക്കെ?

<Wikkanabhi> ഉള്ളവർ കൂടട്ടെ

<Sadik_Khalid> ഞാന്‍ റെഡി

<bluemango> തീറ്റപ്പരിപാടി ഉണ്ടോ?

<rameshng> അടുത്ത ശനിയാഴ്ച ഈ സമയം തന്നെ വക്കൂ..

<Wikkanabhi> എല്ലാവരുടേം സൌകര്യം നോക്കിയിരുന്നാൽ നീണ്ടുപോകും

<vssun> ക്രി. കോമണ്‍സിന്റെ ഏതോ ഒരു വെര്‍ഷന്‍ പറ്റില്ല..

<rameshng> ചായയും ബര്‍ഗറൂം..

<vssun> ഇതിന്റെ ചര്‍ച്ച് മുന്‍പ് നടന്നിരുന്നു..

<deepugn> ok

<Sadik_Khalid> പുതുമുഖങ്ങളെ കാര്യമായൊന്ന് പരിഗണിക്കാണം

<sidharthan> അപ്പോ അതും തീരുമാനമായി.

<ShijuAlex> പറ്റുന്ന എല്ലാ ശനിയും മീറ്റിങ്ങ്. പക്ഷെ എല്ലാ മാസവും രണ്ടാം ശനി നിര്‍‌ബന്ധമായും കൂടിയിരിക്കണം

<vssun> അടുത്തയാഴ്ച നമുക്ക് വിശദമായ ചര്‍ച്ച നടത്താം..

<Wikkanabhi> അഗ്ഗ്രീഡ്

<vssun> അടുത്ത ശനിയാഴ്ക ഇതേ സമയം വീണ്ടും കാണാം..

<sidharthan> എന്തായാലും ഇന്നത്തെ ചര്‍ച്ച സമയബന്ധിതമായി നടത്തിയതിന് സുനിലിന് ഒരു അഭിനന്ദനം

<Sadik_Khalid> പുതുമുഖം താളിന് പുതിയ മുഖം നല്‍കേണ്ട സമയം കഴിഞ്ഞിരിക്കുന്നു

<Wikkanabhi> ജനഗണമന........

<rameshng> വിചാരം. വിക്കിറൈറ്റര്‍ എന്നിവരൊക്കെ കിടിലന്‍ എഴുത്തുകാരാ.. ഇടക്ക് ഒരു കട്ടനും വടേം കൊടുത്ത് പ്രോത്സാഹിപ്പിക്കണം..

<Sadik_Khalid> അതി നായക...

<rameshng> അത് പോലേ ഒരു പാടുണ്ട്..

<rameshng> സാരേ ജഹാം സെ അച്ഛാ .. ഹിന്ദുസ്ഥാന്‍ ഹമാര.. എല്ലാവര്‍ക്കും സ്വാതന്ത്യദിനാംസകള്‍.. ഭാരത് മാതാ കീ.. ജയ്.. ഈ ടിവിക്കാര്‍ ദേശഭക്തിയുള്ള സിനിമ കാണിച്ച് എന്നെ ഇമോഷണല്‍ ആ

<Razimantv> കാര്യപരിപാടിയുടെ സജസ്ഷന് ഒരു വിക്കിപീഡിയ താള്‍ ആയാലോ?

<vssun> ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി..

<bluemango> ടിം ണിം ടിം ണിം ടിം ണിം ടിം ണിം ??? :(

<vssun> ചര്‍ച്ച അവസാനിച്ചതായി പ്രഖ്യാപിക്കുന്നു..