2015, ജനുവരി 5 12:22 PM ന്, Sivahari Nandakumar <sivaharivkm(a)gmail.com>
എഴുതി:
2015, ജനുവരി 5 12:22 PM ന്, Sivahari Nandakumar <sivaharivkm(a)gmail.com>
എഴുതി:
പ്രശോഭ് എന്ത് ചെയ്താലും കുറ്റമാണോ,
>
> ഇവിടെ അവന് sfd ഫയല്‍ പങ്ക് വെച്ചതാണോ കുഴപ്പം?
>
> സമത്വ എന്ന ഫോണ്ടിന് രചനയുടെ ഒരു ഘടകങ്ങളും ഉപയോഗിച്ചിട്ടില്ല. അത്
> പലവട്ടം പറഞ്ഞതാണ്.
>
> കതിരു് എന്ന ഫോണ്ട് ആദ്യം ഇറക്കിയപ്പോള്‍ രചനയുടെ ഫീച്ചര്‍ ടേബിള്‍
> ഉപയോഗിച്ചിരുന്നു. അന്ന് അനിവര്‍ എടുത്ത വായ്ക്ക് പറഞ്ഞത് മീര ഉപയോഗിച്ചു
> എന്നും കടപ്പാട് രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ്. പിന്നീട് സന്തോഷാണ്
> രചനയാണ് ഉപയോഗിച്ചതെന്നും കടപ്പാട് വെച്ചിട്ടില്ല എന്നും പറഞ്ഞത്. കടപ്പാട്
> രേഖപ്പെടുത്തുന്നതില്‍ എ.ടി.പി.എസ്സിന് ഒരു ബുദ്ധിമുട്ടുമില്ല. മനപ്പൂര്‍വ്വം
> കടപ്പാട് രേഖപ്പെടുത്താതിരുന്നതുമല്ല. ആദ്യ ഫോണ്ട് ഇറക്കുന്ന ധൃതിയില്‍ അത്
> വിട്ട് പോയതാണ്. ഇറക്കിയപ്പോള്‍ തന്നെ അത് പൂര്‍ണ്ണമായ ഫോണ്ട് അല്ല എന്ന്
> പറഞ്ഞിരുന്നു.
>
> കോപ്പി റൈറ്റ് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ കതിരിന്റെ ആദ്യ പതിപ്പ്
> പിന്‍വലിക്കുകയും പൂതിയ ഫീച്ചര്‍ ടേബിളോടുകൂടി വീണ്ടും പ്രസിദ്ധീകരിക്കുകയും
> ചെയ്തു. പിന്നീട് വന്ന എല്ലാ പഴയലിപി ഫോണ്ടുകള്‍ക്കും എ.ടി.പി.എസ്സ്
> വികസിപ്പിച്ച ഫീച്ചര്‍ ടേബിളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വിധത്തിലുള്ള
> ഡിപ്പഡെന്സികളും സ്വ.മ.ക, യുടെ ഫോണ്ടുകളുമായില്ല. ദേശാഭിമാനി ഫോണ്ടിന് രഘു
> ഫോണ്ട് ഉപയോഗിച്ചിട്ടുണ്ട്, അതിന്റെ കോപ്പി റൈറ്റും കടപ്പാട് കൊടുക്കലും
> പാലിച്ചു എന്നുമാണ് കരുതുന്നത്. അതില്‍ സ്വ.മ.ക ന് കടപ്പാട്
> വെക്കേണ്ടതുണ്ടെങ്കില്‍ അത് പരിശോധിക്കാം. വെക്കേണ്ടതാണെങ്കില് വെയ്ക്കാം.
> അതിന് ഒരു ബുദ്ധിമുട്ടുമില്ല.
