പ്രിയ സുഹൃത്തുക്കളെ,

വിക്കിസംഗമോത്സവം വിജയകരമായി പൂര്‍ത്തിയായി. ഇനി അതിന്റെ കണക്കെടുപ്പാണ്. വിക്കിപീഡിയയ്കും മലയാളം വിക്കി സമൂഹത്തിനും പൊതുസമൂഹത്തിനും അത് നല്‍കിയ സംഭാവനകളെന്തെന്നും ഭാവിയിലേക്കുള്ള പാഠങ്ങളെന്തെന്നും നമുക്ക് വിലയിരുത്തേണ്ടതുണ്ട്.

ദയവായി നിങ്ങള്‍ക്ക് പറയുവാനുള്ളത് വിക്കിസംഗമോത്സവം റിപ്പോര്‍ട്ട് എന്ന താളില്‍ കുറിക്കുക. സംഗമോത്സവത്തില്‍ ഒരോ സമയത്തും എന്തൊക്കെ സംഭവിച്ചു എന്ന നാള്‍വഴിയും ഇതില്‍ തയ്യാറാക്കേണ്ടതുണ്ട്. പ്രത്യേകം താളുകള്‍ തയ്യാറാക്കി ഇതിനോടൊപ്പം ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ അതും ചെയ്യണം. പങ്കെടുത്തവര്‍ അതിനായുള്ള പട്ടികയില്‍ അവരവരുടെ പേര് എഴുതണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

സംഗമോത്സവത്തിന്റെ പ്രധാന ഭാഗമായിരുന്നു തിരുത്തല്‍ യജ്ഞം. ഇവിടെ അതിന്റെ വിവരങ്ങള്‍ കാണാം. ആ താളും ക്രോഡീകരിക്കേണ്ടതുണ്ട്.

നവംബര്‍ 1 മുതല്‍ ഡിസംബര്‍ 21 വരെ മലയാള ഭാഷ - സാഹിത്യം, ലോക്സഭ - ദേശീയ പ്രാധാന്യ വിഷയങ്ങള്‍, സാര്‍വ്വദേശീയ വിഷയങ്ങള്‍, തണ്ണീര്‍ത്തട സംബന്ധിയായ വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പുതുതായുണ്ടായ ലേഖനങ്ങളും വിവരങ്ങള്‍ ചേര്‍ക്കപ്പെട്ടവയും ഇതിന്റെ ഭാഗമായി കാണാം. അത്തരം സംഭാവനകള്‍ നടത്തിയവര്‍ ആ പദ്ധതിയില്‍ അംഗമായതായി അവിടെ രേഖപ്പെടുത്തുന്നതും ലേഖനങ്ങള്‍ അവിടുള്ള പട്ടികയില്‍ നല്‍കുന്നതും നല്ലതാണ്. 

ഇതുമായി സഹകരിച്ചവര്‍ക്കെല്ലാം നക്ഷത്രപുരസ്കാരം നല്‍കുന്നതിനും ഏര്‍പ്പാടുണ്ടാവണം.

സ്നേഹത്തോടെ,
സുജിത്ത്
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841