സര്‍വ്വനിജ്ഞാനകോശം ഓണ്‍ലൈന്‍ അവലംബമാ‍കാതിരിക്കുകയാണ് ഉത്തമം. ഇപ്പോള്‍ തന്നെ വിക്കിപീഡിയയിലേക്ക് ലേഖനങ്ങള്‍ നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ച സ്ഥിതിക്ക് വിക്കിപീഡിയയുടെയും സര്‍വ്വനിജ്ഞാനകോശം ഓണ്‍ലൈനിന്റെയും ലക്ഷ്യം ഏതാണ്ട് ഒരു പോലെയായിരിക്കുകയാണ്. ആയതിനാല്‍ സര്‍വ്വനിജ്ഞാനകോശം ഓണ്‍ലൈന്‍ അവലംബമാക്കുക എന്നാല്‍ ഇംഗ്ലീഷ് വിക്കിപീഡിയ അവലംബമാക്കുന്നതിനോട് സമാനമാവും. സര്‍വ്വനിജ്ഞാനകോശം ഓണ്‍ലൈന്‍ എഡിഷനില്‍ പൊതുസമൂഹത്തിന്റെ ലേഖനങ്ങള്‍ ക്ഷണിച്ചതിനാല്‍ പ്രത്യേകിച്ചും.

2008/11/18 Challiyan <challiyan@gmail.com>
ബ്രിട്ടാനിക്ക ഒന്നാന്തരം റഫറന്‍സ് ആണ്. സര്‍വവിജ്ഞാനകോശം ഉയര്‍ന്ന
നിലവാരമുള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്. അത് ക്വോട്ട് ചെയ്യാനാകില്ല
എങ്കില്‍ പിന്നെ അത് ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ല.

വിക്കിപീഡീയയും റഫറന്‍സ് ആയി ക്വോട്ട് ചെയ്യാറുണ്ട്. വിശ്വാസ്യത
കുറവാണെന്നു മാത്രം. നമ്മള്‍ അതിന്‍റെ വിശ്വാസ്യത കൂട്ടാനുള്ള
ശ്രമത്തിലാണല്ലോ റഫറന്‍സുകള്‍ ചോദിക്കുന്നതും ചേര്‍ക്കുന്നതും.
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്