>
> സമത്വ റീലീസ് ചെയ്ത് അപ്പോള്‍ തന്നെ അനിവര്‍ പറഞ്ഞത് ഇതി രചനയുടെ
> ഡെറിവേറ്റീവ് ആണെന്നാണ്. SFD ഫയല്‍ തരാന്‍ എന്താണ് മടി എന്നും ചോദിച്ചു. ttf
> ഫയല്‍ ഫോണ്ട് ഫോര്‍ജ്ജില്‍ തുറന്ന് സേവ് ചെയ്താല്‍ sfd ഫയല്‍ കിട്ടു
> മെന്നിരിക്കെ sfd ഫയലിന് എന്തിനാണ് വാശി പിടിച്ചത്. ATPS കോഡ് പങ്ക്
> വെയ്ക്കാത്തവരാണ് എന്ന് വരുത്തി തീര്‍ക്കാനാണോ? SFD ഫയല്‍ തന്നപ്പോ അത് ഗിറ്റ്
> ലാബില്‍ ഇടണമെന്നായി. അനിവര്‍ പറയുന്നിടത്തല്ല ഒരു സോഫ്റ്റ്വെയര്
> അതുണ്ടാക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളിടത്താണ് അത് ഇടുന്നത്. അതും ഒരു
> സ്വാതന്ത്ര്യമല്ലേ? ഗിറ്റ് ലാബിലിട്ട് അത് കൃത്യമായി പരിപാലിക്കാന്‍ വേണ്ട
> മാനവ വിഭവം ഇല്ലാത്തതിനാലും അത് അത്ര പരിചയമില്ലാത്തതിനാലുമാണ് അത്
> ചെയ്യാതിരുന്നത്. എല്ലാ ഫോണ്ടുകളും നേരത്തെ തന്നിട്ടുള്ള കണ്ണികളില്‍ ഈ
> ചര്‍ച്ച നടക്കുമ്പോഴും ഇപ്പോഴും ലഭ്യമാണ്. എന്നിട്ടും പ്രശോഭ് സമത്വയുടെ sfd
> ഫയല്‍ പ്രശോഭ് ഈ മെയിലിങ്ങ് ലിസ്റ്റില്‍ ഇട്ടപ്പോ ഇവിടെ പോരാ എല്ലാകൂടി
> എസ്.എം.സി മെയിലിങ്ങ് ലിസ്റ്റില്‍ തന്നെ വേണം പോലും.
>
> അല്ല ഗിറ്റ് ലാബിലോ, എസ്.എം.സി മെയിലിങ്ങ് ലിസ്റ്റിലോ ഇട്ടാലേ ഒന്ന്
> സ്വതന്ത്ര സോഫ്റ്റ്വെയറാവുകയൊള്ളോ?
>
> സ്വ.മ.ക. സെക്രട്ടറിയായ ഋൃഷിയും, പ്രവര്‍ത്തകരായ ബാലുവിനും, അഖിലിനും
> മറ്റ് പലരും ഇത് അനിവറിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് കാണുന്നത്. സമത്വ
> സ്വ.മ.ക. ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണ് എന്ന് അവര്‍ക്കാര്‍ക്കും
> അഭിപ്രായമില്ല. മാത്രമല്ല അനിവര്‍ എന്ത് അടിസ്ഥാനത്തിലാണ് ആ ആരോപണം
> ഉന്നയിക്കുന്നത് എന്നത് ഋൃഷിയെ പോലുള്ളവര്‍ക്ക് അറിയുകയുമില്ല.
>
> പിന്നെ സ്വ.മ.ക. തങ്ങളുടെ പ്രൊജക്റ്റുകള്‍ തുടങ്ങുമ്പോള്‍ തന്നെ
> സോഴ്സ്കോഡ് റിലീസ് ചെയ്യുമെന്നും ഗിറ്റിലൂടെ വെര്ഷന് കണ്ട്രോള് ചെയ്യും
> എന്നും ഒക്കെ പറയുന്നത് കപടമാണ്. സ്വതന്ത്ര ലൈബ്രറി മാനേജ്മെന്റ് ടൂള്‍
> വരുന്നു, മീര എല്‍.എം.എസ്. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറാണ് എന്ന്
> പറഞ്ഞ് കൊട്ടി ഘോഷിച്ചു. എന്നിട്ട് അതിന്റെ കോഡ് ഏത് പബ്ലിക്ക് സ്ഥലത്താണ്
> പ്രസിദ്ധപ്പെടുത്തിയത്?
>
> എനിക്കതില്‍ എതിര്‍പ്പൊന്നുമില്ല. ഒരു വോളന്ററി വര്‍ക്കാവുമ്പോള്‍ അത്
> ചിലപ്പോ പാതി വഴിയില്‍ ഉപേക്ഷിച്ചെന്നും. താമസിച്ചെന്നും ഒക്കെ വരും. പക്ഷേ
> അത് ചെയ്യുന്നവരെ പിറകോട്ടടിക്കുന്ന നിലപാട് ശരിയല്ല.
>
> --ശിവഹരി
>
> 2015, ജനുവരി 2 2:52 PM ന്, Anivar Aravind <anivar.aravind(a)gmail.com>
> എഴുതി:
>
>
>>
>> 2015-01-02 12:11 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍ <
>> prasobhgsreedhar(a)gmail.com>gt;:
>>
>>> പ്രിയ സുഹൃത്തുക്കളെ,
>>> 'സമത്വ'യുടേത് രചനയില്‍ നിന്നും പകര്‍ത്തിയ ഫീച്ചര്‍ ടേബിള്‍
>>> ആണെന്നുള്ള അഭിപ്രായങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഉണ്ടായിട്ടുണ്ട്.
