വ്യക്തിപരമായ കമന്റ് മാത്രമാണ് പ്രവീണ്‍. ഇത് മെയിലിങ്ങ് ലിസ്റ്റിലേക്ക് അയക്കണമെന്ന് ഉദ്ദ്യേശിച്ചിരുന്നതല്ല.
എന്നെ സംബന്ധിച്ച് വെബ്ഫോണ്ട് എന്നതുപോലെ ഒരു സൗകര്യം വിക്കിയില്‍ കൊണ്ടുവരണമെന്ന് തന്നെയേ ആഗ്രഹമുള്ളൂ. uls ന് പിഴവുകളുണ്ടെന്നത് സമ്മതിക്കുന്നു. എനിക്ക് അനുഭവപ്പെടുന്നത് ബഗ്ഗായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നിലവില്‍ ഈ സൗകര്യം (മുമ്പ് വെബ്ഫോണ്ട് വന്നപ്പോള്‍ ചെയ്തതുപോലെ) റിവേര്‍ട്ട് ചെയ്യണമെന്നാണ് മിക്കവരും പറയുന്നത്. ഇങ്ങനെ സംഭവിക്കരുതെന്ന് വ്യക്തിപരമായ താല്പര്യമുണ്ടെന്ന് തന്നെ കരുതിക്കോളൂ.

വെബ്ഫോണ്ട് എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ച് സമവായമുണ്ടാക്കി സമര്‍പ്പിക്കുന്നതിനെ അനുകൂലിക്കുന്നു. കൂടുതല്‍ തര്‍ക്കിച്ച് നില്‍ക്കാനും മറ്റും താല്‍പര്യമില്ലാത്തതിനാലും ഇതില്‍ നിന്ന് ഒരു തരം എസ്കേപ്പിസം തന്നെയാണ്. ഇതില്‍ കുറേ മുന്‍ധാരണകളും എനിക്ക് കടന്ന് കൂടിയിട്ടുണ്ട്. എന്തായാലും കാര്യങ്ങള്‍ നടക്കട്ടെ. എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം.

2013/6/21 praveenp <me.praveen@gmail.com>

On Friday 21 June 2013 05:39 PM, manoj k wrote:
മുമ്പത്തെ കുറേ അടികളുടെ ബാക്കിയാണ്. ഗാലറിയിലിരുന്ന് കാണാം.

തെറ്റിദ്ധരിപ്പിക്കരുത്. യു.എൽ.എസിൽ ധാരാളം ബഗുണ്ടെന്നും, അത് ഉപയോഗലാളിത്യത്തിന് വിരുദ്ധമാണെന്നതും വസ്തുതയാണ്. മനോജ് പറയുന്ന മുമ്പത്തെ അടിയിൽ മനോജ് തന്നെ പറയുന്ന തമിഴർ ഉൾപ്പെട്ടിരുന്നില്ലല്ലോ. ഗാലറിയിലിരുന്ന് കാണുക എന്നത് ഒരുതരം എസ്കേപ്പിസമാണ്, മനോജ് മനോജിന് അനുഭവപ്പെടുന്നത് ഇത് അതിമനോഹരവും അതീവലളിതവും അത്യന്തം ഉപയോഗപ്രദവുമായിട്ടാണെങ്കിൽ അത് പറയുവാൻ മടിക്കേണ്ടതില്ല. എതിരഭിപ്രായം ഉണ്ടെന്ന് കരുതി ഇവിടെ ഇന്നുവരെ ആരും ആരെയും "വെറുത്തിട്ടൊന്നുമില്ല" :-) ഇനിയൊട്ട് വെറുക്കുമെന്ന് കരുതുന്നുമില്ല.



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l