സുഹൃത്തുക്കളേ,

    ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയിരുന്ന എഡ ലൗലേസ് എന്ന വ്യക്തിയുടെ ഓർമ്മയ്ക്കായി ലോകമെമ്പാടും നടത്തുന്ന വാർഷിക ദിനാചരണമാണ് എഡ ലൗലേസ് ദിനം.  സ്ത്രീ ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങൾ വിക്കിപീഡിയയിലേക്ക് ചേർത്തുകൊണ്ടാണ്  ഇപ്രാവശ്യം വിക്കിമീഡിയർ ഈ ദിനം ആചരിക്കുന്നത്. വിക്കിമീഡിയ U.K യാണ് ഇത്തവണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിക്കിമീഡിയർ ഇന്ന് നടക്കുന്ന എഡാ ലൗലേസ് ദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നു. വിശദവിവരങ്ങൾ ഇവിടെ: http://en.wikipedia.org/wiki/Wikipedia:WikiProject_Women%27s_History/Royal_Society

മലയാളം വിക്കിപീഡിയയിൽ ഇന്നു മുതൽ ഞായറാഴ്ച (21-10-2012) വരെയുള്ള മൂന്ന് ദിവസങ്ങളിൽ സ്ത്രീ ശാസ്ത്രജ്ഞരെപ്പറ്റിയുള്ള ലേഖനങ്ങൾ എഴുതാൻ ഏവരെയും ക്ഷണിക്കുന്നു. പുതുതായി എഴുതുന്ന ലേഖനങ്ങളിൽ [[വർഗ്ഗം: സ്ത്രീ ശാസ്ത്രജ്ഞർ]] എന്ന് ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. എഡ ലൗലേസ് ദിനത്തോടനുബന്ധിച്ച് എല്ലാ ഭാഷാ വിക്കിപീഡിയകളിലും നടക്കുന്ന പ്രവർത്തനങ്ങളെ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടിൽ മലയാളത്തിൽ ചേർക്കപ്പെട്ട ലേഖനങ്ങളുടെ വിശദാംശങ്ങളും നൽകുന്നതായിരിക്കും.

--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com