2013/11/10 Adv. T.K Sujith <tksujith@gmail.com>
സെബിനേ ഇതു തന്നെയാണ് കുഴപ്പം നിങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം, പരസ്യമായി അവഹേളിക്കാം. തെറിവിളികളെ പിന്തുണയ്കാം. വിക്കിപീഡിയയിലെ അഡ്മിന്‍മാരെ ഫേസ്ബുക്കില്‍ അഡ്മൈരന്മാരെന്നതടക്കമുള്ള തെറിവിളികള്‍ കേള്‍പ്പിക്കാനുള്ള അസംബന്ധജടിലമായ പോസ്റ്റിടുകയും അത്തരം ഭള്ളുപറച്ചിലുകളെ സ്വന്തം പോസ്റ്റുകളില്‍ പ്രോത്സാഹിപ്പിക്കുകയും നിങ്ങള്‍ ചെയ്യുന്നു.

പ്രിയ സുജിത്,

ഇന്നലെ സുജിത്തെഴുതിയ മെയിലിനു് വിശദമായ മറുപടി ഇട്ടിട്ടുണ്ടു്. അതില്‍ സുജിത്തിനെ ഞാന്‍ ആക്ഷേപിച്ചിട്ടുണ്ടോ? എന്നെ സുജിത് വിമര്‍ശിച്ചിട്ടില്ലേ? ഞാന്‍ ആരെയാണു് അഡ്‌മൈരന്‍ എന്നു വിളിച്ചതു് എന്നു തെളിവുസഹിതം ചൂണ്ടിക്കാട്ടാമോ? മറ്റാരെങ്കിലും ചെയ്യുന്ന പ്രവൃത്തിയുടെ ഉത്തരവാദിത്വം എനിക്കാവുന്നതെങ്ങനെ? ഞാന്‍ ഉന്നയിച്ചതു് ഒരു വിഷയമാണു്. ആ വിഷയത്തില്‍ ഒരു ചര്‍ച്ച നടക്കുമ്പോള്‍ അതിനാധാരമായ മായ്ക്കപ്പെട്ട ലേഖനം വീണ്ടും പൊങ്ങുകയും അവിടെ വീണ്ടും ഡിലീഷന്‍ ടാഗ് വരികയും ചെയ്തിരിക്കുന്നു. സിമിക്കെഴുതിയ മറുപടിയില്‍ ഞാനുന്നയിച്ച വാദം ഇതുതന്നെയാണു്. എങ്ങനെ ഒരു ലേഖനം ഒഴിവാക്കാം എന്നതിലാണു് പലരുടെയും ഗവേഷണം. സമരസന്ദേശയാത്രയെക്കുറിച്ചുള്ള സുജിത് എഴുതിയ ലേഖനം ഒഴിവാക്കപ്പെട്ടതിനു പിന്നില്‍ ഒരു രാഷ്ട്രീയമില്ലേ? എന്തുകൊണ്ടു് ആ രാഷ്ട്രീയത്തെ ചോദ്യം ചെയ്തുകൂടാ? ഞാന്‍ ആരുടെയും പള്ളുവിളിയെ പ്രോത്സാഹിപ്പിച്ചിട്ടില്ല. പള്ളുവിളിക്കരുതെന്നു് വിലക്കാനുമില്ല. ഓരോരുത്തരും ഓരോ രീതിയിലാണു് പ്രതികരിക്കുക. 
 

വിക്കിപീഡിയ അഡ്മിന്‍മാര്‍ ബോട്ടുകളല്ല, ചോരയും നീരുമുള്ള മനുഷ്യന്‍മാര്‍ തന്നെയാണെന്ന് നിങ്ങളാരും ഈ സമയങ്ങളില്‍ ഓര്‍ക്കാറുമില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണല്ലോ അവര്‍.

മനുഷ്യരാണെന്നതുകൊണ്ടുതന്നെ, അവര്‍ക്കവരുടെ രാഷ്ട്രീയവുമുണ്ടു്. ഇതൊരു political issue ആയാണു് ഞാന്‍ കാണുന്നതു്. അതുകൊണ്ടുതന്നെ പ്രതികരണങ്ങള്‍ക്കു് അതിന്റെ രൂക്ഷതയുണ്ടാവും. 
 

പക്ഷേ, നിങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍, കുറ്റപ്പെടുത്തിയാല്‍, തെറിവിളിച്ചാല്‍ അവന്റെ ജാതിയും ജാതകവും ചരിത്രവും ഭൂമിശാസ്ത്രവും നോക്കി അപമാനിച്ച്, വലിച്ചുകീറുകയാണ് നയം.

എല്ലാവരോടും ആ നയം സ്വീകരിച്ചിട്ടില്ല. ചൊറിച്ചിലുകാരോടു് മാത്രമാണു് ആ രീതി. വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കമന്റാണു് എന്റെ ഫേസ്ബുക്‍ പോസ്റ്റില്‍ ദീപു ഇട്ടതു്. ചൊറിയാന്‍ വേണ്ടിമാത്രം, അത്തരം കമന്റുകള്‍ കുറേ നാളായി ദീപു നടത്തുന്നു. 
 
ചിലരാവട്ടെ പ്ലൂരല്‍, ജനാധിപത്യ, ഫാസിസ്റ്റുവിരുദ്ധ പ്രസംഗങ്ങള്‍ വാതോരാതെ നടത്തുമ്പോഴു അവര്‍ക്കസഹ്യമായതെന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യും, അണ്‍ഫ്രണ്ട് ചെയ്യും !

ഒന്നു് അവരുടെ പബ്ലിക്‍ പൊസിഷന്‍, രണ്ടു് അവരുടെ പ്രൈവറ്റ് പൊസിഷന്‍. എനിക്കു് ആ രീതിയോടു് യോജിപ്പില്ല. ഞാന്‍ അങ്ങനെ ചെയ്യാറില്ല. 
 

വിമര്‍ശനങ്ങളോട് ഇത്രയും അസഹിഷ്ണതയുള്ളവര്‍, ദുര്‍ബലമാനസരായവര്‍ എന്തിനീ പണിക്കിറങ്ങണം.

അതുശരി. വിമര്‍ശനത്തോടു് അസഹിഷ്ണുതയുള്ളയാളാണു് ഞാന്‍. അതുകൊണ്ടു് ഞാന്‍ വിര്‍ശിക്കാന്‍ പാടില്ല എന്നതു് നല്ല ന്യായമാണല്ലോ.