സുഹൃത്തുക്കളേ,

'ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേര്‍' (FOSS) പദ്ധതിയില്‍ കൂടുതല്‍ വനിതകളെ ആകര്‍ഷിക്കാനായി നടപ്പാക്കുന്ന 'ഔട്ട്‌റീച്ച് പ്രോഗ്രാം ഫോര്‍ വിമണ്‍ ഇന്റേണ്‍ഷിപ്പി'ന് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം.

2013 ജനവരി രണ്ട് മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. 'ഫോസ്' പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളും സംഘടനകളുമാണ് ഇന്റേണ്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ വിക്കിമീഡിയയ്ക്കു വേണ്ടി മൂന്ന് ഇന്റേൺഷിപ്പുകളാണുള്ളത്.

സോഫ്ട്‌വേര്‍ ഡെവലപ്‌മെന്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, വെബ് ഡെവലപ്‌മെന്റ്, യൂസര്‍ എക്‌സ്പിരിയന്‍സ് ഡിസൈന്‍, ഗ്രാഫിക്‌സ് ഡിസൈന്‍, ഡോക്യുമെന്റേഷന്‍, മാര്‍ക്കറ്റിങ് എന്നീ വിഭാഗങ്ങളിലാണ് പ്രോജക്ടുകളുള്ളത്. ഇന്റേണ്‍ഷിപ്പിനുള്ള സ്റ്റൈപ്പന്റ് 5000 യു.എസ്.ഡോളറാണ്.

മുമ്പ് ഈ പ്രോഗ്രാമില്‍ ഇന്റേണ്‍ഷിപ്പ് ലഭിച്ചിട്ടില്ലാത്തവരും, ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡില്‍ പങ്കെടുത്തിട്ടില്ലാത്തവരുമായ ഏത് വനിതയ്ക്കും അപേക്ഷിക്കാം. വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ് : https://www.mediawiki.org/wiki/Outreach_Program_for_Women

താല്പര്യമുള്ളവർ മുകളിലെ ലിങ്കിൽ നൽകിയിരിക്കുന്ന മെന്റർമാരെ സമീപിച്ച് ഒരു ചെറിയ ജോലി (microtask) വിജയകരമായി പൂർത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി താളിൽ പേരുചേർത്തിട്ടുള്ള മെന്റർമാരുടെ സംവാദം താളിൽ കുറിപ്പിടുകയോ എനിക്ക് നേരിട്ട് മെയിൽ അയയ്ക്കുകയോ ചെയ്യുക.

നന്ദി.

സസ്നേഹം,

User: Netha Hussain


--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com