സുഹൃത്തുക്കളേ,

വിവിധ മലയാളം വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിക്കി അഭ്യുദയ കാംക്ഷികളുടെയും ഒരു കൂട്ടായ്മ 2012 ഏപ്രിൽ മാസത്തിൽ കൊല്ലത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.

ഈ കൂട്ടായമയ്ക്ക് ഒരു പേരു നിർദ്ദേശിക്കുവാൻ  ഈ അവസരത്തിൽ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അല്ലാത്തവർക്കും പേരു നിർദ്ദേശിക്കാം. പേരു വിക്കിയുമായും കൂട്ടായ്മയുമായും ബന്ധപ്പെടുന്നതാകും ഉചിതം. (ഉദാ: വിക്കി പ്രവർത്തകസംഗമം )

പേരുകൾ നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നവർ വിക്കിപീഡിയയിലെ സംഗമം5 എന്ന താളിൽ ഇപ്പോൾ തന്നെ പേരുകൾ നിർദ്ദേശിക്കുമല്ലോ. നിങ്ങൾ നിർദ്ദേശിക്കുന്ന പേരുകളിൽ നിന്ന് ഏറ്റവും കൂറ്റുതൽ പേർ നിർദ്ദേശിക്കുന്ന ഒരു പേരായിരിക്കും ഈ കൂട്ടായ്മക്ക് നൽകുന്നത്.


പേരു നിർദ്ദേശിക്കേണ്ട അവസാനതീയ്യതി : ജനുവരി 10, 2012 ഇന്ത്യൻ സമയം രാത്രി 11 മണി.


പേരു നിർദ്ദേശിക്കാൻ ഇവിടെ ഞെക്കുക.


ഈ വിവരം പരമാവധി ജനങ്ങളിലേക്കെത്തിക്കുവാൻ ശ്രമിക്കുമല്ലോ.

അനൂപ്