തര്‍ക്കത്തില്‍ താല്പര്യമില്ല എന്നതിനാലാണു് ഇത്രയുംകാലം ഇതില്‍
ഇടപെടാതിരുന്നതു്.
ഫാര്‍മറുടെ ടേബിളാണല്ലോ പ്രശ്നം. അതിന് കോപ്പിൈറ്റ് പ്രശ്നമുണ്ടോ എന്നു ആദ്യം
തീരുമാനിക്കുക. ഇല്ലെന്നാണു് ഞാന്‍ കരുതുന്നതു്.കോപ്പിൈറ്റ്
പ്രശ്നമില്ലെങ്കില്‍ വിക്കിയില്‍ അതിനു് സ്ഥാനമുണ്ടോ എന്നു നോക്കുക. റബ്ബര്‍
കേരളത്തില്‍ എന്ന സബ്ഹെഡ്ഡിനു കീഴില്‍ വരാവുന്നതാണു് എന്നാണു് എനിക്കു്
തോന്നിയതു്. എവിടെയും പറ്റില്ല എന്നാണെങ്കില്‍ ഇതിനെപ്പറ്റി തര്ക്കിച്ചിട്ടു്
കാര്യമില്ലല്ലോ.
വിക്കിയില്‍ വേറൊരിടത്ത്തു് ഇതു് ചേര്‍ക്കാനുള്ള ഉപദേശം ഫാര്മര്ക്കു് നല്കിയ
വ്യക്തിക്കു് വിക്കി നയങ്ങള്‍ അറിയില്ലെന്നു പറയാതിരിക്കുക.
ഫാര്‍മറുടെ ലേഖനം വേണ്ടെങ്കില്‍ അങ്ങനെയാവാം. അദ്ദേഹത്തെ ബ്ലോക്കു ചെയ്യണം
എന്നാണെങ്കില്‍ അതും ആവാം. പക്ഷെ ഇതെല്ലാം വിക്കി നയത്തിന്റെ പേരിലാണെന്നു
പറയുന്നതു് നേരല്ല.
മഹേഷ്