സുഹൃത്തുക്കളെ,

കഴിഞ്ഞ ഒരു മാസത്തിലധികമായി  ഡിജിറ്റൈസേഷൻ മത്സരം 2014 നടന്നിരുന്ന അണിയറപ്രവര്‍ത്തനങ്ങള്‍ക്കും പല സ്ഥാപനങ്ങളുമായി സംസാരിയ്ക്കുമ്പോഴുള്ള അവ്യക്തകളും നീങ്ങിതുടങ്ങിയിരിക്കുന്നു. ഇതിന്റെ   സംഘാടനവുമായി ബന്ധപ്പെട്ട അവ്യക്തതകളും ആരുടെ ഭാഗത്തുനിന്നും   പ്രത്യേകിച്ച് ഉറപ്പുകള്‍ കിട്ടത്തതും മൂലവും ഓണ്‍ലൈന്‍ ആയി മാത്രമാണ്   ഇപ്പോള്‍ മത്സരം പുരോഗമിച്ചിരുന്നത്.
സൂചികാതാളുകള്‍  ഇവിടെ (http://goo.gl/ih9zmx ) ലിസ്റ്റ്  ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ 100ല്‍  അധികം പേജുകള്‍  ടൈപ്പ് ചെയ്ത് തീര്‍ന്നതും സമീപകാലങ്ങളിലെ സജീവ  ഇടപെടലുകളും മത്സരത്തെ ഉപയോക്താക്കള്‍ ആവേശത്തോടെ ഇടപെടുന്നതും ഇതിന്റെ ലക്ഷണമാണ്. ബാലു തയ്യാറാക്കിയ  സ്കോര്‍ബോര്‍ഡ് ( http://balasankarc.in/ProofreadingContest/index.html  )ഇത്  എങ്ങനെ കൂടുതല്‍ ലോജിക്ക് ആക്കാമെന്ന് ചര്‍ച്ച (http://goo.gl/m97fUL ) ചെയ്യേണ്ടതുണ്ട്. ജനുവരി 31ഓടെ ഈ പദ്ധതി തിരുന്നതിന് മുമ്പ് ഇത് ഫിക്സ് ചെയ്യേണ്ടതുണ്ട്.

കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് 2012ല്‍ നടപ്പാന്‍ പരിശ്രമിച്ച GLAM ( https://ml.wikisource.org/wiki/WS:Kerala_Sahitya_Akademi ) പദ്ധതിയും നമ്മുടെ ഇടപെടലിന്റെ പ്രശ്നമൂലവും സാധാരണ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള ചുവപ്പുനാടയുമൊക്കെ ചേര്‍ന്ന് ഇത് വിചാരിച്ചതുപോലെ നടക്കാതെ പോയി. അന്ന് ലഭിച്ച രസികരഞ്ജിനിയുടെ ലക്കങ്ങള്‍ മാത്രമാണ് വിക്കിഗ്രന്ഥശാലയ്ക്ക് ലഭിച്ച ആകെയുള്ള മെച്ചം. പല തവണ അക്കാദമിയുമായി ഇടപെടാന്‍ ശ്രമിയ്ക്കുകയും എന്തിന് RTI ഫയല്‍ ചെയ്ത് വിവരങ്ങള്‍ തേടേണ്ടിവരുന്ന അവസ്ഥയടക്കമുണ്ടായിട്ടുണ്ട്. :)