>>> സമത്വയുടേത് ATPS തയ്യാറക്കിയ സ്വതന്ത്ര ഫീച്ചര്‍ ടേബിള്‍ ആണു്. അത്തരം സംശയം
>>> തീര്‍ക്കാന്‍ സമത്വയുടെ സോര്‍സ് കോഡ് ഇവിടെ പങ്കുവയ്ക്കട്ടെ. പ്രശ്നങ്ങള്‍
>>> ഇവിടെ ചൂണ്ടിക്കാണിക്കാം, നമുക്ക് പരിഹരിക്കാം.
>>>
>>
>> പ്രശോഭേ ,
>> ടെലഗ്രാമില്‍ പറഞ്ഞതു വീണ്ടും ഇവിടെ പറയേണ്ടിവരുന്നെന്നതു കഷ്ടമാണ് .
>> ATPS ന്റെ മിക്ക ഫോണ്ടുകളും സ്വമക ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണെന്നും
>> അങ്ങനെ നിലനില്‍ക്കുന്ന ഫോണ്ടുകളുടെ കോഡുകളുപയോഗിച്ചു സൃഷ്ടിയ്ക്കുമ്പോള്‍
>> ഒറിജിനല്‍ കോപ്പിരൈറ്റിനേയും ലൈസന്‍സിനേയും മാനിച്ച് അതിനനുസരിച്ചുവേണം
>> കോപ്പിറൈറ്റും ലൈസന്‍സും ഫോണ്ടില്‍ ചേര്‍ക്കാന്‍ എന്ന
>> സ്വതന്ത്രസോഫ്റ്റ്വെയര് രംഗത്തെ സാധാരണ കാര്യം പാലിയ്ക്കണമെന്നുമാണ് ഞാന്‍
>> ആവശ്യപ്പെട്ടത് . സ്വമകയുടെ ഫീച്ചര്‍ ടേബിള്‍ പുതിയ ഫോണ്ടുണ്ടാക്കാന്‍
>> ഉപയോഗിയ്ക്കുവാന്‍ വേണ്ടിത്തന്നെയുള്ളതാണ് .എന്നാല്‍ അതുപയോഗിയ്ക്കുമ്പോള്
>> ലൈസന്‍സും കോപ്പിറൈറ്റും പാലിയ്ക്കണമെന്നതാണാവശ്യവും .
>>
>> അതു പലതവണ പല ഫോണ്ടുകളുടെ കാര്യത്തിലും അനിലിന്റെയും താങ്കളുടെയും
>> ശ്രദ്ധയില്‍ പെടുത്തി ഫലം കാണാതിരിക്കുന്നതിനാലാണു പബ്ലിക് ആയി സോഴ്സ്കോഡ്
>> റെപ്പോസിറ്ററിയും ബഗ്ഗ് റിപ്പോര്‍ട്ടിങ്ങ് സംവിധാനവും
>> ഉണ്ടാക്കണമെന്നാവശ്യപ്പെട്ടത് . ഇതാവശ്യപ്പെട്ടു ഒരു മാസം കഴിഞ്ഞും ഫലം
>> കാണാതിരിക്കുകയും ഇറങ്ങിയ കോപ്പിറൈറ്റ് ലംഘനം നടത്തിയ ഫോണ്ടുകള്‍ക്കുമുകളില്‍
>> സമത്വ പോലുള്ള പുതിയ ഡെറിവേറ്റീവുകള്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുമ്പോള്‍
>> വെര്ഷന് മാനേജ്മെന്റും ഡെവലപ്മെന്റ് പുരോഗതിയും അറിയാന്‍ കഴിയുകയും
>> തെറ്റുകുറ്റങ്ങള്‍ നേരിട്ടു ചൂണ്ടിക്കാട്ടാനും പരിഹരിയ്ക്കാനും ചെയ്യാനുള്ള
>> എളുപ്പവഴിയായ gitlab പോലുള്ള വെര്ഷന് കണ്ട്രോള് സിസ്റ്റത്തില്‍ അവ
>> ലഭ്യമാക്കാം ആവശ്യപ്പെടുകയാണ് ഇന്നലെ ഉണ്ടായത് . അതു ഒരു ഫോണ്ടിന്റെ കാര്യം
>> മാത്രമല്ല എല്ലാഫോണ്ടിന്റെയും ആണ് . ഇവ ലിസ്റ്റ് വഴിയല്ല കോഡ്
>> ചൂണ്ടിക്കാട്ടിയാണു നടക്കേണ്ടത് . അതിനു എല്ലാ ഫോണ്ടുകളും ആവശ്യമാണു താനും
>>
>> സാങ്കേതികമായ സഹായം ബാലു നല്‍കുകയും റെപ്പോകള്‍ ശിവഹരിയ്ക്കും
>> പ്രശോഭിനുമായി ഉണ്ടാക്കിനല്‍കുകയും ചെയ്തു . പ്രശ്നങ്ങള്‍ ഞാന്‍ പഠിച്ചു
>> ചൂണ്ടിക്കാട്ടിത്തരാം എന്നും പറഞ്ഞു. 5 മിനിറ്റെടുക്കില്ല ഇവ കമ്മിറ്റ്
>> ചെയ്യാന്‍ . എന്നാല്‍ അതു ചെയ്യാതെ അല്ലെങ്കില്‍ അതിനെ അഭിമുഖീകരിയ്ക്കാതെ
>> ഒറ്റ ഫോണ്ടിന്റെ എസ്,എഫ്ഡി അയച്ചിട്ടു കാര്യമില്ല .
