കുഞ്ചൻ നമ്പ്യാരുടെ കവിതയെ വിമർശിച്ചുകൊണ്ട് മാരാരുടെ ഒരു ലേഖനമുണ്ട് ‘നമ്മുടെ സംസ്കാരലോപം’ കല്യാണസൌഗന്ധികം തേടിപോയ ഭീമനും ഹനുമാനും ആ പേരുള്ള തുള്ളലിൽ പുലയാട്ടു പറഞ്ഞു കളിക്കുന്നത് കണ്ട് ഇഷ്ടപ്പെടാതെ ഗൌരവബുദ്ധിയായ മാരാർ എഴുതിയതാണ്. നമ്പ്യാർക്കറിയാത്ത സംസ്കാരം മാരാർക്കറിയാമായിരുന്നെന്നാണോ അർത്ഥം? അതും രണ്ടുപേരും തായം കളിച്ചത് മഹത്തായ ഭാരതീയ ‘പൈ‘ തൃകത്തിൽ തന്നെയായിരുന്നിട്ടും. വെണ്മണിയെ ചന്ദ്രോത്സവം പോലെയാണ് ആളുകൾ കാണുന്നത്..സംസ്കാരം തെക്കൻ കവികളിൽ കൂടു വച്ചിരിക്കുന്നതുപോലെ വെണ്മണി വൃത്തത്തില്ല്ല്ലെന്ന് . എം എയ്ക്കു പണ്ടുണ്ടായിരുന്ന തറവാടിത്ത ഘോഷണം വേശ്യാവൃത്തിയും കൂത്താട്ടം വടക്കോട്ട് കോട്ടയം മുതൽ അങ്ങോട്ടാണെന്നാണ്. പപ്പനാവന്റെ തിരുമിറ്റത്ത് ദാസിയാട്ടം അത്ര പരസ്യമല്ല. ചന്ദ്രോത്സവം കൂടാൻ സകല ജില്ലയിൽ നിന്നും ഗണികകൾ വരുന്നുണ്ട് അവിടെ തിരോന്തരം കാരില്ല.. (ഇത്തറവാടിത്ത ഘോഷണം പോലെ വൃത്തികെട്ട എന്തെങ്കിലും ഉണ്ടോ ഭൂമിയിൽ.. എന്റുപ്പുപ്പായ്ക്കൊരാനേണ്ടാർന്ന്.....)
കവിപുഷ്പമാലയാണ് ചന്ദ്രോത്സവം പോലെ പുതിയ വിവാദത്തിന്റെ ഇര. ക്ഷുദ്രകൃതിയാണത് എന്ന് വാദം. കുട്ടികളെക്കൊണ്ട് ചെയ്യിക്കാൻ പാടില്ലാത്തത്.. കൃതികളോടുള്ള വ്യക്തപരമായ സമീപനങ്ങളെ ചോദ്യം ചെയ്യാൻ ഞാൻ ആളല്ല. പക്ഷേ പ്രാചീന നിരൂപണത്തിന്റെ മാതൃകയായി കവി പുഷ്പമാല പാഠപുസ്തകമായി കയറിപ്പറ്റിയിട്ടുണ്ട്. ആസന്നഭൂതകാലത്തിലെ സാഹിത്യവിവാദങ്ങളെ( എപ്പോഴാണ് ഈ വിവാദങ്ങൾ ചെളിവാരിയെറിയൽ അല്ലാതായിരുന്നത്?) ചരിത്രപരമായി സമീപിച്ചാൽ കവി പക്വാവലിയും മൃഗാവലിയും കവിരാമായണവും പുഷ്പമാലയുമൊന്നും അവഗണിക്കേണ്ട കൃതികളല്ല. കവിരാമായണത്തിൽ ആശാൻ വാനരസേനയിലുള്ള ഒരു അംഗം മാത്രമാണ്.. ദ്വിതീയാക്ഷരപ്രാസവാദവും ശ്ലോകങ്ങളും കൃതികളും കൊണ്ടുള്ള മത്സരമായിരുന്നു. അവനമ്മുടെ സാഹിത്യ ചരിത്രത്തിന്റെ ഭാഗമാണ്.. വേറെന്താണ് വിക്കി സോഴ്സിൽ ചേരേണ്ടത്?
മുലയെന്നു കേൾക്കുമ്പോൾ തന്നെ തെറിയെന്നു തോന്നുന്നതുപോലെയാണ് വെണ്മണി അയിത്തമാകുന്നത്. ഓമനക്കുട്ടൻ പോലെ സ്വയമ്പൻ സാധനങ്ങളും വെണ്മണിക്കാരുടെയാണ്.. നേരിട്ടൊരു അനുരാഗം നിനക്ക് എന്നോടില്ലെന്ന് എനിക്കറിയാം, വേരു കണ്ടാൽ തിരിച്ചറിയുന്നവന് ഇലപറിച്ച് കാണിക്കണോ എന്നൊരു ശ്ലോകം ഉണ്ട് പുള്ളിക്കാരന്റെ. താനെന്താണെന്ന് ഉള്ളിൽ അറിയുന്ന ഒരാളുടെ  ആത്മഗതമായി എടുക്കാം അത്.. പക്ഷേ വേണ്മണി സമം സംഭോഗശൃംഗാരം സമ കുട്ടികൾക്ക് തൊട്ടു കൂടാ എന്നൊരു ധാരണയിൽ പുലർന്നാൽ നമ്മുടെ പായക്കപ്പൽ ഏതു വരെ ഓടും.. ‘അലപം തടിച്ച പാദങ്ങൾ കിതയ്ക്കുന്നു അവിടെ നിന്നും ജയസ്തംഭങ്ങൾ ഹേമന്തരാജസ സ്വപ്നങ്ങൾ എങ്ങോട്ടു പോകുന്നു എവിടെ ലയിക്കുന്നു എന്ന്  ഫ്രോക്കിട്ട മദാമ്മയുടെ കാലുകളെ നോക്കി പാടിയ ആധുനിക കവിയെ നോക്കിയും നമ്മളിതേ സദാചാര പറയുമോ 60 വർഷങ്ങൾക്കു ശേഷവും? 
--
http://vellezhuthth.blogspot.com