CISലെ വിഷ്ണുവര്‍ദ്ധന്‍ വിക്കിസോഴ്സിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ലോകവ്യാപകമായി നടക്കുന്ന പ്രൂഫ് റീഡിങ്ങ് മത്സരങ്ങളും ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും സജീവമായ വിക്ക്സോഴ്സ് കമ്മ്യൂണിറ്റി ആയ മലയാളം വിക്കിഗ്രന്ഥശാലയോടെ ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കാമോ എന്ന് ചോദിയ്ക്കുകയും ഈ-ബുക്ക് റീഡറുകടക്കമുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതുമാണ് ഈ ഒരു കാര്യത്തിലേക്കിറങ്ങിപ്പുറപ്പെടാന്‍ ഉണ്ടായ സാഹചര്യം.  വിക്കിഗ്രന്ഥശാ സിഡിയുടെ പുറത്തിറക്കലുമായി ബന്ധപ്പെട്ട ഗൂഗിള്‍പ്പ്ലസ്സിലെ അടക്കം സുഹൃത്തുക്കളുടെ സഹകരണത്തോടെ 1000നടുത്ത് പേജുകള്‍ പ്രൂഫ് റീഡ് ചെയ്ത് മത്സര രൂപത്തിലല്ലെങ്കിലും പരിപാടി നടത്തിയത് അതിന് തൊട്ടുമുമ്പുള്ള ഒക്ടോബര്‍ മാസത്തിലായിരുന്നു. 50 സജീവ ഉപയോക്താക്കളുമായി നിന്നിരുന്നത് ഇതിന് ശേഷം നിര്‍ജ്ജീവമായതും ഇങ്ങനെയുള്ള പദ്ധതികള്‍ നടത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് തോന്നിപ്പിച്ചു.  മുന്‍കാല പ്രാബല്യത്തോടെഈ മത്സരം നടത്താമോ എന്ന് ചോദിച്ചതിന് (http://goo.gl/3JT4be) അത് വേണ്ട, പുതിയൊരു മത്സരം നടത്തുകയാണ് നല്ലതെന്നാണ് വിഷ്ണു, സ്വകാര്യ സഭാഷണത്തില്‍ പറഞ്ഞത്. പിന്നീടുള്ള ശ്രമം ഇത് വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കാമോ എന്നതായിരുന്നു. സാഹിത്യ അക്കാദമിയില്‍ ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രഞ്ജിത്ത് മാഷെയും കൂട്ടി അക്കാദമി സെക്രട്ടറിലെ പോയി കണ്ടു. എന്താണ് ഉദ്ദ്യേശിക്കുന്നതെന്ന് ഒരു വെള്ള കടലാസില്‍ എഴുതിക്കൊടുക്കുകയും പിന്നീട് പദ്ധതിയുടെ വിശദവിവരങ്ങള്‍ സമര്‍പ്പിയ്ക്കാനും പറഞ്ഞു. സാഹിത്യ അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നല്ല പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ കണ്ണന്‍ മാഷെയും ശ്രീജിത്ത് മാഷെയുമൊക്കെ ബന്ധപ്പെട്ട് ഇതിന് it@schoolമായി ബന്ധിപ്പിക്കാന്‍ കഴിയുമോ എന്നായി ശ്രമം. അക്കാദമിയ്ക്ക് എഴുതിക്കൊടുത്ത (നേരത്തെ തന്ന ഗലം പ്രോജക്റ്റിലുള്ളതിന്റെ വികസിത രൂപം) തന്നെ ഐറ്റി അറ്റ് സ്കൂളിനും കൊടുത്തു.  ഡിസംബം 1 മുതല്‍ 22 വരെ നടത്താമെന്ന് വിചാരിച്ച പദ്ധതി ( http://goo.gl/tTNS1A ) വിചാരിച്ചത് പോലെ സമയബന്ധിതമായി ഫീഡ്ബാക്കുകള്‍ കിട്ടാത്തത് മൂലം പിന്നെയും വൈകി. ഗ്രന്ഥശാല ഗ്രൂപ്പിലെ ചര്‍ച്ചയില്‍ കണ്ണന്‍മാഷും അനിവറും സുഗീഷ് സുബ്രമണ്യവും ബാലുവുമെല്ലാം സജീവമായി പങ്കെടുത്തിരുന്നെങ്കിലും അതില്‍ കാര്യങ്ങളൊന്നും വ്യക്തമായി തിരുമാനിക്കാന്‍ സാധിച്ചില്ല (http://goo.gl/Ihb9yS). പഞ്ചായത്തില്‍ ചര്‍ച്ചയ്ക്ക് വച്ചുവെങ്കിലും എന്നത്തെ പോലെ അതിലും ആരും കാര്യമായൊന്നും ഇടപെട്ടില്ല ( http://goo.gl/xzqAWS ). 

