പ്രിയരേ,
മലയാളം വിക്കിപീഡിയയില്‍ അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം
ഇന്നാരംഭിക്കുന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന
ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം
വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ
ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ
പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ
നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ
പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ
സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും.
ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ
പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ
തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82-2016>
അമര്‍ത്തുക
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82-2016>.
ദയവായി താങ്കളുടെ പേര് ചേര്‍ക്കുക
--ഡിറ്റി