>>
>> ഒന്നുകില്‍ മുഴുവന്‍ ഫോണ്ടുകളുടെയും SFD സോഴ്സ് കോഡ് ഗിറ്റ്
>> റെപ്പോകളില്‍ ബഗ്ഗ് റിപ്പോര്‍ട്ടിങ്ങ് ലഭ്യമാക്കുക . അല്ലെങ്കില്‍ എല്ലാ SFD
>> ഫയലുകളും എസ്സെംസി ലിസ്റ്റിലേയ്ക്ക് അയയ്ക്കുക . റിവ്യൂ ചെയ്ത് മറുപടി തരാം .
>> നാട്ടിലെ മെയിലിങ്ങ് ലിസ്റ്റുകളീലേയ്ക്കെല്ലാം ഇത്തരം സാങ്കേതിക ചര്‍ച്ചകളെ
>> കോപ്പി ചെയ്ത് വലിച്ചിഴയ്ക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം
>> പ്രശോഭിനാണെന്നു കൂടി പറയട്ടെ .
>>
>> ശിവഹരിയോടും അഖില്‍ കൃഷ്ണനോടും മുഴുവന്‍ ഫോണ്ടുകളുടേയും സോഴ്സ്കോഡ്
>> ലഭ്യമാക്കുമെന്നുറപ്പുവരുത്താന് ആ ടെലഗ്രാം ചര്‍ച്ചയില്‍ തന്നെ
>> അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . അതു റെപ്പോയിലായാലും ലിസ്റ്റിലായാലും നിങ്ങളുടെ
>> സൗകര്യം പോലെ ആവട്ടെ . ATPS ന്റെ കതിരുമുതല് സമത്വവരെ ഇതുവരെ റിലീസ് ചെയ്ത
>> എല്ലാ ഫോണ്ടുകള്‍ക്കും ഉള്ള ലൈസന്‍സ് ലംഘനം കോപ്പിറൈറ്റ് ലംഘനം എന്നീ
>> പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതി സമത്വ എന്ന ഒറ്റ ഫോണ്ടിലേയ്ക്കും അതിന്റെ
>> ഫീച്ചര്‍ ടേബിളിലോട്ടും ചുരുക്കാന്‍ നോക്കുന്നതു ശരിയല്ല.
>>
>> ദേശാഭിമാനി കോപ്പിറൈറ്റും ലൈസൻസും സന്തോഷ് ചൂണ്ടിക്കാട്ടിയിട്ടുപോലും
>> ഫിക്സ് ചെയ്യപ്പെട്ടിട്ടില്ല. ആറ്റ്രിബ്യൂഷനല്ല ലൈസൻസും കോപ്പിറൈറ്റുമാണു
>> വിഷയം.. സിഡാക്കിന്റെ ഏക ജിപിഎൽ ഫോണ്ടായ രഘു സ്വമക പരിപാലിയ്ക്കുന്ന
>> വിധം നോക്കുക . അതാണ് ലൈസൻസ് പാലിച്ച് എങ്ങനെ സ്വതന്ത്ര മായ വർക്കുകൾ
>> മുന്നോട്ടുകൊണ്ടുപോകാൻ എന്നതിനുദാഹരണം
>>
>> ഫീച്ചർ ടേബിൾ മാത്രമല്ല വയലേഷനുകളെന്നും പറയട്ടെ.
>>
>> ചുരുക്കത്തില്‍ ഞാന്‍ ടെലഗ്രാമില്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം .
>>
>> 1. കതിരിൽ ഇപ്പോഴും ലൈസൻസ് വയലേഷനുണ്ട്. ATPS ന്റെ എല്ലാഫോണ്ടിലും ഉണ്ട്
>> . എന്നാൽ അനിലും പ്രശോഭും സമ്മതിയ്ക്കില്ല
>>
>> 2. ദേശാഭിമാനി ഇപ്പോഴും കോപ്പിറൈറ്റ് + ലൈസൻസ് വയലേറ്റഡ് ആണ്. അതിനവർ
>> രഘു ഉപയോഗിച്ചെന്നു സമ്മതിയ്ക്കുന്നു. എന്നാൽ ലൈസൻസും കോപ്പിറൈറ്റും
>> പാലിയ്ക്കുന്നില്ല.
>>
>> 3. പുതിയ ഫോണ്ടുകൾ കയ്യൂരും ദേശാഭിമാനിയും അടിസ്ഥാനമാക്കിയാണു
>> നിർമ്മിച്ചതെന്നു പ്രശോഭ് പറയുന്നു . അതായത് ലൈസൻസ് വയലേറ്റഡ് ഫോണ്ടുകൾക്കു
>> മീതെ പിന്നെയും ഫോണ്ടുകൾ വന്ന് സ്ഥിതി കോമ്പ്ലക്സ് ആക്കുന്നു
>>
>> 4. ഇപ്പോ ATPS നുളള എല്ലാ ഫോണ്ടും എസ്സെംസി ഫോണ്ടുകളുടെ ഡെറിവേറ്റീവാണ്.
>> നല്ല കാര്യമാണത്. പുനരുപയോഗിയ്ക്കാന്‍ തന്നെയാണു ഈ ഫോണ്ടുകളും അതിന്റെ
>> കോഡുകളും . എന്നാല്‍ എന്നാല്‍ ലൈസൻസ് പാലിയ്ക്കണം . എന്നാൽ അതിനു തയ്യാറാവാതെ
>> പുതിയ ഫീച്ചർ ടേബിൾ എന്ന പേരിൽ വെറും ഗ്ലിഫ് റീനെയിമിങ് വഴിയുള്ള
>> തട്ടിക്കൂട്ടുനടക്കുന്നതാണു കാണുന്നത്. ATPS നു സ്വതന്ത്രലൈസൻസിലുള്ള കോഡ്
>> ലൈസൻസ് പ്രകാരം ഉപയോഗിയ്ക്കാതെ മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ്
>> സ്വന്തം.കോപ്പിറൈറ്റിൽ വെയ്ക്കണോ എന്നത് ആ സംഘടന ആലോചിയ്ക്കേണ്ട വിഷയമാണ്.
സംഘടനകള്‍ക്ക്
>> ഇക്കാര്യത്തില്‍ ധാരണക്കുറവുണ്ടാവാം . എന്നാല്‍ ഇതു പറയുന്നത് സംഘടനകളുടെ
>> ഇക്കാര്യത്തിലുള്ള മുന്‍കൈയിനെ കുറച്ചുകാണാനല്ല . കൂടുതല്‍ സ്വതന്ത്ര
>> ഫോണ്ടുകളുണ്ടാക്കാനുള്ള താല്പര്യത്തെ വളരെ വിലയോടെയാണു കാണുന്നതും
>>
>>
>> PS: എന്റേതു വ്യക്തിപരമായ പ്രതികരണമാണ്.
>>
>> അനിവര്‍
>>
>>>
>>> *പ്രശോഭ് *
>>> *+919496436961 <%2B919496436961>**
>>> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>>>
>>> 2015, ജനുവരി 1 3:48 AM ന്, പ്രശോഭ് ജി.ശ്രീധര്‍ <
>>> prasobhgsreedhar(a)gmail.com> എഴുതി:
>>>
>>>> കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷര ശില്പശാലയുടെ ഭാഗമായി, അനുയോജ്യ
>>>> സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും ദേശാഭിമാനി ദിനപത്രവും ചേര്‍ന്നു്
>>>> നവവര്‍ഷത്തില്‍ സമത്വ സുന്ദരമായ നാളെകളിലേയ്ക്കായി തയ്യാറാക്കിയ പുതിയ
മലയാളം
>>>> അക്ഷരരൂപം "സമത്വ".
>>>> കണ്ണി:-
http://prasobh.atps.in/downloads/Samathwa.ttf
>>>>
>>>> പരീക്ഷിച്ച് തെറ്റ് കുറ്റങ്ങള്‍ അറിയിക്കുക
>>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
>
http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
--------------------------------------------------------
fighting for knowledge freedom