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നീട് വികസിച്ചത് ഇതിലെ പ്രധാനമായും പാട്നര്‍ ചെയ്യുന്ന ഗവ. സ്ഥാപനങ്ങളിലും ഇതുമായി ബന്ധപ്പെട്ട സംഘടനകളും ഇന്‍വോള്‍ ചെയ്തിട്ടാണ്. ഇതില്‍ കൂടുതല്‍ ഇടപെട്ടതോടെ ഇങ്ങനെയൊരു പദ്ധതി നടത്തിപ്പിന്റെ ഏകോപന ചുമതലയുടെ ഭാരം എന്റെ ചുമലിലേയ്ക്കെത്തി. വളരെ നാളത്തെ ആഗ്രഹമായിരുന്നു ഇങ്ങനെയൊന്ന് നടന്നുകിട്ടാന്‍. ഇതുമായി ബന്ധപ്പെട്ട ആളുകളെയെല്ലാം ഒന്നിച്ച് നിര്‍ത്തിയാല്‍ നല്ല രീതിയിലുള്ള മുന്നേറ്റമുണ്ടാമെന്ന് തോന്നി. കേരള സാഹിത്യ അക്കാദമി,  ഐറ്റി അറ്റ് സ്കൂള്‍, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി തുടങ്ങിയവരുമായി നിരന്തരം ഫോണിലും മെയിലിലുമെല്ലാം ബന്ധപ്പെടേണ്ടിവന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഒരു പരിധിയില്‍ കവിഞ്ഞ് എനിക്ക് ഓണ്‍ലൈനില്‍ പബ്ലിക്ക് ആയി അപ്ഡേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇതുമായി സഹകരിക്കാവുന്ന വിക്കിമീഡിയരെ ഇമെയില്‍ ചരടുകള്‍ കണ്ണിയാക്കിയിരുന്നു. ചര്‍ച്ചകളുടെ അവരുടെ അഭിപ്രായങ്ങളും അറിഞ്ഞാണ് പദ്ധതി പുരോഗമിച്ചതും. 

സംഗമോത്സവവേദിയില്‍ വച്ച് ഇതുമായി ബന്ധപ്പെട്ട കൂടിയിരിപ്പില്‍ ചര്‍ച്ച ചെയ്യുകയും എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ച് പരസ്പരധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. (കണ്ണന്‍ മാഷെടുത്ത ഫോട്ടോ http://goo.gl/iDQGE3 )

ശേഷം സംഗമോത്സവത്തിന്റെ രണ്ട് ദിവസം മുമ്പാണി അക്കാദമിയുടെ പുസ്തകശേഖരത്തിന്റെ ലിസ്റ്റ് (http://goo.gl/V4fMPO ) കിട്ടുന്നത്. ഇതില്‍ നിന്നും മലയാളം അദ്ധ്യാപകനായ രഞ്ജിത്ത് മാഷെക്കൊണ്ട് കുറച്ച് പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കൊടുക്കുകയും സംഗമോത്സവത്തിന്റെ അന്ന് ചെല്ലാന്‍ പറഞ്ഞത് ഫോളോപ്പ് ചെയ്യാന്‍ സാധിക്കാതിരിക്കുകയും ചെയ്തു. ശേഷം കഴിഞ്ഞ ദിവസങ്ങളിലായി 55 ടൈറ്റിലുകള്‍ 22 GB ക്കടുത്ത് വരുന്ന ഡാറ്റ ഞാന്‍ പോയി കളക്റ്റ് ചെയ്തിട്ടുണ്ട്. അക്കാദമിയിലെ ഇടപെടലുകള്ക്ക് സുനിൽ പ്രഭാകറെ പോലുള്ളവരുടെ സഹായങ്ങളും ഈ സമയത്ത് വിലപ്പെട്ടതായിരുന്നു.

