https://www.facebook.com/groups/wikimal/
Malayalam Loves Wikimedia facebook group

On Thu, Feb 16, 2012 at 6:50 AM, Anoop <anoop.ind@gmail.com> wrote:
വിക്കിമീഡിയ കോമൺസിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നവർ ചിത്രത്തെക്കുറിച്ചുള്ള വിവരണം എന്ന ഭാഗത്ത് മറ്റു വിവരങ്ങളോടൊപ്പം {{Malayalam loves Wikimedia event - 2}} എന്നോ {{MLW2}} എന്നോ കൂടി  ചേർക്കാൻ മറക്കല്ലേ..


2012/2/15 Anoop <anoop.ind@gmail.com>
സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു 2 എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി  വിക്കിമീഡിയരുടെ വാർഷിക സമ്മേളനമായ വിക്കിസംഗമോത്സവം - 2012 ന്റെ 60 ദിവസ പ്രചാരണവുമായി ബന്ധപ്പെട്ട്  2012 ഫെബ്രുവരി 15 മുതൽ 2012 ഏപ്രിൽ 15 വരെയാണ്  നടത്താൻ ഉദ്ദേശിക്കുന്നത്.

ഈ പദ്ധതിയുടെ ഒന്നാം പതിപ്പ് ഗംഭീര വിജയമാക്കി തീർത്ത എല്ലാവരോടും ഈ അവസരത്തിൽ ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം രണ്ടാം പതിപ്പിലും സജീവമായി പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുകയാണ്. താൽപര്യമുള്ള ഏതൊരാൾക്കും ഈ പരിപാടിയിൽ അവരവരുടെ പേരു ചേർത്തു കൊണ്ട് അംഗമാകാവുന്നതാണ്.

രണ്ടാം പതിപ്പിലെ ലക്ഷ്യങ്ങൾ

  • കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
  • കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
  • കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
  • കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
  • കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
  • കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
  • ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)

ഈ പദ്ധതിയിൽ ചേർന്ന് ചിത്രങ്ങളിലൂടെ വിക്കിമീഡിയയെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നവർ ഈ താളിൽ ഒപ്പു വെക്കുക .


സഹായം ആവശ്യമുള്ളവർ help@mlwiki.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുകയോ ഇവിടെ ചോദിക്കുകയോ ചെയ്യുക. 


ഈ മെയിൽ സമാന സ്വഭാവമുള്ള മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കയക്കുവാനും,  നിങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ തുടങ്ങിയവയിൽ  അപ്‌ഡേറ്റ് ചെയ്യുവാനും അഭ്യർത്ഥിക്കുന്നു.

അനൂപ്




--
With Regards,
Anoop

Press ENTER to look up in Wiktionary or CTRL+ENTER to look up in Wikipedia

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)

http://www.allahone.info