സാഹിത്യ അക്കാദമിയില്‍ നിന്ന് ലഭിച്ച പുസ്തകങ്ങള്‍ ഇവിടെ (http://goo.gl/HVz6aV ) ലിസ്റ്റ്  ചെയ്തിട്ടുണ്ട്. അക്കാദമിയില്‍ പുസ്തകം വാങ്ങാന്‍ പോയ വകയില്‍ ഒരു  ദിവസം  മുഴുവനായി തന്നെ ചിലവാകുകയും ഹാര്‍ഡ്ഡിസ്ക്ക് അവര്‍ സ്വീകരിക്കാത്ത് മൂലം ഈ  പദ്ധതിയ്ക്കായി ഒരു പുതിയ 16gb പെന്‍ഡ്രൈവ് വാങ്ങി നല്‍കുകയും  ചെയ്യേണ്ടിവന്നിട്ടുണ്ട്. 11 മണിയ്ക്ക് ചെന്ന എന്നെ 5 മണി വരെ ഇത്  ലഭിക്കുന്നതിന് വേണ്ടി കാത്തുനിര്‍ത്തിയെങ്കിലും ജീവനക്കാരെല്ലാം  നല്ലരീതിയിലാണ് പെരുമാറിയത്. ഓഡിറ്റ് ഒബ്ജക്ഷനും മറ്റുമുള്ളതിനാല്‍ വാട്ടര്‍മാക്കില്ലാത്ത സ്കാനുകള്‍ തരുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് സെക്രട്ടറി നേരിട്ടു തന്നെ പറഞ്ഞിരുന്നു. പദ്ധതിയില്‍ പങ്കുചേരുകയും പുസ്തകങ്ങള്‍ നല്‍കിയതൊഴിച്ച് സാഹിത്യ  അക്കാദമി ഉറപ്പുകളൊന്നും ഇപ്പോള്‍ നല്‍കിയിട്ടില്ല. കൂടുതല്‍  സമ്മാനങ്ങളും പങ്കെടുക്കുന്ന സ്കൂളുകള്‍ക്ക് നിര്‍ബന്ധമായും  പുസ്തകക്കെട്ടുകള്‍ മുതലായവ സമ്മാനിയ്ക്കണമെന്നുമൊക്കെ സെക്രട്ടറി  പറഞ്ഞതനുസരിച്ച് അപേക്ഷ എഴുതിക്കൊടുത്തിട്ടുണ്ട്. ജനുവരി 10ന് മാത്രമേ അവരുടെ കമ്മറ്റി കൂടി  ഇതിലെന്തെങ്കിലും അപ്ഡേറ്റ് കിട്ടൂ. വിക്കിഗ്രന്ഥശാലയാണ്  ഇതിന്റെയൊക്കെ പ്രധാന ഗുണഭോക്താവ് എന്നതുകൊണ്ടും ഡിസിഷന്‍  തിരുമാനിയ്ക്കുന്നതില്‍ പ്രത്യേകിച്ച് റോളുകളൊന്നുമില്ലാത്തതുകൊണ്ടും ഇതിലെ  പ്രധാനപ്പെട്ടവരെ കോര്‍ ഗ്രൂപ്പില്‍ ചേര്‍ത്തുകൊണ്ടും ഇതുമായി  സഹകരിക്കുന്നവരുമായൊക്കെ ഉള്‍ക്കൊള്ളിച്ച് സംഘാടനസമിതി ഉണ്ടാക്കുകയാണ്  ചെയ്തത്. എനിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ഉപയോഗിച്ച് തന്നെ ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇതേ സമയം ഐറ്റി  അറ്റ് സ്കൂളിലെ കാര്യവും ഒരു രൂപമായിരുന്നില്ല. ശ്രീജിത്ത്  മാഷുടേയും കണ്ണന്‍ മാഷുടേയും നേതൃത്വത്തില്‍ ഹസനാര്‍ മാഷ്, ടോണിമാഷ്  തുടങ്ങിയവരൊക്കെ ഇടപെട്ടിട്ടാണ് ഇത് പുരോഗമിച്ചിരുന്നത്. ഐറ്റി അറ്റ്  സ്കൂള്‍ ഇതില്‍ എന്ത് ചെയ്യുമന്നെതിന്റെ കാര്യങ്ങളില്‍ ഉറപ്പുകള്‍  കിട്ടാത്തത് മൂലം പങ്കാളിത്തം മാത്രമേ അനൗണ്‍സ് ചെയ്തിരുന്നുള്ളു. ഐറ്റി  അറ്റ് സ്ക്കൂളിന്റെ ഔദ്ദ്യൊഗിക പങ്കാളിത്തം (ലോഗോ/പേര് ഉപയോഗിക്കാന്‍)  അനുമതി കിട്ടിയില്ലെങ്കിലും ഗ്രന്ഥശാലയോടെ സഹകരിക്കുന്ന സ്കൂളുകളെ  ഉള്‍പ്പെടുത്തി ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാവുന്ന ആത്മവിശ്വാസം തന്ന  മാഷുമ്മാരാണ് നമ്മുടെ ശക്തി.

ഇന്നലെ  രാത്രി ശ്രീജിത്ത് മാഷുടെ അപ്ഡേറ്റ് അനുസരിച്ച് ഈ പ്രോജക്റ്റ് ഐറ്റി അറ്റ്  സ്കൂള്‍ സഹകരിക്കാമെന്ന് തിരുമാനിയ്ക്കുകയും സര്‍ക്കുലര്‍  പുറത്തിറക്കാനുള്ള നടപടികളെടുക്കുകയും ഇതിനായി ഓരോ ജില്ലയില്‍ നിന്നുള്ള  മാസ്റ്റര്‍ ട്രൈയിനേഴ്സിനായുള്ള പരിശീലനപരിപാടിയ്ക്കുള്ള  സാമ്പത്തികമനുവദിയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന സന്തോഷവാര്‍ത്തയാണുള്ളത്.  ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയ്ക്കുന്നു. ഇങ്ങനെ ഒരു തിരുമാനമുണ്ടായത് മൂലം  നമുക്ക് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന 13800 താളുകള്‍ മതിയാകില്ലെന്ന  സ്ഥിവിശേഷമാണുള്ളത്. ഇതിന്റെ ട്രൈയ്നിങ്ങ് വര്‍ക്ക്ഷോപ്പിനുള്ള അധിക ബാധ്യതയ്ക്കുള്ള പണം  കണ്ടെത്താന്‍ പലരേയും വിളിച്ചിരുന്നു. ഐറ്റി അറ്റ് സ്കൂൾ തന്നെ ഇതിനുള്ള സോഴ്സ് കണ്ടെത്തിയെന്നത് വളരെ വലിയൊരു ഭാരം ഒഴിവാക്കി. ഇതിന്റെ നിയന്ത്രണവും ഏകോപനവും ഐടി അറ്റ്‌ സ്കൂൾ തന്നെ നിർവഹിക്കുന്നതാണ്. അടിസ്ഥാനവിവരങ്ങളുൽക്കൊള്ളുന്ന ഒരു കൈപ്പുസ്തകം ഡിജിറ്റൽ രൂപത്തിൽ നമ്മൾ തയ്യാറാക്കി കൊടുക്കെന്ടതുണ്ട് .

SMC യുടെ പ്രതിനിധിയായ അനിവറുമായി  സംസാരിച്ചതനുസരിച്ച് വ്യക്തിഗത മത്സരത്തിനായുള്ള  സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ശ്രമിയ്ക്കാമെന്ന് പറയുകയും ഋഷിയും ബാലുവുമടങ്ങുന്ന  ടീം സാങ്കേതികപരമായ കാര്യങ്ങള്‍ എഡിറ്റ് കൗണ്ട് ടൂളുണ്ടാക്കണമെന്നതും മറ്റും ചെയ്ത്  തരാമെന്ന് പറയുകയും നടപ്പാകുകയും ചെയ്തു. പദ്ധതിയുടെ മുന്നോട്ട് പോക്കിലും മറ്റും ഇവരൊക്കെ എനിക്ക് തരുന്ന സപ്പോര്‍ട്ടും മാനസിക പിന്തുണയും ഈ ഘട്ടത്തില്‍ വളരെ വലുതായിരുന്നു.

CIS ലെ വിഷ്ണുവര്‍ദ്ധന്‍ വാഗ്ദാനം  ചെയ്ത ഇ-ബുക്ക് റീഡറും സ്കാനറും മാത്രമാണ് നിലവിലുള്ള സമ്മാനങ്ങളില്‍  ഉള്ളത്. കൂടുതല്‍ കാര്യങ്ങള്‍ക്കായി സമീപിച്ചിട്ടെങ്കിലും മറുപടിയൊന്നും  കിട്ടിയിട്ടില്ല.

ജനുവരി 31ന് മത്സരം തീരുകയാണെങ്കില്‍ തൃശ്ശൂരില്‍  വച്ച് നടക്കുന്ന സാഹിത്യ അക്കാദമി പുസ്തകോത്സവ വേദിയില്‍ 2012ല്‍  നടന്നതുപോലെ ഒരു വിക്കിയ്ക്കായി അരദിവസത്തെ വേദിയും പൊതുപരിപാടിയും  അക്കാദമിയുടെ ചിലവില്‍ തന്നെ ചെയ്യാമെന്ന് സെക്രട്ടറി ഇങ്ങോട്ട് സജഷന്‍  തന്നിട്ടുണ്ട്.

ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ  ആയിരത്തിലധികം രൂപ എന്റെ കയ്യില്‍ നിന്ന് ചിലവായതൊഴിച്ച് ഇനി കൂടുതല്‍  സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാനിടയില്ല. സാമ്പത്തിക ചിലവുകള്‍ വരുന്നത് അതാത് സ്ഥാപനങ്ങള്‍ വഹിക്കുന്ന രീതിയിലാണ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. ഇതില്‍ കുറച്ച് പണം ആവശ്യം വരികയാണെങ്കില്‍ കൈയ്യില്‍ നിന്ന് ചിലവാക്കാന്‍ സന്മനസ്സുള്ളവരുമുണ്ട് എന്നത് കമ്മ്യൂണിറ്റിയെ സംബന്ധിച്ച് നല്ല കാര്യമാണ്. കൂടുതല്‍ സമ്മാനങ്ങള്‍ സ്പോണ്‍സര്‍  ചെയ്യുന്നതിനായി ഇന്ദുലേഖ.കോമിനേപ്പോലുള്ളരുമായും തൃശ്ശൂരിലെ  പുസ്തകക്കടകളുമായും ബന്ധപ്പെടാന്‍ ശ്രമിയ്ക്കുന്നുണ്ട്. സഹായിക്കാന്‍  പറ്റുന്നവര്‍ എനിയ്ക്ക് എഴുതുമല്ലോ. അല്ലെങ്കില്‍ വിക്കിയിലോ ലിസ്റ്റിലോ  ഇട്ടാലും മതിയാകും.

മലയാളം വിക്കിപീഡിയയുടെ പ്രചരണത്തിനായി വലിയ രീതിയില്‍ നമ്മള്‍ ശിബിരങ്ങളും മറ്റും നടത്തി ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി സ്ട്രെങ്ങ്ത്ത് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെങ്കിലും വിക്കിഗ്രന്ഥശാലയെ കാര്യമായി ശ്രദ്ധിക്കുന്നില്ല എന്നതാണ് വിക്കിസമുഹത്തിന് പൊതുവായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. പുതുതായി എത്തുന്ന ഉപയോക്താക്കള്‍ക്ക് ഏറ്റവും നന്നായി കോണ്ട്രിബ്യൂട്ട് ചെയ്ത് പഠിക്കാന്‍ ഉതകുന്ന ഒരു പ്ലാറ്റ് ഫോം എന്ന നിലയില്‍ ഇത് വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ല. ആലുവ യുസി കോളേജില്‍ വച്ച് സംഘടിപ്പിച്ച ശിബിരത്തില്‍ മാത്രമാണ് ഗ്രന്ഥശാലയെ കാര്യമായി നമ്മള്‍ എടുത്തത്. സ്കൂള്‍ വിദ്യാര്‍ഥികളുടെ പദ്ധതികള്‍ നിരവധി നടക്കുന്നുണ്ടെങ്കിലും അത് വേണ്ടത്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നില്ല. ഇങ്ങനെയൊക്കെ യുള്ള ഒരു സാഹചര്യത്തിലാണ്ഈ ഒരു പദ്ധതിയുടെ പ്രസക്തി. വിക്കിസംരംഭങ്ങളിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ എത്തിയ്ക്കുന്നതിലും ഒ.സി.ആര്‍ അടക്കമുള്ള സാങ്കേതിക വികാസം മലയാളഭാഷയ്ക്കായി വരുന്നത് വരെ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. വിക്കിസോഴ്സിന്റെ പത്താം വാര്‍ഷികമാഘോഷിക്കുന്നഈ വേളയില്‍ ഇങ്ങനെ ഒരു മത്സരം സംഘടിപ്പിക്കാന്‍ ഒപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഇപ്പോള്‍ സമീപകാലമാറ്റങ്ങളില്‍ കാണുന്ന പുതിയ ഉപയോക്താക്കള്‍ തന്നെ ഇതിന്റെ കാരണം. സമയമില്ലാത്തതുകൊണ്ടോ താല്പര്യമില്ലാത്തത് കൊണ്ടോ ആണോ എന്നറിയില്ല വിക്കിയിലെ പലരും ഈ പദ്ധതിയില്‍ നിന്ന് മാറി നില്‍ക്കുന്നതായി ശ്രദ്ധിച്ചു. ഏവരേയും ക്ഷണിയ്ക്കുകയാണ്. ഒരുമിച്ച് നിന്ന് മലയാളം വിക്കിസമൂഹത്തിനായി പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കാന്‍..


വിശ്വസ്ഥതയോടെ,
സ്വന്തം
മനോജ്